Tuesday 14 March 2017 05:14 PM IST : By രൂപാ ദയാബ്ജി

ശ്വേതയുടെ ഡാൻസിന് മുത്തിന്റെ ഫുൾമാർക്ക്

swetha1

അമ്മയുടെ മേക്കപ്പ് ബോക്സ് എടുത്ത് മുഖത്ത് പരീക്ഷിക്കാൻ വലിയ ഇഷ്ടമാണ് സബൈനയ്ക്ക്. കാമറയ്ക്ക് മുന്നിലേക്കാണ് പിറന്നുവീണതെങ്കിലും ഇന്നുവരെ സബൈനയുടെ മുഖത്ത് പൗഡറോ ചുണ്ടിൽ ലിപ്സ്റ്റിക്കോ ഇട്ടുകൊടുത്തിട്ടില്ല ശ്വേത മേനോൻ. കുഞ്ഞുങ്ങളുടെ മുഖത്തിന് അത്തരം കൃത്രിമത്വം ഒന്നും വേണ്ടെന്നാണ് ശ്വേതയുടെ പക്ഷം. വനിത ഫിലിം അവാർഡ് നിശയിൽ നൃത്തം ചെയ്യാൻ ശ്വേത പ്രാക്ടീസ് ചെയ്യുമ്പോൾ കൂടെ തുള്ളിക്കളിച്ച് സബൈനയുമുണ്ടായിരുന്നു.

swetha4

മകളുടെ നൃത്തത്തോടുള്ള താത്പര്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നു പറയുമ്പോൾ ശ്വേതയുടെ കണ്ണുകളിൽ പ്രത്യേക തിളക്കമുണ്ടായിരുന്നു. വേദിയിൽ നൃത്തം ചെയ്ത് തിരികെവരുമ്പോൾ ‘അമ്മാ, യൂ ലുക് സോ ബ്യൂട്ടിഫുൾ...’ എന്നുപറഞ്ഞ് സബൈന ശ്വേതയുടെ കയ്യിലേക്ക് ഓടിയെത്തി. ശ്വേതയുടെ വലിയ കമ്മലും പൊട്ടും തൊട്ടുനോക്കി സബൈന അത്ഭുതപ്പെട്ടപ്പോഴാണ് ഈ ഫോട്ടോ നിമിഷം പിറന്നത്.

swetha3