Tuesday 23 January 2018 05:16 PM IST : By ബിനോയ് കെ. ഏലിയാസ്

ഉമിത്തീയില്‍ ഈ ചിരി വിരിഞ്ഞു; ‘വനിത വുമണ്‍ ഓഫ് ദി ഇയര്‍ 2015’ ഉമ പ്രേമന്റെ കഥ

uma1 ഉമ പ്രേമന്‍, ഫോട്ടോ: ഹരികൃഷ്ണന്‍

വിധിയും ജീവിതവും ഒരുക്കിയ ഉമിത്തീയില്‍ ഈ ചിരി വിരിഞ്ഞു... ഉമ പ്രേമന്‍. രോഗദുരിതങ്ങളില്‍ ആശയറ്റ കണ്ണുകള്‍ക്കു പ്രതീക്ഷയുടെ തിരി പകര്‍ന്നു കൊണ്ട്. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പ്രസ്ഥാനത്തിലൂടെ പാവപ്പെട്ട രോഗികളുടെ അത്താണിയായി മാറി. അട്ടപ്പാടി ആദിവാസി ഊരുകളിലും സ്‌കൂളുകളിലും ആരോഗ്യ-ശുചിത്വ-പോഷകാഹാര പദ്ധതികളുമായി ഉമ പ്രേമന്‍ അവരുടെ അമ്മയായും മാറുന്നു... സേവനരംഗത്തെ ഈ പ്രസന്ന മുഖമായിരുന്നു വനിത വുമണ്‍ ഓഫ് ദി ഇയര്‍ 2015...

ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്. എന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്കു നല്‍കുക, ആ രോരുമില്ലാത്തവര്‍ക്ക് ആശ്രയമാവുക, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ശാന്തിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക, അ ട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക.... എനിക്കു പുതിയ ലക്ഷ്യങ്ങള്‍ ഓരോ നിമിഷവും ഉണ്ടാവുക യാണ്. സുമനസ്സുകളുടെ സഹായവും സഹകരണവുമാണ് എന്റെ ക രുത്ത്. എന്നെ അറിഞ്ഞ് എന്നോടൊപ്പം നില്‍ക്കുന്ന ശാന്തിയിലെകുട്ടികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് വനിതയുടെ ഈ ബഹുമതി.''

നിറഞ്ഞ ചിരിയോടെ ഉമ പ്രേമന്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേ ഷന്‍ സെന്ററിന്റെ ഓഫിസില്‍ ഇരുന്നു പറഞ്ഞു. ജീവിതപങ്കാളിയാ യ പ്രേമന്‍ തൈക്കാടിന്റെ രോഗദുരിതങ്ങളും ചികിത്സയുമായിരുന്നു ഉമയുടെ സാമൂഹിക സേവന താല്‍പര്യത്തെ ആരോഗ്യ രംഗത്തേക്കു തിരിച്ചു വിട്ടത്. 1997ല്‍ പ്രേമന്റെ ജീവനറ്റ ശരീരവുമായി തിരുവനന്ത പുരം ശ്രീചിത്രയില്‍ നിന്നു മടങ്ങിയ ഉമയുടെ കണ്ണുകളില്‍ വേദന യുടെ കണ്ണുനീരായിരുന്നില്ല, കൃത്യമായ രോഗവിവരങ്ങളും ചികിത്സ യും അറിയാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ഈ ദുരന്തം ഉണ്ടാവരുത് എന്ന ദൃഢനിശ്ചയമായിരുന്നു. ആ ഉറച്ച മനസ്സാണ് ഇന്ന് സാമൂഹിക സേവനരംഗത്ത് ഉമ പ്രേമന്‍ എന്ന സ്‌നേഹ സാന്നിധ്യത്തെ ഈ നാടിനു നല്‍കിയത്.

