Thursday 25 January 2018 04:47 PM IST : By സ്വന്തം ലേഖകൻ

വനിത വീട് പ്രദർശനം ഇന്നു മുതൽ

vanitha-veedu-ex

നിർമാണ മേഖലയിലെ വ്യത്യസ്തതകൾ വിശദീകരിക്കുന്ന വനിത വീട് പ്രദർശനത്തിനു കോഴിക്കോട് ഇന്നു തുടക്കം. പ്രദർശനത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി മേയർ മീര ദർശക് നിർവഹിച്ചു. പ്രമുഖ സാനിറ്ററി വെയർ ബ്രാൻഡായ സെറയാണു മുഖ്യ പ്രായോജകർ, സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസ്പ്റ്റ്സ് ആണ് സഹ പ്രായോജകർ. പുതിയതരം നിർമാണ രീതികൾ, നിർമാണ വസ്തുക്കൾ എന്നിവ മേളയിൽ പരിചയപ്പെടാം.

വീടു നിർമാണത്തിന്റെ വിവിധ മേഖലകളിൽപ്പെടുന്ന അറുപതോളം സ്റ്റാളുകൾ മേളയിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രദർശന നഗരിയിലേക്കു രാവിലെ 11 മുതൽ രാത്രി എട്ടര വരെയാണു പ്രവേശനം. അഞ്ചിനു സമാപിക്കും. പ്രവേശനം സൗജന്യമാണ്.

ഇന്നത്തെ സെമിനാർ

ചെലവ് കുറഞ്ഞ വീടുകൾ കാലിക പ്രസക്തിയും മാർഗ നിർദേശങ്ങളും – ആർക്കിടെക്ട് പ്രവീൺ ചന്ദ്ര – 5.00