Wednesday 17 January 2018 04:57 PM IST : By സ്വന്തം ലേഖകൻ

ജിയോ നിരക്കുകൾ കുത്തനെ കുറച്ചു, ഇന്നു മുതൽ അതിലും വലിയ ഓഫർ!

reliance_jio

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച റിലയൻസ് ജിയോ ഇന്നു മുതൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. റീചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുമെന്ന ഓഫറാണ് മുന്നോട്ടുവെക്കുന്നത്.

398 നു മുകളിലുള്ള തുകയ്ക്ക് റീചാർജ് ചെയ്യുന്ന വരിക്കാർക്കെല്ലാം മുഴുവൻ തുക തിരിച്ചു നൽകും. 398 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായി നൽകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാൻ കഴിയുക. ജനുവരി 16 മുതൽ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക.

അതേസമയം, ആമസോൺ പേ വഴി ജിയോ റീചാർജ് ചെയ്താൽ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോൾ പുതിയ വരിക്കാർക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവർക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്.

നിരക്കുകൾ കുത്തനെ കുറച്ചു, വരിക്കാർക്ക് ഇത് നല്ലകാലം

റിലയൻസ് ജിയോ വരിക്കാരെ പിടിച്ചുനിർത്താനായി വീണ്ടും മറ്റൊരു അത്യുഗ്രൻ ഓഫർ അവതരിപ്പിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നിലവിലെ നിരക്കുകളെല്ലാം കുത്തനെ കുറച്ചാണ് ജിയോ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. 2018 പുതുവർഷം പ്രമാണിച്ചാണ് പുതുക്കിയ നിരക്കുകൾ അവതരിപ്പിച്ചത്.

നേരത്തെ 199 രൂപയ്ക്ക് 28 ജിബി നൽകിയിരുന്ന പ്ലാൻ 149 രൂപയായി കുറച്ചു. ദിവസം 1ജിബ ഡേറ്റയും അൺലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാൻ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും.

459 രൂപയുടെ പ്ലാൻ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകൾക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്.

ഇതു കൂടാതെ ഒരു ജിബിയ്ക്ക് നാല് രൂപ എന്ന നിരക്കിൽ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു. ജനുവരി ഒമ്പത് മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്.

കൂടുതൽ വായനയ്‌ക്ക്