Thursday 08 February 2018 12:21 PM IST : By ശ്രീരേഖ

കുട്ടിപ്പുലിമുരുകനല്ലേയിത്!! ഒരു സെൽഫിയെടുത്തോട്ടേ?

ajas.jpg.image.784.410 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പുലിമുരുക’ന്റെ ഷൂട്ടിങ് പാക്കപ്പ് ആയപ്പോൾ അജാസിന് ശരിക്കും ത്രില്ലായിരുന്നു. കൂട്ടുകാരോടു പറയാൻ എന്തൊക്കെ വിശേഷങ്ങളാണ്! ഇരുപതു ദിവസത്തോളം കാട്ടിലൂടെ ഒാടിച്ചാടി നടന്ന് അഭിനയിച്ചതും ലാലേട്ടൻ വന്നു കെട്ടിപ്പിടിച്ചതും... പുലിയെ െകാല്ലാനോടിച്ചപ്പോൾ ദേഹം മുറിഞ്ഞതും, കാട്ടിലെ വെള്ളച്ചാട്ടത്തിലും പാറക്കെട്ടിലെ കുഴിയിലുെമാെക്ക താൻ വീഴുമോയെന്ന് പേടിച്ച് വാപ്പ തന്നെ വഴക്കു പറ ഞ്ഞതും.... ബെസ്റ്റ് ഫ്രണ്ട് ജോബിയോടും മറ്റു കൂട്ടുകാരോടും അതൊക്കെ പറയണം എന്നൊക്കെ വിചാരിച്ചാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയത്.

പക്ഷേ, സിനിമ റിലീസായ ശേഷം, അജാസ്  എന്ന ബാലതാരത്തിന്റെ ജീവിതം ആകെ മാറി. സത്യം പറഞ്ഞാൽ അതിനുശേഷം സ്കൂളിലൊന്ന് പോകാൻ പറ്റിയത് ഒരേയൊരു ദിവസമാണ്. അന്നാകട്ടെ അവിെട വൻ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. കൂട്ടുകാർക്കെല്ലാം കൗതുകം, സിനിമയിലെ ഡയലോഗുകൾ ഒന്നുകൂടി പറഞ്ഞു കേൾക്കാനായിരുന്നു.

ഇപ്പോൾ,നീളൻ മുടിച്ചുരുളുകളും തുടുത്ത കവിളുകളുമുള്ള ഈ കൊച്ചുമിടുക്കനെ കാണുമ്പോഴേ ആളുകൾ ചുറ്റും കൂടുകയാണ്. ‘‘കുട്ടിപ്പുലിമുരുകനല്ലേയിത്?’’ എന്നു പറഞ്ഞ് സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു മുതിർന്നവർ. ‘ഒരു സെൽഫിയെടുത്തോട്ടേ?’ അതാണ് എല്ലാവരുടെയും ചോദ്യം. അമ്മമാരും അമ്മൂമ്മമാരും ചേട്ടന്മാരും അങ്കിൾമാരും കൊച്ചുകൂട്ടുകാരുമെല്ലാം ഒരേപോലെ ആരാധനയോടെ ചുറ്റും വന്ന് പൊതിയുമ്പോൾ അജാസ് ആരെയും നിരാശപ്പെടുത്തുന്നില്ല. എല്ലാവരുടെയും ഒപ്പം കൂൾ ആയ പുഞ്ചിരിയോടെ ചേർന്നു നിന്ന് സെൽഫിക്ക് പോസ് ചെയ്യുന്നു!

കുട്ടിപ്പുലിമുരുകനായി വേഷമിട്ട പയ്യൻ ആളൊരു പുലിക്കുട്ടി തന്നെയെന്ന് സിനിമ കണ്ടപ്പോഴേ പ്രേക്ഷകർ മാർക്കിട്ടിരുന്നു. കാരണം, സിനിമയുെട ഇൻട്രൊഡക്‌ഷൻ സീനിൽ ലാലേട്ടന്റെ കുട്ടിക്കാലത്തെ രംഗങ്ങളിൽ ഗംഭീരപ്രകടനമായിരുന്നു അജാസിന്റേത്. കാട്ടിലൂെടയുള്ള ഒാട്ടവും അച്ഛന്റെ ജീവനെടുത്ത പുലിയെ ‘കൊല്ലണം’ എന്ന് കണ്ണിൽ പക നിറച്ചുള്ള ഡയലോഗും പുലിയെ പിടിക്കാൻ ഉയർന്നു ചാടുന്ന രംഗങ്ങളിലെ ആക്‌ഷനും. ആളുകൾ കണ്ണെടുക്കാതെ ചങ്കിടിപ്പോടെയാണ് ആ രംഗങ്ങൾ കണ്ടിരുന്നത്. ഏതായാലും പടം നൂറു കോടി ക്ലബിൽ കടന്നതോടെ അജാസും ഒരു കുട്ടി സൂപ്പർ ഹീറോ ആയി.

കൊല്ലം സിദ്ധാർഥ സെൻട്രൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് മുമ്പേ തന്നെ സ്റ്റാർ ആണ്. മഴവിൽ മനോരമയിെല ‘ഡി ഫോർ ഡാൻസി’ലെ നൃത്തച്ചുവടുകൾ െകാണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു. ആ പ്രശസ്തിയാണ് സംവിധായകൻ വൈശാഖ് ഈ സിനിമയിലേക്കു ക്ഷണിക്കുന്നതിനു വഴിയൊരുക്കിയതും. മുമ്പേ, രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴാണ് നടനായി ആളുകൾ തിരിച്ചറിയുന്നത്. പുതിയ ഹീറോ പരിേവഷം ആസ്വദിച്ച് അജാസ് വിശേഷങ്ങൾ പങ്കിടുന്നു. സംസാരത്തിൽ കുസൃതിയും, പിന്നെ ഒരു ആറാം ക്ലാസുകാരന്റേതിനേക്കാൾ പക്വതയും.

എന്റെ മുടി എന്റെ െഎഡന്റിറ്റി

‘‘മഴവിൽ മനോരമയിെല ‘ഡി ഫോറി’ൽ ഡാൻസ് െചയ്യുമ്പോൾ തന്നെ മുടി ഞാൻ പറ്റെ വെട്ടാറില്ലായിരുന്നു. അതിനിടെ ഒരു സിനിമയ്ക്ക് ചാൻസ് വന്നു. അതിന്റെ ഇന്റർവ്യൂവിന് പോയ സമയത്താണ് വൈശാഖൻ സാർ പുലിമുരുകനിലേക്കു വിളിക്കുന്നത്. അവിെട വച്ച് സാർ പറഞ്ഞു. മുടി ഇനി ഉടനെ വെട്ടേണ്ട, ഈ സിനിമയ്ക്ക് മുടി കുറച്ചു കൂടി വേണമെന്ന്. അന്ന് ചുരുണ്ടിട്ടായിരുന്നു. കുറച്ച് കൂടി നീട്ടിയപ്പോ മുടിക്ക് നീളൻ ലുക്ക് ആയി. എന്തായാലും ഈ മുടിയാണ് എന്റെ െഎഡന്റിറ്റീന്ന് പറയാം.

സ്കൂളിൽ വീണ്ടും പോയപ്പോൾ

സ്കൂളിൽ മുമ്പും അങ്ങനെ സ്റ്റാറൊന്നുമല്ല. പക്ഷേ, എല്ലാവർക്കുമെന്നെ ഇഷ്ടമാണ്. ടീച്ചേഴ്സ് എല്ലാവരും നല്ല സപ്പോർട്ടാണ്. അവിെട എന്നെ ഫ്രീ ആയിട്ടാണ് പഠിപ്പിക്കുന്നത്. ‘പുലിമുരുകൻ’ റിലീസായ ശേഷം പിന്നെ ഒരു തവണയേ സ്കൂളിൽ പോയിട്ടുള്ളൂ. അന്ന് സ്കൂളിലെനിക്ക് സ്വീകരണമുണ്ടായിരുന്നു. ഫ്രണ്ട്സ് എല്ലാരും എന്നെക്കൊണ്ട് സിനിമയിെല ഡയലോഗ് പറയിപ്പിച്ചു. അങ്ങനെ നല്ല രസമായിരുന്നു. ഷൂട്ടിങ്ങും പിന്നെ മറ്റു പ്രോഗ്രാമുകളും കാരണം പഠിത്തം കുറേ മിസ് ആയിട്ടുണ്ട്. അതിനി പഠിച്ചെടുക്കണം. എക്സ്ട്രാ ക്ലാസ് ഒക്കെ നടത്തി ടീച്ചേഴ്സ് സഹായിക്കും. മാത്‌സ് ആണ് എന്റെ ഇഷ്ടപ്പെട്ട സബ്ജക്റ്റ്.

ലാലേട്ടന്റെ ബാല്യകാലം

ഏകദേശം ഒന്നര വർഷത്തോളം മുമ്പായിരുന്നു എന്നെ ഈ പടത്തിലഭിനയിക്കാൻ വിളിച്ചത്. ലാലേട്ടന്റെ സിനിമയാണെന്നറിയാമായിരുന്നെങ്കിലും അഭിനയിക്കേണ്ടത് ലാലേട്ടന്റെ കുട്ടിക്കാലമാണെന്ന് ആദ്യമറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയത്, കഴിഞ്ഞ മാർച്ചിനു ശേഷം എക്സാമൊക്കെ കഴിഞ്ഞിട്ടാണ്. അതിന് ഒന്നു രണ്ടു മാസം മുമ്പാണ് ലാലേട്ടന്റെ കുട്ടിക്കാലമാണഭിനയിക്കേണ്ടതെന്ന് അറിഞ്ഞത്. ടെൻഷനില്ലായിരുന്നു. നന്നായിട്ട് ചെയ്യണംന്ന് വാശിയായിരുന്നു.

ലാലേട്ടന്റെ ഉമ്മയും ഒാൾ ദി ബെസ്റ്റും

എനിക്കൊരുപാടിഷ്ടപ്പെട്ട നടനാണ് ലാലേട്ടൻ. സെറ്റിൽ ചെന്നപ്പോ തൊട്ട് ആശിച്ചതാണ് ലാലേട്ടനെ കാണണമെന്ന്. ഒടുവിൽ അവസാനമായപ്പോ ഒരു ദിവസം എെന്റയും വാപ്പയുടെയും അടുത്തേക്കു വന്നു ലാലേട്ടൻ. എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. പിന്നെ പോകാൻ നേരം ‘ഒാൾ ദി ബെസ്റ്റ്’ പറഞ്ഞു. ഞാനങ്ങനെ ഒരു താരത്തിന്റെയും ഫാൻ അല്ല. സിനിമകൾ കാണും. അടിെപാളി സിനിമകൾ ഒരുപാടിഷ്ടമാണ്.

