Wednesday 07 February 2018 03:44 PM IST : By സ്വന്തം ലേഖകൻ

സുഹൃത്തുക്കൾ അയച്ചു തരുന്ന ഈ വാട്ട്സ് ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ! നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോരും

whatsapp2

മറ്റു നിറങ്ങളിൽ വാട്ട്സ്ആപ്പ് ലഭ്യമാണ് എന്നു പറഞ്ഞ് വരുന്ന സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ നിർദേശം. whatsapp.com/colours എന്ന ലിങ്കാണ് ഫേക്ക് ലിങ്ക് ആയി കണ്ടെത്തിയിരിക്കുന്നത്. റാൻസംവെയറുമായി ഇതിന് ബന്ധമൊന്നുമില്ല. പക്ഷെ മറ്റും നിറഭേദങ്ങളിൽ വാട്ട്സ് ആപ്പ് ലഭ്യാമാകും ഡൗൺലോഡ് ചെയ്യൂ എന്ന രീതിയിൽ വരുന്ന സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്താൽ വ്യക്തി വിവരങ്ങൾ ചോരുമെന്നാണ് പുതിയ കണ്ടെത്തൽ. ഡെസ്ക് ടോപ്പുകളിലും ഇത്തരം വാട്ട്സ് ആപ്പ് ഡൗൺലോഡ് ഫേക്ക് ലിങ്കുകൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഫോർവേഡഡ് മെസേജുകളായും ഈ ലിങ്ക് കറങ്ങി നടക്കുന്നുണ്ട്.

whatsapp1

വ്യക്തിവിവരങ്ങളും ചിത്രങ്ങളും ഡിവൈസ് സ്റ്റോറേജ് അടക്കം ചോർ്തതാവുന്ന ഈ ആപ്ലേക്കഷനിലേക്ക് പോകാതെ ഇരിക്കാൻ ഗൂഗ്ൾ , ഐഓഎസ് സ്റ്റോറുകളിലെ യഥാർത്ഥ ആപ്ലിക്കേഷൻ ഉപയോഗിച്ച് മാത്രം വാട്ട്സ്ആപ്പ് ഇൻസ്റ്റോൾ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.