Thursday 25 January 2018 04:48 PM IST : By സ്വന്തം ലേഖകൻ

വനിത വീട് മാസികയ്ക്ക് അവാർഡ്

veedu_awards

ജയൻ കലാസാംസ്ക്കാരിക വേദിയുടെ മാധ്യമപ്രവർത്തനത്തിനുള്ള പുരസ്ക്കാരം വനിത വീട് മാസികയ്ക്ക്. നിർമാണ, പരിസ്ഥിതി മേഖലകളെ കുറിച്ച് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വന്ന ലേഖനങ്ങളാണ്  വീട് മാസികയെ അവാർഡിനർഹമാക്കിയത്.  ക്യാഷ് പ്രൈസും  ഫലകവുമടങ്ങുന്നതാണ് അവാർഡ്.  ചെലവു ചുരുക്കിയുള്ള നിർമാണം, പരിസ്ഥിതിക്കിണങ്ങിയ നിർമാണം എന്നീ വിഷയങ്ങളിൽ വീട് മാസികയുടെ സംഭാവന കൂടി പരിഗണിച്ചാണ്   ശ്രീകുമാരൻ തമ്പി അധ്യക്ഷനായുള്ള അവാർ‌ഡ് ജൂറി അന്തിമതീരുമാനത്തിലെത്തിയത്.

സമാനവിഷയം കൈകാര്യം ചെയ്യുന്ന മാസികകളിൽ ഏറ്റവുമധികം  കോപ്പികളുള്ളതും  വനിത വീടിനാണ്.  ജയൻ – രാഗമാലിക പുരസ്ക്കാരത്തിന്  നടൻ  ജഗതി ശ്രീകുമാറും സാഹിത്യ അവാർഡിന് കവി സെബാസ്റ്റ്യനും അർഹരായി.   ജയന്റെ അനുസ്മരണദിനമായ പതിനാറാം തീയതി വ്യാഴാഴ്ച തിരുവനന്തപുരം വിജെടി ഹാളിൽ വൈകുന്നേരം 5:30 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ  സഹരകണ – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും.