Wednesday 24 January 2018 02:14 PM IST : By സ്വന്തം ലേഖകൻ

പെയിന്റ് അടിച്ചിട്ടില്ല! എങ്കിലും ഇത് കളർഫുൾ വീട്

എറണാകുളം ജില്ലയിലെ ഏരൂരിലുള്ള നിഷ, സജീവൻ ദമ്പതികളുടെ വീട് ആർക്കിടെക്ചർ മികവിന്റെ ഉത്തമ ഉദാഹരണമാണ്. ആധുനികശൈലിയിലുള്ള എക്സ്റ്റീരിയറിന്റെ ഗരിമ ഇന്റീരിയറിലേക്കും പകർത്തിയ വീട്, കണ്ണുകൾക്ക് നല്ലൊരു വിരുന്നാകുന്നു. അൽപം ഉള്ളിലേക്ക് കയറിയാണ് വീട് എന്നതിനാൽ വഴിയാത്രക്കാർക്ക് പുറംമോടി കണ്ടാസ്വദിക്കാനാവില്ല. കടുംനിറങ്ങളൊന്നും എക്സ്റ്റീരിയറിന് നൽകിയിട്ടില്ല. പക്ഷേ, ഇന്റീരിയറിൽ അങ്ങനെയല്ല. പെയിന്റിലൂടെ അല്ലാതെ നിറങ്ങൾ നൽകുന്ന രീതിയാണ് ആർക്കിടെക്ട് പരീക്ഷിച്ചു വിജയിപ്പിച്ചത്. നിഷ, സജീവൻ ദമ്പതികൾക്കുവേണ്ടി എ.ആർ. ജയദേവനാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.

ഈ വീടിനു വേണ്ടി മാത്രം

ഇന്റീരിയർ അലങ്കാരത്തിലെ 90 ശതമാനം വസ്തുക്കളും കസ്റ്റംമെയ്ഡ് ആണെന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫർണിച്ചർ, ഫർണിഷിങ്, ലൈറ്റുകൾ, ലാംപ്ഷേഡ്, ഫ്ലോറിങ് എന്നിവയിലെല്ലാം ആർക്കിടെക്ട് സജീവമായ ഇടപെടൽ നടത്തിയിട്ടുണ്ട്. സ്റ്റീൽ കൈവരിയുടെ അറ്റത്തുള്ള ബോൾ ഉപയോഗിച്ചാണ് ഡൈനിങ് സ്പേസിനു മുകളിലുള്ള ലൈറ്റുകൾ നിർമിച്ചത്. ഇത്തരം നിരവധി സ്റ്റീൽ ബോളുകളിൽ ചുവന്ന പൗഡർ കോട്ടിങ് നൽകി. അതിനുള്ളിൽ കുഞ്ഞൻ എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചു. കറുത്ത കേബിളുകളിൽ ഇവ തൂക്കിയിട്ടു.

ഫോർമല്‍ ലിവിങ് സ്പേസിലെ ലാംപ്ഷേഡുകളും ആർക്കിടെക്ട് സ്വന്തമായി രൂപകൽപന ചെയ്തതാണ്. അതുപോലെ സോഫകൾ, കസേരകൾ തുടങ്ങിയവയും വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്തതാണ്. ഡൈനിങ്ഏരിയയിലുള്ള കസേരകൾ മാത്രമാണ് റെഡിമെയ്ഡായി വാങ്ങിയത്.

modern-interior-home4.jpg.image.784.410.jpg.image.784.410



ലൈറ്റിങ്ങിനെ മെരുക്കിയെടുക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇന്റീരിയറിൽ നിറങ്ങൾ നൽകിയത്. വെളിച്ചം കൂടുതൽ വേണ്ടിടത്തെല്ലാം ഇളംനിറങ്ങളും മിനുസമുള്ള പ്രതലങ്ങളും നൽകി. വെളിച്ചം കുറവ് പ്രതിഫലിക്കേണ്ടിടത്ത് കടുംനിറങ്ങൾ കൊടുത്തു. ഭിത്തി, ഫ്ലോറിങ്, റൂഫിങ് എന്നിവിടങ്ങളിലെല്ലാം ഈ നയം പിന്തുടർന്നു. കിടപ്പുമുറികളിൽ കടുംനിറത്തിലുള്ള ഫ്ലോറിങ് സ്വീകരിച്ചു.

