Saturday 01 April 2017 03:02 PM IST : By സ്വന്തം ലേഖകൻ

ഫോട്ടോ കൊള്ളാല്ലോ; വനിത ഫൊട്ടോഗ്രഫർക്ക് മഞ്ജുവിന്റെ കോംപ്ലിമെൻറ്

manju-vanitha

സിംപിൾ മേക്കപ്പ്. കഴുത്തിലെ സ്റ്റേറ്റ്മെന്റ് മാലയൊഴിച്ചാൽ ആർഭാടം ഒന്നും തന്നെയില്ല. എങ്കിലും ആ ഹൈ വോൾട്ടേജ് ചിരി മിന്നിയാൽ പിന്നെ ചുറ്റും നിൽക്കുന്നവരെല്ലാം നിഷ്പ്രഭരായിപ്പോകും.

മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാൻ പതിവുപോലെ മായാത്ത ചിരിയുമായി മ‍ഞ്ജു. റെഡ് കാർപ്പറ്റിലൂടെ സാവധാനം ഒഴുകി, മുന്നിൽ മിന്നുന്ന ഓരോ ക്യാമറയ്ക്കും  മുഖം നൽകി. ഇടയ്ക്ക് ചുവരിൽ പതിച്ചിരുന്ന വനിതയുടെ മുൻകാല ഫിലിം അവാർഡ് ചിത്രങ്ങളിൽ കണ്ണു പതിഞ്ഞു.

2015 ലെ മികച്ച നടിക്കുള്ള പുരസ്കാരവുമായി നിൽക്കുന്ന സ്വന്തം ചിത്രത്തിനു മുന്നിലേക്കു നീങ്ങിയപ്പോൾ ക്യാമറക്കണ്ണുകൾ തുടരെ മിന്നി. ആരോ കമന്റ് പറഞ്ഞു. ‘മഞ്ജുച്ചിരി അന്നും ഇന്നും’ അപ്പോൾ മ‍ഞ്ജുവിന് ആ ചിത്രമൊന്നു കാണാൻ കൗതുകം.

‘ഞാനൊന്നു കാണട്ടെ അന്നും ഇന്നും’ എന്നു പറഞ്ഞ് ഫൊട്ടോഗ്രഫറുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ചിത്രങ്ങൾ പരിശോധിക്കുന്ന മ‍ഞ്ജുവിന്റെ ചിത്രം റെഡ് കാർപ്പറ്റിലെ മനോഹര നിമിഷങ്ങളിൽ ഒന്നായി മാറി.

(പ്രേക്ഷകർ കാത്തിരുന്ന വനിത ആഘോഷരാവ്, നാളെ വൈകീട്ട് (ഏപ്രിൽ 2)  4.30ന് മഴവിൽ മനോരമയിൽ.. മറക്കാതെ കാണൂ)