''പ്രേമേട്ടന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തിരുവന ന്തപുരം ശ്രീചിത്ര ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഞാന്‍ ഡോ. കെ. എസ്. നീലകണ്ഠനെ കണ്ട് മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന ആശയത്തെക്കുറിച്ചു പറഞ്ഞു. അദ്ദേ ഹമാണ് എനിക്കു വേണ്ട ഗൈഡന്‍സ് തന്നത്. പ്രേമേട്ടന്റെ മരണാന ന്തര ചടങ്ങുകള്‍ക്കു ശേഷം ഞാന്‍ ആരോഗ്യരംഗത്തെ വിവ രശേഖരണത്തിന്റെ ഭാഗമായി ഇന്ത്യ മുഴുന്‍ സഞ്ചരിച്ചു. ചെ ന്നൈയില്‍ നിന്ന് മെഡിക്കല്‍ ബുക്കുകള്‍ വാങ്ങി ഈ രംഗ ത്തെക്കുറിച്ച് ധാരാളം വായിച്ചറിഞ്ഞു.

അങ്ങനെ 1997 ഓഗസ്റ്റ് 24ന് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളം തൃശൂരില്‍ ശാന്തി ഉദ്ഘാടനം ചെയ്തു. എന്റെ സാമൂഹിക പ്രവര്‍ത്തന ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാളാണ് 'അപ്പച്ചന്‍' എന്നു ഞാ ന്‍ വിളിക്കുന്ന കുണ്ടുകുളം പിതാവ്. 'നീ ഈ രംഗത്ത് വലിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കും' എന്നനുഗ്രഹിച്ചാണ് അദ്ദേഹമ ന്നു മടങ്ങിയത്. മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള വാര്‍ത്ത കള്‍ വന്നതോടെ ശാന്തിയില്‍ തിരക്കായി. 'കംപ്യൂട്ടര്‍ നോക്കി രോഗവും ചികിത്സയും പറയുന്ന ആള്‍' എന്നായിരുന്നു ആദ്യ കാലത്ത് സാധാരണക്കാര്‍ എന്നെപ്പറ്റി പറഞ്ഞിരുന്നത്. തിര ക്കു കൂടിയതോടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. 'നിങ്ങള്‍ മദര്‍ തെരേസയുടെ കൂടെ പ്രവര്‍ത്തിച്ച ആളല്ലേ, മദര്‍ ആദ്യം വാടക യ്ക്ക് എടുത്ത കെട്ടിടം ഒഴിഞ്ഞിട്ടില്ലല്ലോ' എന്നെല്ലാമുള്ള പേടിയായിരുന്നു ഉടമയ്ക്ക്. ഞാന്‍ പ്രേമേട്ടന്റെ നാടായ ഗുരുവാ യൂര്‍ കോട്ടപ്പടിയിലേക്ക് ശാന്തിയുടെ ഓഫിസ് മാറ്റി.'' ഉമ ഓ ര്‍മകളിലേക്ക് തിരികെ നടന്നു.

സഹായങ്ങളുമായി ശാന്തി വളരുന്നു

ചികിത്സാ വിവരം നല്‍കല്‍ എന്നതില്‍ നിന്ന് ശാന്തി വളര്‍ന്നു. നാളിതുവരെ 680 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, 20,500 ഹൃദയ ശസ്ത്രക്രിയ, 1,85,000ല്‍ അധികം സൗജന്യ ഡയാലിസിസുകള്‍, രോഗികള്‍ക്കു തുടര്‍ ചികിത്സ ലഭ്യമാക്കി 108 മെ ഡിക്കല്‍ ക്യാംപുകള്‍, കുന്നംകുളം, ചാലക്കുടി, വയനാട്, കോതമംഗലം, കൂത്താട്ടുകുളം, ലക്ഷദ്വീപ്, പെരുമ്പടപ്പ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്ത ആശുപത്രികളുമായി ചേര്‍ന്ന് ശാന്തി ഡയാലിസിസ് യൂണിറ്റുകള്‍, തിരുനെല്‍വേലിയിലും തെങ്കാശിയിലും വയനാട്ടിലും മൊബൈല്‍ ഡയാലിസിസ് യൂ ണിറ്റ് - കാര്‍ഡിയാക് ഐസി യു, ആംബുലന്‍സ് ലബോറട്ടറി എന്നിങ്ങനെ ഉമയുടെ സ്വപ്നങ്ങള്‍ നാടിന് സേവനങ്ങളായി. ലക്ഷദ്വീപിലെ കവരത്തിയില്‍ ശാന്തിയുടെ സൗജന്യ ഡ യാലിസിസ് സെന്ററാണ് ഉള്ളത്. കടലു കടന്ന് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്വീപില്‍ എത്തിയത് ഒരു ജനതയുടെ വേദന കണ്ടറിഞ്ഞതു കൊണ്ടാണെന്നു ഉമ പ്രേമന്‍.