സ്റ്റെയർകെയ്സ് ഇന്റീരിയറിലെ പ്രധാന ഘടകമാണ്. തടികൊണ്ടാണ് പടികൾ. ഗ്ലാസും തേക്കിൻതടിയുംകൊണ്ട് കൈവരി ചെയ്തു. കോണിപ്പടിക്കു മുകളിലായി സ്കൈലിറ്റ് നൽകി. ഇതിലൂടെയുള്ള വെളിച്ചം ഭിത്തിയില്‍ കോണിപ്പടിയുടെ നിഴൽചിത്രം വരയ്ക്കുന്നു. സ്റ്റെയറിനു കീഴിൽ കിണ്ടി, ഉരുളി, പഴയ പാത്രങ്ങൾ എന്നിവ ഷോപീസ് പോലെ പ്രദർശിപ്പിച്ചിരിക്കുന്നു. കോണിപ്പടിക്കു സമീപമുള്ള ഭിത്തിയിലാണ് ബുക്ക് ഷെൽഫും. കടുംചുവപ്പുനിറത്തിൽ ത്രികോണാകൃതിയിലുള്ള ബുക്ക് ഷെൽഫിന് പുറമേ ഹാൻഡിൽ നൽകിയിട്ടില്ല. സ്റ്റെയറിന് എതിര്‍ഭാഗത്തായി പ്രെയർ സ്പേസ് നൽകി. സമീപത്ത് സ്റ്റഡി ഏരിയയും കാണാം.

bedroom2.jpg.image.784.410.jpg.image.784.410



അടുക്കളയും ഡൈനിങ്സ്പേസും തൊട്ടുചേർന്നിരിക്കുന്നു. എട്ടുപേര്‍ക്ക് ഇരിക്കാവുന്ന ടേബിളും കസ്റ്റംമെയ്ഡാണ്. ഇതിനു സമീപമുള്ള വാഷ്, യൂട്ടിലിറ്റി ഏരിയകൾക്ക് സന്ദർശകരുടെ കണ്ണെത്താത്ത രീതിയിലാണ് സ്ഥാനം നൽകിയത്. ഇവിടെനിന്ന് പുറത്തെ ലോണിലേക്കിറങ്ങാൻ സ്ലൈഡിങ് ഗ്ലാസ് ഡോർ കൊടുത്തു. ഓപൻ അടുക്കളയ്ക്കു പിന്നിലായി വർക്കിങ് കിച്ചൻ നൽകിയിട്ടുണ്ട്.

മുകളിലൊരു ലിവിങ് ഏരിയയും സ്റ്റഡിസ്പേസുമുണ്ട്. മുകളിലും താഴെയുമായി നാല് ബാത്അറ്റാച്ഡ് കിടപ്പുമുറികൾ. എല്ലായിടത്തും ബാത്റൂമിൽതന്നെ വാഡ്രോബും ഒരുക്കിയിട്ടുണ്ട്. ഷവർ ക്യുബിക്കിളിനു സമീപത്തായി ഭിത്തിയില്‍ കൂറ്റൻ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. വെളിച്ചം നല്ലപോലെ പ്രതിഫലിക്കുന്നതിനൊപ്പം സ്പേസ് വലുതായി തോന്നിക്കും. കട്ടിലുകളുടെ ഹെഡ്ബോർഡിൽ ലെതർ നൽകിയിട്ടുണ്ട്. എല്ലാ കിടപ്പുമുറികളുടെയും ജനലിനരികിലായി തടികൊണ്ടുള്ള ബെഞ്ച് ഭിത്തിയിൽ പിടിപ്പിച്ചു.

modern-interior-home.jpg.image.784.410.jpg.image.784.410



വുഡൻ, ഗ്രാനൈറ്റ് ഫ്ലോറിങ് സമന്വയമാണ് ഇന്റീരിയറിൽ പരീക്ഷിച്ചത്. പ്രകാശത്തിനെ വൻതോതിൽ അകത്തേക്ക് കടത്താൻ വലിയ ജനാലകളാണ് നൽകിയത്. കർട്ടനുകൾക്ക് സ്ഥാനമില്ലാത്ത ഇന്റീരിയറിൽ ബ്ലൈൻഡുകൾ ഇടം പിടിച്ചു. യാതൊരുവിധ അലങ്കാരങ്ങളും നൽകാത്ത ഭിത്തികൾക്ക് ഇളംനിറങ്ങൾ കൊടുത്തു.

മറൈൻ പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് വാഡ്രോബുകളും അടുക്കളയുടെ കാബിനറ്റുകളും നിർമിച്ചത്. കട്ടിലുകളും മറൈൻപ്ലൈതന്നെ. കോണിപ്പടിക്ക് ഒന്നാന്തരം തേക്ക് ഉപയോഗിച്ചു. എല്ലാ മുറികളിലും ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്. ഇതിനായി തടിയും ജിപ്സവും ഉപയോഗിച്ചു. വീടിന്റെ ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. വെയിലിന്റെ കാഠിന്യം ഒഴിവാക്കാൻ എക്സ്റ്റീരിയറിൽ ലൂവറുകൾ നൽകിയിട്ടുണ്ട്.

bedroom1.jpg.image.784.410.jpg.image.784.410
ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery