Wednesday 07 February 2018 02:09 PM IST : By സ്വന്തം ലേഖകൻ

ക്യാമറയുണ്ട്...പാന്പുകളിയുണ്ട്...സൂപ്പർ ബാറ്ററിയുണ്ട്...ഒരു നോക്കിയ ഫോൺ എടുക്കട്ടെ!

nokia

സെൽഫോൺ എന്നാൽ നോക്കിയ എന്നു മാത്രം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. സെല്‍ഫോണ്‍ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസ്സിക് ആയ നോക്കിയ 3310 തിരിച്ചു വരുമെന്ന വാര്‍ത്തയാണ് ഇപ്പോൾ ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഞായറാഴ്ച ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ തങ്ങളുടെ അഭിമാന ബ്രാൻഡായ 3310യുടെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു. ഫിന്‍ലന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഓയ് ആണ് നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ പുറത്തിറക്കുന്നത്.

പുതിയ നോക്കിയ 3310യുടെ അഞ്ചു ഫീച്ചറുകള്‍ ഇതാ

1. താങ്ങാവുന്ന വില

സാധാരണക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഫോൺ ആയ നോക്കിയയുടെ പുതിയ 3310ന്റെ വില ഇന്ത്യന്‍ രൂപ 3450 രൂപയായിരിക്കും.

2. കളര്‍ ഡിസ്‌പ്ലേ

പുതിയ ഫോണ്‍ കളര്‍ ഡിസ്‌പ്ലേയോടുകൂടിയാണ് എത്തുന്നത്. സൂര്യപ്രകാശമുള്ളപ്പോളും സ്‌ക്രീന്‍ കാണാവുന്ന തരത്തിലാണ്, പുതിയ ഫോണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

3. ഫ്രണ്ട് ക്യാമറയില്ല

സെല്‍ഫിയെടുക്കാനാവില്ല, പക്ഷെ പുറകില്‍ ക്യാമറയുണ്ട്. 2 മെഗാപിക്‌സല്‍ റിയര്‍ ക്യമാറ പുതിയ ഫോണിലുണ്ട്. ചെറിയ ചിത്രങ്ങള്‍ മാത്രമേ എടുക്കാവാവു.

5. പാമ്പ് ഗെയിം വരുന്നു  

നോക്കിയയിലെ ഇഷ്ടഫീച്ചറുകളിലൊന്നായ സ്‌നേക്ക് ഗെയിം ഒരു കാലത്ത് യുവാക്കൾക്കിടയിൽ ഹരമായിരുന്നു. മോഡലുകൾ മാറി മാറി വന്നാലും സ്നേക്ക് ഗെയിം നൊസ്റ്റാൾജിയ ഉള്ളവർ േകട്ടോളൂ. ഗെയിം തിരിച്ചു കൊണ്ടു വരുന്നു എന്നാണ് കമ്പനി പറയുന്നത്. പഴയതിൽ നിന്നു വ്യത്യസ്തമായി പാമ്പും കളറിലായിരിക്കും എന്നേ ഉള്ളൂ.

nokia1

5. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ബാറ്ററി

ഏറ്റവും കിടിലൻ ഫീച്ചർ ഇതു തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. മികച്ച ബാറ്ററി ലൈഫ് ആണ് 3310 നെസൂപ്പറാക്കുന്നത്. പ്രൈമറി ഫോണായി മികച്ച ബാറ്ററി ലൈഫ് ഉള്ള ഫോൺ നോക്കുന്നവർക്ക് നോക്കിയ 3310 സ്വന്തമാക്കാം.