Thursday 08 February 2018 10:05 AM IST : By സ്വന്തം ലേഖകൻ

നിങ്ങൾ എവിടെയെന്ന് തത്സമയം അറിയിക്കാം, സമയവും സെറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

watsapp_live

നിങ്ങൾ തനിച്ച് ഡ്രൈവ് ചെയ്യുകയാണോ? അതോ സുഹൃത്തിന്റെ വീട്ടിലേക്കു ആദ്യമായി തനിച്ച് പോകുന്ന വഴിയിലാണോ? ഗൂഗിൾ മാപ്പിൽ തിരഞ്ഞ് ശരിയായ ലൊക്കേഷൻ എടുക്കാൻ കഴിയുന്നില്ലേ? ഇങ്ങനെ നിൽക്കുന്ന സ്ഥലത്തെക്കുറിച്ച് അറിയാതെ വട്ടം ചുറ്റിപ്പോയ ഒരു ദിവസമെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഇല്ലാതിരിക്കില്ല. സുഹൃത്തോ കുടുംബത്തിലുള്ളവരോ എവിടെയെന്നറിയാതെ വിഷമിച്ചു നിൽക്കേണ്ട. ഇതാ വാട്സാപ്പ് ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചർ വന്നിരിക്കുന്നു. നിലവിൽ വാട്‌സ്ആപ്പിൽ ഷെയർ ലൊക്കേഷൻ എന്ന ഫീച്ചർ ലഭ്യമാണ്. എന്നാൽ ഇതിന്റെ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷൻ.

location3

പുതിയ ലൈവ് ലൊക്കേഷൻ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷൻ തത്സമയം പങ്കുവെക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മൾ എവിടെ എന്നു ഷെയർ ചെയ്യുക മാത്രമല്ല നമ്മൾ അതേ ലൊക്കേഷനിൽ ഉള്ള അത്ര സമയവും നമുക്ക് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. എത്രസമയം ലൈവായി കാണണമെന്ന് നിങ്ങൾക്കു തന്നെ തീരുമാനിക്കുകയുമാകാം. അത് സെറ്റ് ചെയ്യണമെന്നു മാത്രം.

location1

ഇതിനായി 15 മിനിറ്റ്, ഒരു മണിക്കൂർ, 8 മണിക്കൂർ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും വാട്സാപ്പിൽ ഇതിൽ നൽകിയിട്ടുണ്ട്. ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ആവശ്യമില്ലെന്ന് തോന്നുമ്പോൾ ഇത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതിൽ കമന്റ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. നേരത്തെ നമ്മൾ കോണ്ടാക്റ്റ് നമ്പർ, മാപ്, ഇമേജുകൾ എന്നിവ ഷെയർ ചെയ്യു്നനത് പോലെ സിംപിൾ ആണ് ഈ ഫീച്ചറും.

location2