Thursday 25 January 2018 03:09 PM IST : By ശ്രീദേവി. എ

കൗതുകമായി കയർ വെർട്ടിക്കൽ ഗാർഡനുകൾ

coir3

മണ്ണിനും ചെടിക്കും ഒരുപോലെ ഇണങ്ങിയ ഗാർഡനിങ് സാമഗ്രികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമാണ്. ചെടിയെ സംരക്ഷിക്കുമ്പോഴോ ഉപയോഗിക്കുവാനുള്ള എളുപ്പത്തിനോ ചെടിച്ചട്ടികളും വെർട്ടിക്കൽ ഗാർഡനുകളും വാങ്ങുമ്പോൾ പലപ്പോഴും പ്രകൃതിയോടിണങ്ങിയവ ലഭിക്കാറില്ല. എന്നാൽ കയർ വെർട്ടിക്കൽ ഗാർഡനുകൾ എത്തിക്കഴിഞ്ഞു. ആലപ്പുഴയിൽ ഇന്നലെ സമാപിച്ച കയർ എക്സ്പോയിലാണ് ഈ പുതിയ വെർട്ടിക്കൽ ഗാർഡനുകൾ കാഴ്ച്ചക്കാർക്ക് കൗതുകമായത്.

പല ആകൃതിയിലുള്ള ഫ്രെയിമുകളും ചട്ടികളും ലഭിക്കും. ട്രോളിയിൽ ഘടിപ്പിച്ചതിനാൽ ഈ വെർട്ടിക്കൽ ഗാർഡൻ ഇടയ്ക്കിടെ സ്ഥലം മാറ്റാനാകും. ചേർത്തല മായിത്തറയിലുള്ള സൊഫൈൻ ഡെക്കർ ആണ് ഈ വെർട്ടിക്കൽ ഗാർഡനുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

coir2

പ്ലാസ്റ്റിക് ചട്ടികൾക്കു പകരം കയർ ഉപയോഗിച്ചു നിർമിച്ച പ്രകൃതിയോട് ഏറ്റവും ഇണങ്ങിയ തരത്തിലുള്ള വെർട്ടിക്കൽ ഗാർഡനാണ് ഇത്.

coir1

ഉപയോഗശേഷം പ്രകൃതിയിൽ അലിഞ്ഞു ചേരും എന്നതും വെള്ളത്തിന്റെ ഉപയോഗം വളരെ കുറവു മാത്രം മതി എന്നതുമാണ് ഈ കയർ ചട്ടികളുടെ പ്രത്യേകത.