Wednesday 07 February 2018 02:15 PM IST : By സ്വന്തം ലേഖകൻ

‘ജിയോ സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍; ഉപഭോക്താക്കള്‍ അറിയേണ്ടതെല്ലാം

jio_prime

ജിയോ ഉപഭോക്താക്കളെ നിരാശരാക്കാതെ ‘ജിയോ സമ്മര്‍ സര്‍പ്രൈസ്’ എത്തി. ജിയോ ഫ്രീ സര്‍വ്വീസായി നല്‍കികൊണ്ടിരുന്ന സകല ഓഫറുകളെയും മൂന്നു മാസത്തേക്ക് കൂടി നീട്ടുന്നതാണ് 'സമ്മര്‍ സര്‍പ്രൈസ്.

ഇതോടെ ജിയോ പ്രൈമിനായുള്ള സമയം ഏപ്രില്‍ പതിനഞ്ചു വരെ നീട്ടിക്കൊണ്ട് ഫ്രീ സർവീസില്‍ നിന്നും പെയ്ഡ് സർവീസിലേക്ക് മാറുന്നതിനു ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാവകാശം ലഭിക്കും. ‘സമ്മര്‍ സര്‍പ്രൈസ്’ എന്ന പേരില്‍ ജിയോ പുറത്തുവിട്ടിരിക്കുന്ന ഓഫര്‍, ജിയോ കൊണ്ടുവരുന്ന സര്‍പ്രൈസുകളുടെ നിരയില്‍ ആദ്യത്തേതാണെന്നു കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യ റീചാര്‍ജ് എന്നത് ഒരു ശുഭ മുഹൂര്‍ത്തമാണ്. അതുകൊണ്ട് തന്നെ അത് ജിയോ പ്രൈം മെംബര്‍മാര്‍ക്കായുള്ള നന്ദിയും പ്രോത്സാഹനവുമാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതാണ്‌ “ജിയോ സമ്മര്‍ സര്‍പ്രൈസ്’- അംബാനി പത്രക്കുറിപ്പില്‍ പറയുന്നു.

ജിയോ സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍

ജിയോ ഫ്രീ സർവീസ് നല്‍കിപോന്നിരുന്ന സകല ഓഫറുകളെയും മൂന്നു മാസത്തേക്ക് കൂടി നീട്ടുന്നതാണ് ‘സമ്മര്‍ സര്‍പ്രൈസ്’. ഓഫര്‍ ആക്ടീവ് ചെയ്യുകയാണെങ്കില്‍, ജിയോയുടെ പെയ്ഡ് താരിഫുകള്‍ക്കായുള്ള റീചാർജുകള്‍ ജൂലൈ മുതല്‍ ചെയ്‌താല്‍ മതിയാവും. ഫലത്തില്‍, മുന്നേ നിലവിലുണ്ടായിരുന്ന ജിയോ ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫറിലെ സൗജന്യങ്ങളൊക്കെ ‘സമ്മര്‍ സര്‍പ്രൈസ്’ ആയി അതുപോലെ തുടരും. ഇതിനായി പ്രൈം മെംബര്‍ഷിപ്പ് എടുക്കുകയും 303 രൂപയ്ക്കോ അതില്‍ കൂടുതലോ റീചാർജ് ചെയ്യുക.

ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’ എങ്ങനെ ലഭ്യമാകും?

  • മാര്‍ച്ച് 31, 2018 വരെ നിലനില്‍ക്കുന്നതായ ജിയോ പ്രൈം മെംബര്‍ഷിപ്പിനു 99 രൂപയാണ്.
  • ജിയോയുടെ സൗജന്യ സർവീസുകള്‍ മൂന്നു മാസത്തേക്ക് (ഏപ്രില്‍, മെയ്, ജൂണ്‍) ലഭ്യമാക്കുവാനായി ഉപഭോക്താക്കള്‍ ജിയോ പ്രൈം മെംബര്‍ ആവേണ്ടതായുണ്ട്. അതിനായുള്ള ഫോം അടുത്തുള്ള ജിയോ സെന്ററിലോ റിയലയൻസ് ഡിജിറ്റലിലോ ലഭിക്കും. അതിനുശേഷം 303 രൂപയ്ക്കോ അതില്‍ കൂടുതലോ ഉള്ള പ്ലാനില്‍ റീച്ചാർജ് ചെയ്യുക.
  • അൺലിമിറ്റഡ് ഡാറ്റ, എസ്എംഎസ്, ആപ്, ജിയോനെറ്റ് വൈഫൈ, അൺലിമിറ്റഡ് എച്ച്.ഡി വോയിസ്, വിഡിയോ എന്നിവയാണ് ‘സമ്മര്‍ സര്‍പ്രൈസ്’ നല്‍കുന്ന ആനുകൂല്യങ്ങള്‍
  • ്ജിയോ പ്രൈം മെംബര്‍ഷിപ്പ് ഇല്ലാതെ ‘സമ്മര്‍ സര്‍പ്രൈസ്’ ലഭിക്കില്ല.
  • ഏപ്രില്‍ 15 നു മുന്നേ റീചാർജ് ചെയ്യുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ജിയോയുടെ’ സൗജന്യ സേവനങ്ങള്‍ പാടെ ഇല്ലാതാവും.