Thursday 08 February 2018 02:07 PM IST : By സ്വന്തം ലേഖകൻ

ഈ പയ്യൻ ബാലതാരമായി മലയാളികളെ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്?

martin_01

മലയാളികളെ ഏറെ കരയിപ്പിച്ച ഒരു ബാലതാരത്തിന്റെ ഇപ്പോഴത്തെ രൂപമാണിത്. ആരാണിവൻ എന്ന് അറിയാമോ? സിബി മലയിൽ സംവിധാനം ചെയ്ത ‘ആകാശദൂതിലെ’ പോളിയോ ബാധിച്ച ഇളയ മകൻ റോണിയാണിത്. അന്നത്തെ മൂന്നാം ക്ലാസുകാരൻ ഇന്ന് വിവാഹിതനായി വിദേശത്തു ജോലി ചെയ്യുകയാണ്. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റോണിയുടെ കഥാപാത്രം അവതരിപ്പിച്ചത് മാസ്റ്റർ മാർട്ടിൻ ആണ്. ചിത്രത്തിന്റെ നിർമാതാവ് പ്രേംപ്രകാശ് വഴിയാണ് സിനിമയിൽ എത്തിയത്.

martin_03
martin_04

മുരളിയും മാധവിയും പ്രധാന കഥാപാത്രമായ ചിത്രത്തിൽ പിതാവിന്റെ മരണശേഷം ഒറ്റപ്പെട്ടു പോകുന്ന യുവതിയുടെയും മക്കളുടെയും അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്. ആകാശദൂതിന് ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും റോണിയുടെ കഥാപാത്രം അവതരിപ്പിച്ചത് മാർട്ടിൻ ആണ്. പിന്നീട് ചില സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു. അതിനുശേഷം സിനിമയോടു പൂർണമായി വിടപറഞ്ഞ മാർട്ടിൻ ചെന്നൈയിലേക്ക് പോയി. ലയോള കോളജിൽ നിന്ന് ബിരുദം നേടിയശേഷം ഗൾഫിലേക്ക് പോയി. ഇപ്പോൾ ദോഹയിൽ കുടുംബസമേതം താമസിക്കുന്നു. ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്ന ഷാലിറ്റ് ആണ് ഭാര്യ.

martin_02