Saturday 01 April 2017 03:02 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിലെ വണ്ടർഫുൾ ലേഡീസ് പറഞ്ഞു, ’അർമാൻ ചേട്ടൻ സൂപ്പറാ...’

arman

വനിത ഫിലിം അവാർഡ് വേദിയിലേക്കെത്തുമ്പോൾ യുവ നായികമാരായ അനുശ്രീയും രജീഷ വിജയനും അപർണ ബാലമുരളിയും കൂടി ചില പ്ലാൻസ് ഒക്കെ ഇട്ടിരുന്നു. ഹിന്ദിയിൽ പുതുതരംഗമായ ഗായകൻ അർമാൻ മാലികിനോട് ഒന്നു സംസാരിക്കണം. കൂട്ടുകാരികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട അർമാൻ തന്റെ ഹിറ്റ് നമ്പർ തകർത്തു പാടി, ‘കെ മേ ഹൂം ഹീറോ തേരാ...’   

ആദ്യമായി കേരളത്തിലെത്തിയ സന്തോഷത്തിലായിരുന്നു അർമാനെങ്കിൽ ആദ്യമായി ഒരു ഫിലിം അവാർഡ് വേദിയിലെത്തുന്ന എക്സൈറ്റ്മെന്റിലായിരുന്നു അപർണ. മുൻവർഷം അവതാരകയായി നിന്ന ഫിലിം അവാർഡ് വേദിയിൽ വച്ച് ഇക്കുറി പുരസ്കാരം വാങ്ങുന്നതിന്റെ ത്രില്ലിലായിരുന്നു രജീഷ.

അസ്ഹറിലെ അർമാൻ നമ്പർ പാടാമോ എന്ന് ഒരു റിക്വസ്റ്റിട്ടു. ‘ഫോർ യൂ മൈ വണ്ടർഫുൾ ലേഡീസ്’ എന്നു വിശേഷിപ്പിച്ച് ആ ഗാനം വേദിയിൽ പാടാമെന്ന് അർമാൻ ഉറപ്പുനൽകി. പിരിയുമ്പോൾ ലേഡീസിന്റെ മുഖത്ത് ഇങ്ങനെ വായിക്കാമായിരുന്നു, ‘അർമാൻ ചേട്ടാ, ചേട്ടൻ സൂപ്പറാ...’

(പ്രേക്ഷകർ കാത്തിരുന്ന വനിത ആഘോഷരാവ്, നാളെ വൈകീട്ട് (ഏപ്രിൽ 2)  4.30ന് മഴവിൽ മനോരമയിൽ.. മറക്കാതെ കാണൂ)