ഡാൻസിലേക്കു വന്നത്

എന്റെ ഒരു കസിൻ ചേട്ടൻ ഡാൻസ് കളിക്കുമായിരുന്നു. അത് കണ്ട് ഞാനും കുറേശ്ശെ ഡാൻസ് കളിച്ചു തുടങ്ങി. സ്റ്റേജ് കണ്ടാൽ പിന്നെ ഒരു മടിയുമില്ലാതെ ചാടിക്കേറി ഡാൻസ് കളിക്കാറുണ്ട്. സ്കൂളിൽ വച്ച് ചുമ്മാ ഡാൻസ് ചെയ്തു. പിന്നെ ഞാൻ ഒറ്റയ്െക്കാരു സിംഗിൾ ‍ഡാൻസ് കളിച്ചു. അങ്ങനെയങ്ങനെ താൽപര്യമായി. ‘ഡി ഫോറി’ലും എന്നെ ഫ്രീ ആയിട്ടാണു ‍ഡാൻസ് പഠിപ്പിച്ചിരുന്നത്. അതിനു മുമ്പ് മറ്റൊരു ചാനലിലും ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അതിനിടയിൽ ‘കുട്ടിയും കോലും’, ‘ബാല്യകാലസഖി’ ഈ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെ യ്തു. പിന്നെയാണ് ‘പുലിമുരുകൻ’ വന്നത്.

പുലിമുരുകന്റെ സെറ്റ്

പൂയംകുട്ടിയിലെ കാട്ടിലായിരുന്നു ഷൂട്ടിങ്. കാട്ടിൽ ഞാൻ ആദ്യമായിട്ടാ പോകുന്നത്. ഷൂട്ടിങ് നല്ല എൻജോയ്മെന്റ് ആയിരുന്നു. ഒരുപാട് കഷ്ടപ്പാെടാക്കെ ഉണ്ടായിരുന്നെങ്കിലും ഞാൻ നന്നായി ആസ്വദിച്ചു. അവസാനത്തെ സീനായിരുന്നു എനിേക്കറ്റവും ഇഷ്ടപ്പെട്ടത്. പുലിയെ പിടിക്കുന്ന സീൻ. 20 ദിവസത്തോളമുണ്ടായിരുന്നു കാട്ടിൽ ഷൂട്ടിങ്. വാപ്പയാണ് എന്റെ കൂടെയുണ്ടായിരുന്നത്. വാപ്പയ്ക്ക് െടൻഷനായിരുന്നു. കാരണം, അവിെട കാട്ടിൽ െവള്ളച്ചാട്ടവും പാറക്കെട്ടിൽ വല്യ അപകടമുള്ള കുഴികളുമൊക്കെ ഉണ്ടത്രേ. നമുക്ക് നടന്നു പോകാൻ വയ്യാത്ത കാട്ടുവഴികളിലേക്കൊക്കെ എന്നെ എടുത്താണ് ആളുകൾ െകാണ്ടുപോയത്. ‌

കുറേ ഒാട്ടവും ചാട്ടവും ഒക്കെ ഉണ്ടായിരുന്നു. പുലീടെ കോസ്റ്റ്യൂമിട്ട ആളുണ്ടായിരുന്നു. അതാണ് അത്ര സ്പീഡിലോടാൻ കഴിഞ്ഞത്. സിനിമയിെല ഷോട്ടുകളെല്ലാം അടിപൊളിയായിരുന്നു. കട്ട് ചെയ്തു കളയാൻ പറ്റാത്ത പോെല. എന്നാലും ആദ്യം എടുത്തതിൽ നിന്ന് കുേറ കട്ട് െചയ്തു മാറ്റിയിരുന്നു. ‘ഡമ്മി പുലി’യെ അവിെട കാട്ടിൽ െകാണ്ട് വച്ചപ്പോ തന്നെ കുരങ്ങൻമാരും പക്ഷികളുെമാക്കെ ബഹളമുണ്ടാക്കി. പുലിയുമായി ഏറ്റുമുട്ടുന്ന സീനിൽ മുകളിലേക്കുയർന്ന് ഡൈവ് െചയ്യുന്ന ആക്‌ഷനുണ്ടായിരുന്നു. എന്നെ മുകളിലേക്കുയർത്തിയ റോപ്പ് പിടിച്ചവർക്ക് ടൈമിങ് തെറ്റി. അപ്പോ എന്റെ തല ഇടിച്ചു. പിന്നെ ഒാട്ടത്തിനും ചാട്ടത്തിനുമിടയിൽ ദേഹത്ത് മുറിവുണ്ടാകുകയൊക്കെ ചെയ്തു. എന്നാലും ശരിക്കും ത്രില്ലിങ് ആയിരുന്നു ഷൂട്ടിങ്. പിന്നെ, കുറേ സീനുകൾ എന്റെ അനിയനായി അഭിനയിച്ച റയാൻ എന്ന െകാച്ചുകുട്ടിക്കൊപ്പമായിരുന്നു. അവനെ എടുക്കുകയും െകാഞ്ചിക്കുകയുമൊക്കെ ചെയ്തു. നല്ല രസമായിരുന്നു.

