Thursday 08 February 2018 03:02 PM IST : By സ്വന്തം ലേഖകൻ

നല്ല എരിവും സ്വാദുമുള്ള ഞണ്ടു കറികൾ!

crab-roast2 ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി

നാടൻ, മറുനാടൻ രീതിയിൽ ഞണ്ടു വിഭവങ്ങൾ

ഞണ്ട് ഉലർത്തിയത്

1.    െവളിച്ചെണ്ണ    –    മൂന്നു വലിയ സ്പൂൺ

2.    സവാള    –    ഒന്ന്, നീളത്തിൽ അരിഞ്ഞത്
    പച്ചമുളക്    –    അഞ്ച്, നീളത്തിൽ അരിഞ്ഞത്
    ഇഞ്ചി    –    ഒരു കഷണം, കനം കുറച്ചരിഞ്ഞത്
    വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
    കറിവേപ്പില    –  ഒരു തണ്ട്

3.    മല്ലിപ്പൊടി    –    ഒരു വലിയ സ്പൂൺ
    മുളകുപൊടി    –    അര വലിയ സ്പൂൺ
    മഞ്ഞൾപ്പൊടി    –    അര െചറിയ സ്പൂൺ
    ഇറച്ചി മസാലപ്പൊടി    –    ഒരു െചറിയ സ്പൂൺ
    കുരുമുളകു ചതച്ചത്    –    ഒരു വലിയ സ്പൂൺ

4.    ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കിയത്  –  അരക്കിലോ
    കുടംപുളി    –  മൂന്നു കഷണം, വെള്ളത്തിലിട്ടത്
    ഉപ്പ്    –  പാകത്തിന്

പാകം െചയ്യുന്ന വിധം

∙    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ േചരുവ േചർത്തു നന്നായി വഴറ്റണം.
∙    ഏറ്റവും ഒടുവിൽ ഞണ്ടും കുടംപുളിയും ഉപ്പും പാകത്തിനു െവള്ളം േചർത്തു വേവിച്ചു വറ്റിച്ചു ഞണ്ട് ഉലർത്തിയെടുക്കുക.

crab-roast1

ഞണ്ട്–ചീസ് ബേക്ക്

1.    വെണ്ണ    –    നാലു വലിയ സ്പൂൺ

2.    മൈദ    –    നാലു വലിയ സ്പൂൺ

3.  പാൽ –   രണ്ടു കപ്പ്
    ഉപ്പ്    –    പാകത്തിന്
    മസ്റ്റേർ‍ഡ് പൗഡർ    –    ഒരു നുള്ള്
    മുളകുപൊടി    –    കാൽ െചറിയ സ്പൂൺ

4.    ചീസ് ഗ്രേറ്റ് െചയ്തത്  –    ഒരു കപ്പ്

5.    ഞണ്ട് വേവിച്ച് ഇറച്ചി അടർത്തിയെടുത്തത്   –    ഒരു കപ്പ്

6.    ബേക്കിങ് സോഡ    –    ഒരു നുള്ള്
    മുട്ടമഞ്ഞ അടിച്ചത്    –  മൂന്നു മുട്ടയുടേത്

7.    മുട്ടവെള്ള   –   മൂന്നു മുട്ടയുടേത്

പാകം െചയ്യുന്ന വിധം

∙    ഒരു സോസ്പാനിൽ െവണ്ണ ഉരുക്കുക. ഇതിലേക്കു തുടരെയിളക്കിക്കൊണ്ടു മൈദ േചർക്കണം.
∙    നല്ല മയം വരുമ്പോൾ മൂന്നാമത്തെ േചരുവ േചർത്തിളക്കണം. കുറുകി വരുമ്പോൾ ചീസ് ഗ്രേറ്റ് െചയ്തതു ചേർ‌ത്തിളക്കി നല്ല മയം വരുമ്പോൾ ഞണ്ടും േചർത്തിളക്കി വാങ്ങുക. ഇതിലേക്കു മുട്ട അടിച്ചതും ബേക്കിങ് സോഡയും േചർത്തിളക്കുക.
∙    നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കിയ മുട്ടവെള്ള അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙    ഈ മിശ്രിതം മയം പുരട്ടിയ ബേക്കിങ് പാനിലാക്കി, ഈ പാൻ ചൂടുെവള്ളത്തിൽ ഇറക്കി വയ്ക്കുക.
∙    ഇത് 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30–45 മിനിറ്റ് ബേക്ക് െചയ്യുക. നന്നായി ഉറയ്ക്കുന്നതാണു പാകം.

crab-r3

ഞണ്ടു കറി

1.    കശ്മീരി വറ്റൽമുളക്    –    15

2.    വെളിച്ചെണ്ണ    –    നാലു വലിയ സ്പൂൺ
    ചുവന്നുള്ളി     –    ഒരു കപ്പ്, ചതച്ചത്
    വെളുത്തുള്ളി    –    ഒരു കുടം, ചതച്ചത്
    പച്ചമുളക്    –    അഞ്ച്, അരിഞ്ഞത്
    കറിവേപ്പില  –    ഒരു തണ്ട്
    ഉപ്പ്    –    പാകത്തിന്

3.  ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കിയത്  –    അരക്കിലോ
    കുടംപുളി  –  നാല്, ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്

പാകം െചയ്യുന്ന വിധം

∙    വറ്റൽമുളക് അൽപം എണ്ണയിൽ വറുത്തു കോരി ചതച്ചെടുത്തു രണ്ടാമത്തെ േചരുവയും േചർത്ത് ഒരു പാത്രത്തിലാക്കി കൈ കൊണ്ടു നന്നായി ഞെരടി യോജിപ്പിക്കണം.
∙    ഇതിലേക്കു കുടംപുളി വെള്ളത്തോടു കൂടിയും ഞണ്ടും ചേർത്ത് അര മണിക്കൂർ വയ്ക്കണം.
∙    പിന്നീട് അടുപ്പത്തു വച്ചു ചെറുതീയിൽ വേവിച്ചു പുരണ്ടിരിക്കുന്ന പരുവത്തിൽ ചാറോടു കൂടി വാങ്ങി വയ്ക്കുക.