Wednesday 24 January 2018 04:28 PM IST : By സ്വന്തം ലേഖകൻ

ഫാമിലി സ്പേസ്, പൂജാ മുറി ലൈബ്രറി, മോഡുലാർ കിച്ചൻ! ഒന്നേകാൽ സെന്റിൽ പണിത വീട്

one01

ഒന്നേകാൽ സെന്റ് സ്ഥലത്ത് ഒരു വീടു പണിയാന്‍ കഴിയുമോ? അതു എല്ലാ സൗകര്യവുമുള്ള ഒരു ആഡംബര ഭവനം. തിരുവനന്തപുരം ചാക്ക സ്വദേശിയും മുൻ കൗൺസിലറുമായ വി. സൈജുവിന്റെ വീടാണ് ഒന്നേകാൽ സെന്റിൽ ഒരു മഹാത്ഭുതമായി മാറിയിരിക്കുന്നത്.

one2

ഭംഗിയുടെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ ‘ജാഹ്നവി’ എന്ന വീട് ഒരു കുഞ്ഞ് ആഡംബരപ്രിയനാണ്. ഉള്ളതുകൊണ്ട് ഓണവും പെരുന്നാളും ക്രിസ്മസും വരെ ആഘോഷിച്ച ഒരു അത്ഭുതം. ഇന്റീരിയർ ഡിസൈനറായ ഡെന്നിയാണ് ഒന്നേകാൽ സെന്റ് സ്ഥലത്ത് മാജിക് ഒരുക്കിയത്.

one1

ഇപ്പോൾ ഈ വീട് കാണാൻ ദുരെനിന്നു പോലും ആളിടിക്കുകയാണ്. മൂന്നംഗ കുടുംബത്തിനുളള് വീട് മൂന്നു നിലകളിലായാണ് പണിതിരിക്കുന്നത്. വീടിന്റെ പുറം ഭിത്തി തന്നെയാണ് മതിലിന്റെ റോളും നിർവഹിക്കുന്നത്.

_C3R4926
_C3R4959
one3

കോണിപ്പടിയുടെ ആദ്യ ലാൻഡിങ്ങിൽ ഫാമിലി സ്പേസ് ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പൂജാ സ്പേസ് എന്നിവയ്ക്കും ഇടംകണ്ടെത്തി.

_C3R4945

വീടിന്റെ പൂർണവിവരങ്ങളും നിർമാണ രീതികളും ഈ ലക്കം വനിത വീട് മാസികയിൽ. മറക്കാതെ വായിക്കുക

_C3R4946
_C3R4914
_C3R4875