Friday 09 February 2018 09:52 AM IST : By ലക്ഷ്മി പ്രേംകുമാർ

’ഒരു വരവ് കൂടി വരേണ്ടിവരും!’ ’എന്തിന്?’ എന്ന ചോദ്യത്തിന് ശ്രീശാന്തിന്റെ തകർപ്പൻ മറുപടി

sreesanth
ഫോട്ടോ: ശ്യാം ബാബു

താരങ്ങൾ മണ്ണിലിറങ്ങിയ അവാർഡ് മൈതാനിയിൽ ചുറ്റിക്കറങ്ങിയ വനിതയുടെ ക്യാമറകൾ പിടിച്ചെടുത്ത അപൂർവ സുന്ദര നിമിഷങ്ങൾ...

വനിതാ ഫിലിം അവാർഡ് 2015 ആഘോഷരാവിലെ സ്റ്റാർ പെർഫോമർ ആരായിരുന്നു എന്നു ചോദിച്ചാൽ ശ്രീശാന്ത് എന്നു കണ്ണടച്ചു പറയാം. ഇത്തവണയും ശ്രീശാന്ത് അവാർഡ് നിശയ്ക്കെത്തി. ക്രിക്കറ്റ് പ്ലെയറായല്ല, നടനായിത്തന്നെ. ശ്രീശാന്ത് നായകനാകുന്ന ചിത്രം ‘ടീം ഫൈവ്’ ഈ വർഷം പ്രദർശനത്തിനെത്തും. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റായിക്കഴിഞ്ഞു.

ശ്രീശാന്തിന്റെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യിച്ച പിങ്ക് വിത്ത് ഗോൾഡൻ അനാർക്കലി ചുരിദാറിൽ ഭാര്യ ഭുവനേശ്വരി ദേവതയെപോലെ തിളങ്ങി. സെൽഫിയെടുക്കുമ്പോൾ ശ്രീശാന്ത് രാജമാണിക്യത്തിലെ ആ ഡയലോഗ് ആണ് പറഞ്ഞത്.

‘ഒരു വരവുകൂടെ വരേണ്ടി വരും.’ ‘എന്തിന്’? എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മറുപടി. ‘അടുത്ത തവണ ഞാൻ വരുന്നത് നിങ്ങളുടെ മികച്ച പുതുമുഖ നടനുള്ള അവാർഡ് വാങ്ങാനായിരിക്കുമല്ലോ’.