''ഒരിക്കല്‍ എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍ ലക്ഷദ്വീപിലുള്ള ഒരു കുട്ടി വൃക്കത്തക രാറു കൊണ്ട് മരിച്ചതു കാണാനിടയായി. ആ കുട്ടിയുടെ ബ ന്ധുക്കള്‍ എന്റെ അടുത്തു നിന്ന ആളോട് മൃതശരീരം കൊ ണ്ടുപോകാന്‍ കാശില്ലാത്തതു കൊണ്ട് മട്ടാഞ്ചേരിയില്‍ ഖ ബ ര്‍ അടക്കുകയാണെന്നു പറഞ്ഞു. ആ കുട്ടിയുടെ അമ്മയ് ക്കോ, സഹോദരങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ ആ മുഖം അ വസാനമായി ഒന്നു കാണാന്‍ പോലും കഴിയില്ല എന്നത് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു. ഒരാഴ്ച കഴിഞ്ഞ് എന്റെ അടുത്തിരുന്ന ആള്‍ ശാന്തിയിലെത്തി. ദ്വീപിലുള്ള കുഞ്ഞിക്കോയ മാഷ്. വൃക്കരോഗം ബാധിച്ച ഭാര്യയേയും കൊണ്ട് വന്നതായിരുന്നു മാഷ്. ദ്വീപിലുള്ളവരുടെ അവസ്ഥ മാഷിലൂടെയാണ് ഞാനറിഞ്ഞത്.

മാഷിന്റെയും ദ്വീപിലെ പുഷ്പ എന്ന ക്ലബിന്റെയും സ ഹകരണത്തോടെ കവരത്തിയില്‍ ശാന്തി ഡയാലിസിസ് യൂണിറ്റ് തുടങ്ങി. 380ഓളം രോഗികള്‍ക്ക് അതൊരു സഹായ മാ യി. ഈയിടെ ഞാന്‍ അവിടെ പോയപ്പോള്‍ അവിടുള്ളവര്‍ എ ന്നോടു പറഞ്ഞു, 'മാഡം കാരണമാണ് ഞങ്ങളുടെ പ്രിയപ്പെട്ട വര്‍ക്ക് മരിച്ചു കഴിഞ്ഞു സ്വന്തം മണ്ണില്‍ കിടക്കാന്‍ കഴിയുന്ന ത്. ഞങ്ങളുടെ മതം അനുവദിക്കാത്തതു കൊണ്ടാണ്, അല്ലെ ങ്കില്‍ നിങ്ങളുടെ ഫോട്ടോ വച്ച് വണങ്ങിയേനെ' എന്ന്.'' ഉമ യുടെ കണ്ണുകളില്‍ അപൂര്‍വമായ നനവു പടര്‍ന്നു.