ഇഷ്ടപ്പെട്ട കളിപ്പാട്ടം

ഇപ്പോ എനിക്കൊരുപാട് ഗിഫ്റ്റുകൾ കിട്ടുന്നുണ്ട്. കളിപ്പാട്ടങ്ങളിൽ കാറുകളാണ് ഏറ്റവും പ്രിയപ്പെട്ടത്. റിമോട്ട് കാറല്ല, ചെറിയ മെറ്റാലിക് കാറുകൾ. പിന്നെ മലപ്പുറത്ത് ഒരു സ്വീകരണത്തിനു പോയപ്പോ അവിടുത്തെ ഫാൻസ് ഒരു പുലിയുെട കളിപ്പാട്ടം സമ്മാനമായി തന്നു. അതെനിക്ക് വല്യ ഇഷ്ടമായി.

സിനിമ കണ്ടത്

വീട്ടിൽ വാപ്പ (നവാസ്), ഉമ്മ (മുംതാസ്), രണ്ട് ചേട്ടൻമാർ (അഫ്സൽ, അജ്മൽ) പിന്നെ ഉപ്പൂപ്പ, ഉമ്മൂമ്മ ഇവരാണുള്ളത്. ഉമ്മ, ഉപ്പൂപ്പ, ഉമ്മൂമ്മ ഇവരൊന്നും തിയറ്ററിൽ പോയി സി നിമ കാണാറില്ല. പക്ഷേ, ഞാനഭിനയിച്ച സിനിമയായതിനാൽ കണ്ടു. അവർക്കെല്ലാം വലിയ സന്തോഷമായി. ആദ്യം വാപ്പയും ഞാനും കൂടി പോയിട്ടാണ് കണ്ടത്. കൊല്ലത്തെ തിയറ്ററിൽ. അന്ന് ടിക്കറ്റ് കിട്ടിയില്ലായിരുന്നു. പിന്നെ, ഞാനാണെന്ന് പറഞ്ഞപ്പോഴാ കിട്ടിയത്. പിന്നീട് ഒന്നു കൂടി എല്ലാരും ഒന്നിച്ച് പോയി കണ്ടു. വാപ്പയ്ക്ക് വല്യ സന്തോഷമായി. മുമ്പ് വാപ്പ മീറ്റ് കട നടത്തുകയായിരുന്നു. ഇപ്പോ അതു നിർത്തി. എന്റെ കൂെട പ്രോഗ്രാമിെനാക്കെ വരണമല്ലോ.

എന്റെ ഡ്രീംസ്

വലുതായി കഴിഞ്ഞിട്ടു െചയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഡ്രീംസ്.... അങ്ങനെ ഞാൻ വിചാരിക്കാറില്ല. ഇപ്പോ, വരുന്ന രണ്ടാഴ്ചത്തേക്കുള്ള ഡ്രീംസ്. അതായത്, നല്ല ഒരു മൂവി കാണണം. ഇനി വരുന്ന സ്റ്റേജ് ഷോയ്ക്ക് നന്നായി പെർഫോം െചയ്യണം. അങ്ങനെ തൊട്ടടുത്ത ദിവസങ്ങളിലേക്കുള്ളതാണ് എന്റെ ഡ്രീംസ്.’’