Thursday 08 February 2018 09:51 AM IST : By സ്വന്തം ലേഖകൻ

ജിയോയുടെ പുതുക്കിയ നിരക്കുകൾ; 19 രൂപയുടെ പാക്കിൽ തുടങ്ങി 9999 രൂപയുടെ വരെ മികച്ച ഓഫറുകൾ

INDIA-ECONOMY-TELECOM-WIRELESS

റിലയൻസ് ജിയോയുടെ പുതുക്കിയ നിരക്കുകൾ അവതരിപ്പിച്ചു. നേരത്തെ അവതരിപ്പിച്ച നിരക്കുകളിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ നിരക്കുകളും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ സഹായിക്കുന്നതാണ് പുതുക്കിയ നിരക്കുകളും.

19 രൂപയുടെ പാക്കിൽ തുടങ്ങി 9999 രൂപയുടെ പ്ലാൻ വരെയാണ് ജിയോയുടെ താരീഫ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 19 രൂപയുടെ പാക്കേജിൽ ഒരു ദിവസത്തേക്ക് പരിധിയില്ലാ വോയ്സ് കോളുകൾ ലഭിക്കും. ഇതിൽ കേവലം 200 എംബി മാത്രമാണ് ഡേറ്റ ലഭിക്കുക. ഇതിനു പുറമെ 49, 96, 149 പാക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെയുള്ള 309 രൂപ പ്ലാനിന്റെ കാലാവധി 28 ദിവസം 56 ദിവസമാക്കി ഉയർത്തി. 56 ദിവസവും പരിധിയില്ലാ ഡേറ്റ ലഭിക്കും (ദിവസം ഒരു ജിബി ഡേറ്റ). മറ്റു സർവീസുകളും അൺലിമിറ്റഡ് തന്നെ. 349 രൂപയുടെ പ്ലാനിന്റെ കാലാവധിയും 28 ല്‍ നിന്ന് 56 ദിവസമാക്കി ഉയർത്തി. എന്നാൽ അതിവേഗ 20 ജിബി ഉപയോഗിച്ചു തീർന്നാൽ വേഗം കുറയും. ഇവിടെ ഡേറ്റ ഉപയോഗത്തിന് പരിധിയില്ല.

jio2

പുതുക്കിയ പട്ടികയിൽ 399, 509 പ്ലാനും ഉണ്ട്. 509 പ്ലാനിന്റെ കാലാവധി 28 ദിവസത്തിൽ നിന്ന് 56 ദിവസമായി നീട്ടി. ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാൻ സാധിക്കും. അതേസമയം, 399 പ്ലാനിന്റെ കാലാവധി 84 ദിവസമായി നീട്ടി. 84 ദിവസം അതിവേഗം ഒരു ജിബി നിരക്കിൽ അൺലിമിറ്റഡ് ഡേറ്റ ഉപയോഗിക്കാം. ഈ നിരക്കുകളിൽ ഏറ്റവും മികച്ച പ്ലാനും ഇതു തന്നെയാണ്.