Thursday 25 January 2018 12:39 PM IST : By സ്വന്തം ലേഖകൻ

പൂന്തോട്ടത്തിന് ഭംഗി കൂട്ടാൻ ചില സൂത്രപ്പണികളുണ്ട്; ഇതാ ചില നുറുങ്ങു വിദ്യകൾ!

garden003

ചുവപ്പ് + പച്ച

ചെടികളെ അത്രമേൽ സ്നേഹിക്കുന്ന വീട്ടുകാർ, ചെടികളെ സിറ്റ്ഔട്ടിലേക്കും സ്വാഗതം ചെയ്തു. സിറ്റ്ഔട്ടിന്റെ ഭിത്തിയിൽ വച്ച ഓപൻ ഷെൽഫ് ആണ് ഇവിടത്തെ താരം. ടെറാക്കോട്ടയുടെ ചുവപ്പും ഇലകളുടെ പച്ചയും തമ്മിലുള്ള കോംബിനേഷൻ പ്രയോജനപ്പെടുത്തിയപ്പോൾ വീടിന്റെ ശ്രദ്ധാകേന്ദ്രമായി സിറ്റ്ഔട്ട്. ഇലച്ചെടികളാണ് ഇവിടെ വച്ചിരിക്കുന്നതെല്ലാം.

garden002

ചെടിവയ്ക്കാൻ മുറ്റമില്ലെങ്കിൽ

രണ്ടോ മൂന്നോ സെന്റിൽ വീട് വയ്ക്കുമ്പോൾ പൂന്തോട്ടം നിർമിക്കുക അല്പം പ്രയാസമാണ്. പൂന്തോട്ടമില്ലാത്ത കുറവു നികത്താൻ ചെയ്ത വഴിയാണിത്. മതിലിന്റെ ചെറിയൊരു ഭാഗം ടഫൻഡ് ഗ്ലാസ് ഇട്ട് അകത്തേക്കു കാഴ്ച നൽകുക. മുറ്റത്ത് പെബിൾസ് ഉപയോഗിച്ച് ചെറിയൊരു കോർട്‌യാർഡും നിർമിച്ചപ്പോൾ വീടിനും മുറ്റത്തിനും ഡബിൾ ഭംഗിയായി.

പച്ചപ്പിനിടയിൽ പൊയ്ക

വീടിന്റെ മുൻവശത്തോ പിന്നിലോ ടെറസിലോ സ്ഥലമുണ്ടെങ്കിൽ ചെറിയൊരു പൊയ്ക നിർമിക്കാം. ചൂടു കുറയ്ക്കാനും ഇതു സഹായിക്കും. താമരയോ ആമ്പലോ ഇട്ട് ഭംഗി കൂട്ടാം. കൊതുകിന്റെ കൂത്താടികൾ വളരാതിരിക്കാൻ ഗപ്പി പോലുള്ള മത്സ്യങ്ങളെയും വളർത്തണം എന്നുമാത്രം.

garden004

ഗ്രീൻ വോൾ

തോട്ടത്തിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്ന സമയത്ത് ഫോട്ടോയെടുത്തു വയ്ക്കാൻ താത്പര്യമുണ്ടാകും. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വീടിന്റെ എക്സ്റ്റീരിയറിൽ അല്ലെങ്കിൽ കാർപോർച്ചിൽ തൂക്കാം.

ടെറാക്കോട്ട താമരക്കളം

ചെറിയ സ്ഥലത്തെ പൂന്തോട്ടത്തിൽ താമരക്കുളം ഒരുക്കിയതാണിത്. ആമ്പലോ താമരയോ വളർത്താൻ താത്പര്യമില്ലെങ്കിൽ പരിചരണം കാര്യമായി ആവശ്യമില്ലാത്ത, വെള്ളത്തിൽ വളരുന്ന മറ്റേതെങ്കിലും ചെടികൾ നടാം. കൃത്രിമമായ താമരപ്പൂവുകൾ വിപണിയിൽ ലഭിക്കും. അത്തരം രണ്ടെണ്ണം കൂടി വാങ്ങിയിട്ടാൽ ഉഗ്രൻ ഒരു വാട്ടർ ബോഡിയായി.

garden001