Thursday 08 February 2018 12:27 PM IST : By സ്വന്തം ലേഖകൻ

സമൂഹത്തിന് നേരെ പൊള്ളുന്ന ചോദ്യങ്ങളുമായി അരണ്യ ജോഹർ എന്ന പെൺകുട്ടി

girl-q

കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നതും പോക്സോ നിയമത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ചോദ്യം ഉയർത്തുകയും ചെയ്യുന്നവർക്കിടയിലേക്ക് പൊള്ളുന്ന ചോദ്യങ്ങളുമായാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അരണ്യ ജോഹർ കടന്നുവരുന്നത്.  മുംബൈയിൽ നിന്നുള്ള അരണ്യ ജോഹർ, ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടി സമൂഹത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങളുമായാണ് 'എ ബ്രൗൺ ഗേൾസ് ഗൈഡ് ടു ജെൻഡർ' എന്ന കവിതയുമായാണ്  സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സ്ത്രീകള്‍ക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന പല വിഷയങ്ങളും അരണ്യയുടെ കവിത ചോദ്യമുയർത്തുന്നു. നിലവിലെ സാഹചര്യങ്ങളിൽ താൻ ഉയർത്തുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണെന്നാണ് ഈ യുവ കവയിത്രിയുടെ അഭിപ്രായം. കുട്ടികൾക്കെതിരായ ചൂഷണങ്ങളും, ഗാർഹിക പീഡനവും, പീഡന കാരണമായി സമൂഹം ചൂണ്ടിക്കാണിക്കുന്ന പല വിഷയങ്ങളേയും കവിതയിൽ ഉൾപ്പെടുത്തിയ അരണ്യയ്ക്ക് സമൂഹത്തിലെ മുഴുവൻ പുരുഷൻമാരും മോശമാണെന്ന അഭിപ്രായമില്ല.

സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന പുരുഷൻമാരുണ്ടെന്നും അവർ വാതോരാതെ സംസാരിക്കുക മാത്രമല്ല അതിന് വേണ്ടി പ്രയത്നിക്കുക കൂടി ചെയ്യുന്നുണ്ടെന്നും അരണ്യ പറയുന്നു. ചെറിയ പ്രായത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നവർ നേരിടുന്ന പല പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന എ ബ്രൗൺ ഗേൾസ് ഗൈഡ് ടു ജെൻഡർ ഏറെ കാര്യങ്ങളിൽ സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്ന് ഊന്നിപ്പറയുന്നു.

കൂടുതൽ വാർത്തകൾക്ക്