Thursday 08 February 2018 05:24 PM IST : By സ്വന്തം ലേഖകൻ

വനിത വീട് പ്രദർശനം ഒക്ടോബർ ഏഴ് മുതൽ

veedu_expo2

കൊച്ചി: നൂറിലധികം സ്റ്റാളുകളിലായി നിർമാണ മേഖലയിലെ പുതുമകളെല്ലാം സമ്മേളിക്കുന്ന വനിത വീട് പ്രദർശനം ഒക്ടോബർ ഏഴ് മുതൽ പത്ത് വരെ മറൈൻ‍ഡ്രൈവ് ഗ്രൗണ്ടിൽ നടക്കും. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ. സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ് ആണ് സഹ പ്രായോജകർ. പ്രവേശനം സൗജന്യം.