Thursday 08 February 2018 03:11 PM IST : By സ്വന്തം ലേഖകൻ

സിനിമയെ വെല്ലുന്ന അടിപൊളി നൃത്തവുമായി വധു!

wedding_reception

വിവാഹ വേദികളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് നല്ല അടിപൊളി ഡാന്‍സ് ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്. വധുവിനും വരനും സര്‍പ്രൈസ് ആയി വിവാഹത്തിനോ റിസപ്ഷനോ ഒക്കെ പലരും ഡാന്‍സ് അവതരിപ്പിക്കാറുണ്ട്. അടുത്തിടെ വിവാഹിതയായ സംവിധായകന്‍ ലാലിന്റെ മകളുടെ വിവാഹത്തിനു ലാലും ജീന്‍ പോളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായിരുന്നു. എന്നാല്‍ തന്റെ വിവാഹത്തിന് സൂപ്പര്‍ ഡാന്‍സ് അവതരിപ്പിച്ച് വരനെയും വിവാഹ സല്‍ക്കാരത്തിനെത്തിയവരെയുമെല്ലാം ഞെട്ടിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹ വിഡിയോകളിലെ താരം. പ്രശസ്ത ഫൊട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി പകര്‍ത്തിയ വിഡിയോ കാണാം.