Friday 17 March 2017 12:16 PM IST : By രാഖി റാസ്

‘‘അതേയ്... തോൽക്കുന്നവർക്കും വേണം പ്രൈസ് കേട്ടോ...’’

vijay-chemban
ഫോട്ടോ: സരുൺ മാത്യു

അഭിനയത്തിലൊഴിച്ച് എവിടെയായാലും കൂളായിരിക്കുന്നതിലാണ് ചെമ്പൻ വിനോദിന് താത്പര്യം. മികച്ച വില്ലനുള്ള അവാർഡ് വാങ്ങാനും കൂൾ കൂൾ ആയാണ് കക്ഷി എത്തിയത്. അതും അൽപം നേരത്തേ തന്നെ.

വിഐപി ലോഞ്ചിൽ വിശ്രമിക്കുന്ന ചെമ്പന്റെ അരികിലേക്ക് ദാ വരുന്നു, വിജയ് ബാബു. താൻ ആദ്യമായി തിരക്കഥയെഴുതുന്ന അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസറെ കണ്ടതോടെ ആവേശത്തിലായി ചെമ്പൻ. പിന്നെ സിനിമയെക്കുറിച്ചുള്ള കൊച്ചു വർത്തമാനങ്ങൾ.

ഇടയ്ക്കെപ്പൊഴോ ഫിറ്റ്നസിനെക്കുറിച്ചായി സംസാരം.

‘കാണാൻ നിന്റത്ര വരില്ലെങ്കിലും ഫിറ്റ്നസിൽ നമ്മളും പുലിയാ’ണെന്ന് വിജയ്.
‘സമയം ഇനിയും ഉണ്ടല്ലോ എന്നാൽ ഇപ്പൊ തന്നെ ഒരുകൈ നോക്കി ഉറപ്പാക്കിയിട്ട് പോയാൽ മതി’യെന്ന്  ചെമ്പൻ.

ഇരുവരും പഞ്ച പിടിത്തം തുടങ്ങിയപ്പൊ ചുറ്റും നിന്നവർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. പക്ഷേ അധികം താമസിയാതെ വിജയ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘‘അതേയ്...  തോൽക്കുന്നവർക്കും വേണം പ്രൈസ് കേട്ടോ...’’