''പരിമിതമായ ആഗ്രഹങ്ങളും എന്നോടൊപ്പം ചുവടുവയ് ക്കാനുള്ള മനസ്സുമായി ഒരു കൂട്ടമാളുകള്‍ എനിക്കൊപ്പമുള്ള താണ് ഈ പ്രവര്‍ത്തന വിജയങ്ങളുടെ കാരണം. ശാന്തിയുടെ തുടക്കം മുതലേ എനിക്കൊപ്പമുള്ള ഷൈജ, സലീല്‍, സിന്ധു... ജോലി തേടി വന്ന് പിന്നെ ശാന്തിയുടെ പതാക വാഹകരാകു ന്ന 85ഓളം പ്രവര്‍ത്തകരും സന്നദ്ധ സേവകരും സാമ്പത്തിക മായി ശാന്തിയെ പിന്തുണയ്ക്കുന്ന സുമനസ്സുകളുമാണ് ഈ വിജയത്തിന്റെ യഥാര്‍ഥ ശില്‍പികള്‍. ഞാന്‍ അവരെ ഒന്നിപ്പിക്കുന്ന ഒരു കണ്ണി മാത്രം. കേരളത്തില്‍ ഡയാലിസിസ് നട ത്തുന്നതിന്റെ ചെലവ് സാധാരണക്കാരന് താങ്ങാവുന്ന അവസ്ഥയിലേക്ക് കൊണ്ടു വരാന്‍ ശാന്തിയുടെ പ്രവര്‍ത്തന ങ്ങള്‍ക്കു കഴിഞ്ഞു.'' നിറഞ്ഞ ചിരിയോടെ ഉമ.

uma2 അഗളി സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഉമ പ്രേമന്‍(ഇടത്) അഗളി താഴേ ഊരിലെ പൊന്നിയോടൊപ്പം

അട്ടപ്പാടിയുടെ 'ശാന്തിനി മാഡം'

'ശാന്തിനി മാഡം എന്നാണ് ഇനി ഇവിടെ വരുന്നത്?' അട്ടപ്പാടിയിലെ ശാന്തി പ്രോജക്റ്റുകളുടെ കോ ഓര്‍ഡിനേറ്റര്‍ സിന്ധുവിന് ചോദ്യം കേട്ട് ഒന്നും മനസ്സിലായില്ല. ചോദ്യവുമായി എ ത്തിയ ചെറുപ്പക്കാരന്‍ വിശദീകരിച്ചു, 'മാഡം വൃക്ക കൊടുത്ത കാര്യം ഞാന്‍ ചാനലില്‍ കണ്ടു. ഞാന്‍ എന്റെ വൃക്ക കൊടുക്കാന്‍ തയാറാണെന്ന് മാഡത്തോട് പറയാനായിരുന്നു.'

ശാന്തിദൂതുമായി അട്ടപ്പാടിയിലേക്ക് കടന്നു വന്ന ഉമ പ്രേമ ന്‍ അവരില്‍ പലര്‍ക്കും ശാന്തിനി മാഡമാണ്. ആദിവാസി ഊ രുകളില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും അവര്‍ 'അമ്മ' യാണ്. ''നടന്‍ സുരേഷ് ഗോപിയാണ് അട്ടപ്പാടിയിലെ അവസ്ഥ യെപ്പറ്റി എന്നോട് പറഞ്ഞത്. 'ഉമയ്ക്ക് അവിടെ പലതും ചെ യ്യാനാവും, പോകണം'എന്ന് അദ്ദേഹം പറഞ്ഞു. തിരക്കുകള്‍ കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് അവിടേക്ക് പോയത്. ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചക ളാണ്. 50 വര്‍ഷം മുമ്പ് നിര്‍മിച്ച ഊരുകളില്‍ പോലും കക്കൂസോ, ബാത്‌റൂേമാ ഇല്ല. അവിവാഹിതയായ അമ്മ എന്ന തല ക്കെട്ടില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പൊന്നി താളംതെറ്റി യ മനസ്സുമായി വൃത്തിഹീനതയോടെ അലയുന്ന കാഴ്ച, എ ട്ടു വര്‍ഷമായി ആട്ടിന്‍കൂട്ടില്‍ ചെള്ളരിച്ച് കഴിഞ്ഞ മാത്യന്‍... നടുക്കുന്ന കാഴ്ചകളായിരുന്നു അവിടെ. അതാണ് അട്ടപ്പാടി ട്രൈബല്‍ വെല്‍ഫെയര്‍ പ്രോജക്ടുമായി ആദിവാസി ഊരുക ളില്‍ കടന്നു ചെല്ലാന്‍ ശാന്തിയെ പ്രേരിപ്പിച്ചത്.

ഞങ്ങള്‍ അട്ടപ്പാടിയിലെ 192 ഊരുകളിലെ വീടുകള്‍ പുന രുദ്ധരിക്കുകയും 100 ശുചിമുറികള്‍ നിര്‍മിക്കുകയും ചെയ്യുന്നു. കണ്ടിയൂര്‍ ഊരില്‍ ശുചിമുറി നിര്‍മാണം 90 ശതമാനം പൂര്‍ത്തി യായി. അഗളി ട്രൈബല്‍ സ്‌കൂളില്‍ മെഡിക്കല്‍ ക്യാംപ് നട ത്തി പോഷകാഹാര കുറവ് കണ്ടെത്തിയ 380 കുട്ടികള്‍ക്ക് കോയമ്പത്തൂര്‍ ആര്യവൈദ്യശാലയും മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനുമായി ചേര്‍ന്ന് ന്യുട്രീഷന്‍ ബ്രേക്ക് പദ്ധതി നടപ്പാക്കി.

ഷോളയൂര്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലെ നന്നായി പഠി ക്കുന്ന 20 കുട്ടികള്‍ക്ക് തൃശൂരില്‍ പി. സി. തോമസിന്റെ സ്ഥാപനത്തില്‍ ഉന്നതപഠന സൗകര്യം നല്‍കുന്നു. ഇവരുടെ ഫീസ് സൗജന്യമാണ്. അട്ടപ്പാടിയിലെ 13 ഏകാധ്യാപക വിദ്യാലയ ങ്ങള്‍ക്കു സഹായം നല്‍കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പ്രായമാ യ ആദിവാസി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനായി കമ്യൂണിറ്റി അടുക്കള ശാന്തി രൂപീകരിച്ചു. ഇവിടെ വള്ളിയുടെ നേതൃത്വത്തില്‍ ഏഴ് ആദിവാസി സ്ത്രീകള്‍ക്ക് ജോലി നല്‍കി. ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ അവര്‍ക്കു ജോലി ഉറപ്പാക്കാനും വേണ്ടി മുരുകാനന്ദന്റെ സഹായത്തോടെ നാപ്കിന്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള പദ്ധതിയുടെ അവസാന ഘട്ടത്തിലാണ്. ഇ തുവഴി ആദിവാസി സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറ പ്പാക്കാനാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.''

അട്ടപ്പാടിയുടെ 'ശാന്തിനി മാഡമായ' ഉമയുടെ കണ്ണുകളി ല്‍ പ്രതീക്ഷയുടെ തിളക്കം. ആദിവാസി ഊരുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന അട്ടപ്പാടി ട്രൈബല്‍ വികസന പദ്ധ തിയും ഉറ്റവരില്ലാതെ അലയുന്ന മുതിര്‍ന്ന സ്ത്രീകളുടെ പരി പാലനത്തിനുള്ള ശാന്തി ഭവനം പദ്ധതിയുമാണ് ശാന്തിയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളെന്ന് ഉമ പ്രേമന്‍.

ആദ്യ സമ്മാനം ക്യാമലിന്‍ പേന

കോയമ്പത്തൂര് ജനിച്ചു വളര്‍ന്ന ഉമയുടെ ആദ്യ റോള്‍ മോഡ ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. ജി. രാമചന്ദ്രനായിരു ന്നു. ''എംജിആറിന്റെ സിനിമകളും അദ്ദേഹം നടപ്പാക്കിയ സൗജന്യ വിദ്യാഭ്യാസ സൗകര്യങ്ങളും പോഷകാഹാര പദ്ധ തിയുമൊക്കെയാണ് ഞാനുള്‍പ്പെടുന്ന തലമുറയെ വളരാന്‍ സ ഹായിച്ചത്. ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ രാക്കിയണ്ണന്‍ എപ്പോ ഴും ചോദിക്കും, 'നാട് നിങ്ങള്‍ക്ക് ഇത്രയും സഹായം ചെയ്യു ന്നു. നാടിനു നിങ്ങള്‍ തിരിച്ച് എന്തു ചെയ്യുമെന്ന്?' അപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നത് ഞാനൊരു സാമൂഹിക പ്രവര്‍ത്തകയാകുമെന്നായിരുന്നു. എന്റെ അച്ഛന്റെ സാമൂഹിക പ്രവര്‍ത്ത നങ്ങളായിരുന്നു അങ്ങനെ എന്നെക്കൊണ്ട് പറയിച്ചത്.

ഒരിക്കല്‍ സ്‌കൂളിലേക്ക് പോകുന്ന വഴി ഒരു റോഡ് ആക് സിഡന്റ് കാണാനിടയായി. ബസിടിച്ച് ഒരു ഓട്ടോ തകര്‍ന്നു കിടക്കുന്നു. ഓട്ടോയില്‍ സഞ്ചരിച്ച സ്ത്രീ രക്തത്തില്‍ കുളിച്ചു വഴിയരികില്‍. അവര്‍ വെള്ളത്തിനു ചോദിക്കുന്ന പോലെ എനിക്കു തോന്നി. ഞാനോടിച്ചെന്ന് അവരുടെ തലയെടുത്തു മടിയില്‍ വച്ച് വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കൊടുത്തു. അവര്‍ എന്റെ മടിയില്‍ കിടന്നു മരിച്ചു. എന്റെ യൂണിഫോമിലും ദേഹത്തും മുഴുവന്‍ ചോര. നാട്ടുകാരും സ്‌കൂളിലെ അ ധ്യാപകരുമെല്ലാം എന്നെ വഴക്കു പറഞ്ഞു.

ആവശ്യമില്ലാത്ത പണിയാണ് ഞാന്‍ കാണിച്ചതെന്നു പറഞ്ഞ്. എന്നാല്‍, അന്ന് അസംബ്ലിയില്‍ വച്ച് ഹെഡ്മാസ്റ്റര്‍ എന്നെ വിളിച്ചു മുന്നില്‍ നിര്‍ത്തിപ്പറഞ്ഞു, 'നമുക്ക് അഭിമാനിക്കാവുന്ന ഒരു സല്‍ക്കര്‍ മം ഉമദേവി ചെയ്തു. ഇവള്‍ വലുതാവുമ്പോള്‍ നല്ലൊരു സാ മൂഹിക പ്രവര്‍ത്തകയാവും'. എനിക്കൊരു ക്യാമലിന്‍ പേന അദ്ദേഹം സമ്മാനമായി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ ശക്തി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ എനി ക്കു കിട്ടിയിട്ടുണ്ട്. എന്റെ സ്വപ്നത്തെ ജീവിതലക്ഷ്യമാക്കി ഉറപ്പിച്ചത് ആ ക്യാമലിന്‍ പേനയാണ്.'' ഉമ പ്രേമന്‍ പറയുന്നു.

സഹായം വേണ്ടത് സമൂഹത്തിന്

തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഒപ്പം നില്‍ക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റം സങ്കടകരമാണെന്ന് ഉമ പ്രേമന്‍...

''26ാം വയസ്സില്‍ വിധവയായാണ് ഞാന്‍ സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എന്റെ നല്ല പ്രായത്തില്‍ ഈ സമൂഹമെന്നെ ഒരു സാമൂഹിക പ്രവര്‍ത്തകയായെ കണ്ടിട്ടുള്ളു. 2008ന് ശേഷം സമൂഹ മനോഭാവത്തില്‍ വലിയ മാറ്റം കാണു ന്നു. ഈയിടെ അവയവദാനത്തെപ്പറ്റി ഒരു ടിവി ടോക്‌ഷോ യില്‍ പങ്കെടുത്ത ശേഷം എനിക്കു വന്ന ഫോണ്‍ കോളുകളില്‍ പലതും ഞാന്‍ സുന്ദരിയായെന്നും ഹെയര്‍സ്‌റ്റൈല്‍ നന്നാ യെന്നുമെല്ലാമാണ്. കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്കു വേ ണ്ടി മുടി മുറിച്ചതാണ്. അല്ലാതെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയതല്ല.

uma3 ഭര്‍ത്താവ് പ്രേമന്‍ തൈക്കാടിന്റെ ഛായാചിത്രത്തിനു മുമ്പില്‍

ഒരു വര്‍ഷം മുമ്പ് ഒരു അഭ്യുദയകാംക്ഷി വിളിച്ചു, 'ഞാന്‍ നിങ്ങള്‍ക്ക് ഒരു കെട്ടിടം പണിതു തരാം. പക്ഷേ, എന്റെ കൂടെ ബാങ്കോക്കില്‍ വരണം' എന്ന്. ഞാന്‍ സാമൂഹിക പ്രവര്‍ത്തക യാണ്, എന്നോടാണോ ഇങ്ങനെ പറയുന്നത് എന്നൊന്നും അ യാളോട് ഞാന്‍ ചോദിച്ചില്ല. കാരണം, ഇത്തരക്കാരോട് അതു പറഞ്ഞിട്ടു കാര്യമില്ല. 'വ്യഭിചാരം തുടങ്ങിയിട്ടില്ല, തുടങ്ങുമ്പോള്‍ അറിയിക്കാം' എന്നു പറഞ്ഞു ഫോണ്‍ വച്ചു.

ഈയിടെ വിദേശത്ത് പോയപ്പോള്‍ എന്റെ ഓഫിസിലെ സിന്ധു മെസഞ്ചറില്‍ വന്നു ചോദിച്ചു, 'മാഡം ശാന്തിക്ക് എ ന്തെങ്കിലും സഹായ ഓഫറുകളുണ്ടോന്ന്'. കാരണം, സര്‍ക്കാരിന്റെ കാരുണ്യയില്‍ നിന്നു നാല്‍പതു ലക്ഷത്തിലേറെ രൂപ ശാന്തിക്ക് കിട്ടാനുണ്ട്. പല പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. ഞാന്‍ അവളോടു പറഞ്ഞു, 'പ്രോസ്റ്റിറ്റിയൂഷന് നിരവ ധി ഓഫറുണ്ട്്.'

പലരും ചോദിക്കുന്നത്, ഞങ്ങള്‍ സഹായിക്കാം. പക്ഷേ, തിരിച്ചെന്തു തരും എന്നാണ്. ഇവരോടൊന്നും വഴക്കുണ്ടാക്കാനോ മറുപടി പറയാനോ എനിക്കു സമയമില്ല. എനിക്കറിയില്ല എന്താണ് ഈ സമൂഹത്തിനു സംഭവിക്കുന്നതെന്ന്. ഒന്നേ എനിക്കു പറയാനുള്ളു, ഉമ പ്രേമനു വ്യക്തി പരമായി ആരുടെയും സഹായം വേണ്ട. പക്ഷേ, ഈ സമൂഹ ത്തിനു വേണം. അത് ശാന്തിയിലൂടെ അല്ലെങ്കില്‍ സമൂഹത്തി നു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരിലൂടെ നല്‍കാന്‍ കഴിയു ന്നവര്‍ നല്‍കുക. പ്രതിഫലം ഈശ്വരന്‍ നല്‍കും.''