Thursday 08 February 2018 09:55 AM IST

അറിയാതെ പോകരുത്, ഫോൺ ലോക്ക് ചെയ്യാതെ വച്ചാൽ സംഭവിക്കാവുന്ന ഈ അപകടങ്ങൾ

Roopa Thayabji

Sub Editor

mobile

പരിചയക്കാരോ സുഹൃത്തുക്കളോ ഉള്ളപ്പോൾ ഫോൺ ലോക്ക് ചെയ്യാതെ വച്ചിട്ടു പോകുന്നവരാണ് മിക്കവരും. ഇങ്ങനെ ചെയ്താൽ പല അപകടങ്ങളുമുണ്ട്.

∙ പെൺകുട്ടികളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റ് പരിശോധിക്കാൻ ആൺകുട്ടികൾക്ക് വിരുത് കൂടുതലാണെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്. ആരോടൊക്കെ ചാറ്റ് ചെയ്യുന്നു എന്ന് അന്വേഷിക്കാനുള്ള ആകാംക്ഷയാണ് ഇതിനു പിന്നിൽ.

∙ ഫോട്ടോ ഗാലറിയാണ് ഇവർ രണ്ടാമത് ലക്ഷ്യം വയ്ക്കുന്നത്. നമ്മുടെ ചിത്രങ്ങൾ നമ്മളറിയാതെ ട്രാൻസ്ഫർ ചെയ്തെടുക്കാനും ഷെയർ ചെയ്യാനും ഇത് ഇടയാക്കും.

∙ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.

∙ ഒരു തവണ പർച്ചേസ് ചെയ്താൽ സ്പൈ ആപ്ലിക്കേഷൻ അഞ്ച് ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് സ്ബ്സ്ക്രിപ്ഷൻ ചാർജ് തുല്യമാണ്. സുഹൃത്തിനോ സഹപ്രവർത്തകനോ ഫോൺ ലോക്ക് ചെയ്യാതെ നൽകിയാൽ അവർ നമ്മുടെ ഫോണിൽ സ്പൈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തേക്കാം.

ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാം

ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഗാലറിയിലെ ഫോട്ടോകളും വിഡിയോകളും ചോരാൻ സാധ്യതയുണ്ട്. ഇതറിയാൻ ഏറ്റവും നല്ല മാർഗം മൊബൈൽ ഡേറ്റ ഉപയോഗം വളരെ കൂടുന്നുണ്ടോ എന്നു വിശകലനം ചെയ്യുകയാണ്.

∙ സാധാരണ ഉപയോഗിക്കുന്നതിനെക്കാളും വളരെയധികം ഡേറ്റ ഉപയോഗിച്ചതായി കാണുന്നുണ്ടെങ്കിൽ ബൾക്ക് ആയി ഫോട്ടോയോ വിഡിയോയോ അപ്‌ലോഡ് ആയതിന്റെ ലക്ഷണമാകാം. മൊബൈൽ ഡേറ്റ സെറ്റിങ്ങ്സിൽ നോക്കിയാൽ ഓരോ ആപ്ലിക്കേഷനും ഉപയോഗിച്ച ഡേറ്റ പ്രത്യേകമായി മനസ്സിലാക്കാം.

∙ അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷൻ വളരെക്കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. ക്യാമറ, ഗാലറി പോലുള്ള ചെറിയ ഡേറ്റ ആവശ്യമുള്ള ആപ്ലിക്കേഷനുകൾ ധാരാളം ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചോർച്ചയുണ്ടെന്നു മനസ്സിലാക്കാം.

∙ ഉപയോഗിക്കാത്ത സമയങ്ങളിലും രാത്രിസമയത്തും മൊബൈൽ ഡേറ്റ ഓഫ് ആക്കി ഇടണം. ആഴ്ചയിലൊരിക്കൽ ഈ പരിശോധന ചെയ്യണം.

വിശദമായി വായിക്കാൻ താഴെയുള്ള ലിങ്കുകൾ പരിശോധിക്കൂ:

‘ഫ്ലാഷ് ലൈറ്റ്’ ഇൻസ്റ്റാൾ ചെയ്യുന്നതിന് കോൺടാക്ട്സ് ആക്സസ് ചോദിക്കുന്നതെന്തിന്?

ഭാവിവരൻ സമ്മാനമായി നൽകിയത് സ്മാർട്ട് ഫോൺ; പുറകെ വന്നത് ഉഗ്രൻ പണി

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം