Wednesday 14 February 2018 03:51 PM IST : By സ്വന്തം ലേഖകൻ

പ്രണയ ദിനത്തിൽ ഇൻബോക്സ് നിറഞ്ഞ് പ്രിയാ വാര്യർ! മനസ്സിലെ പ്രണയം തുറന്നു പറഞ്ഞ് താരം

priya-lol

പ്രണയദിനത്തിലും താരമായി പ്രിയാ വാര്യർ. വലന്റൈൻസ് ദിനത്തിൽ തന്റെ ഇസ്റ്റാഗ്രാമിലും ഫെയ്സ്ബുക്ക് പേജിലേക്കുമെല്ലാം പ്രണയാഭ്യർഥനകൾ പ്രവഹിക്കുകയാണെന്ന് വെളിപ്പെടുത്തിയത് പ്രിയ തന്നെയാണ്. അഭ്യർഥനകളെയെല്ലാം അതിന്റേതായ സ്പിരിറ്റിലാണ് ഉൾക്കൊള്ളുന്നതെന്നു പ്രിയ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘രാവിലെ മുതൽ പ്രണയാഭ്യർഥനകൾ വരികയാണ്. എണ്ണി നോക്കാനൊന്നും പോയിട്ടില്ല. ഒരുപാടുണ്ട്. കമന്റ് ബോക്സിൽ വരെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ചിലർ.– പ്രിയ പറയുന്നു. അതേസമയം താൻ പ്രണയിച്ചിട്ടില്ലെന്നും മലയാളത്തിലെ പുതിയ സെൻസേഷൻ വെളിപ്പെടുത്തുന്നു.

വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരാണുള്ളത്. എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ട്. വീഡിയോ കണ്ടിട്ട് ടൊവിനോ തോമസ് വിളിച്ചിരുന്നു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. യുവനടന്മാരിൽ ദുൽഖർ സൽമാനെയാണ് ഇഷ്ടം. ദുൽഖറിനോടൊപ്പം അഭിനയക്കണമെന്നാണ് എന്റെ വലിയ ആഗ്രഹം. ദുൽഖർ എങ്ങാനും വിളിച്ചാൽ ഞാൻ ചിലപ്പോൾ ബോധം കെട്ടു വീണേക്കും. അത്രക്കും ദുൽഖറിനെ ഇഷ്ടമാണെന്നും തൃശ്ശൂരിൽ വിമല കോളേജിൽ ബികോം ആദ്യ വർഷ വിദ്യാർത്ഥിനി കൂടിയായ പ്രിയ പറയുന്നു.

കാസ്റ്റിങ് കോൾ കണ്ടാണ് ‘ഒരു അടാറ് ലവി’ലേക്ക് വിളിച്ചതെന്നും അവർ പറയുന്നു. ‘സിനിമ ഇഷ്ടമാണ്. കാസ്റ്റിങ് കോൾ കാണുമ്പോൾ അയയ്ക്കാറുണ്ട്. ചങ്ക്സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതിൽ സെലക്ടായി. പക്ഷേ പ്ലസ് ടൂ പരീക്ഷ കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് ഒരു അഡാർ ലൗവിലെ കാസ്റ്റിങ് കോൾ കാണുന്നത്. ആദ്യം ചെറിയൊരു റോളായിരുന്നു എന്റേത്. എന്റെ ചില മാനറിസം കണ്ട് ഇഷ്ടമായിട്ടാണ് ഒമർ ഇക്ക പ്രധാന റോളിലേക്ക് തിരഞ്ഞെടുത്തത്. കോളേജിൽ ചേർന്നതിനുശേഷം മൂന്നു ഷോർട് ഫിലിമിൽ അഭിനയിച്ചു. അതിൽ രണ്ടെണ്ണം മ്യൂസിക് ആൽബമാണ്. പാട്ടും ഇഷ്ടമാണ്. പാട്ട് പഠിക്കുന്നുണ്ട്. അഭിനയത്തിൽ തുടരാനാണ് താൽപ്പര്യം.– പ്രിയ നയം വ്യക്തമാക്കുന്നു.