Thursday 08 February 2018 03:12 PM IST : By സ്വന്തം ലേഖകൻ

ഗ്ലാം ഗേൾ റോഡ് ഷോ അബുദാബിയിൽ തരംഗമായി, അഴകിന്റെ റാണിയെ തേടി വണ്ടി ഷാർ‍ജയിലേക്ക്

b

ഈന്തപ്പനയുടെ നാട്ടിൽ മലയാളി മൊഞ്ചിന്റെ റാണിയാകാനുള്ള ആദ്യ പടി കടക്കാനെത്തിയത് അനേകം പേർ.  അബുദാബി മദിനദ് സയ്യിദ് ലുലുവിൽ ഗ്ലാം ഗേൾ വാഹനം എത്തിയപ്പോൾ കാത്തു നിന്നത് നൂറു കണക്കിന് മലയാളി സുന്ദരിമാർ. യുഎഇ മലയാളി വനിതകൾക്കായി വനിത ഇന്റർനാഷണൽ നടത്തുന്ന ഗ്ലാം ഗേൾ കോൺടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്താൻ ഗ്ലാം ഗേൾ റോഡ് ഷോ അടുത്തതായി എത്തുന്നത് ഷാർജ ലുലുവിൽ. ജനുവരി 12 ന്  പ്രശസ്ത അവതാരകൻ ആദിൽ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ എത്തുന്ന റോഡ് ഷോയിൽ പങ്കെടുത്ത് അഴകിന്റെ കിരീടത്തിലേക്കുള്ള ആദ്യപടി ആത്മവിശ്വാസത്തോടെ ചവിട്ടിക്കയറൂ.

c

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വനിതകൾക്ക് റോഡ് ഷോയിലെത്തി അവരുടെ പേര് നേരിട്ട് റജിസ്റ്റർ ചെയ്യാം. ഷോയിലുള്ള നിക്കോൺ ഫോട്ടോ ബൂത്തിലെത്തി ഫോട്ടോയെടുത്ത് ഉടൻ മത്സരത്തിൽ പങ്കാളിയാകാനും അവസരമുണ്ട്. എൻചാൻറർ പ്രധാന സ്പോൺസറും മലബാർ ഗോൾഡ് പവേർഡ് സ്പോൺസറുമായ ഷോയിൽ പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

a

മത്സരാർത്ഥിയാകാൻ എത്തുന്നവരിലെ ഭാഗ്യശാലികൾക്ക് ഞങ്ങളുടെ സ്റ്റൈലിങ് പാർട്ട്ണർ ആയ ബേബി ലിസ്സ് നൽകുന്ന സ്റ്റൈലിങ് ആൻഡ് ഗ്രൂമിങ് സെഷനിൽ പങ്കെടുക്കാനും അവസരം. റോഡ് ഷോയ്ക്ക് നിറമേകാൻ കുടുംബങ്ങൾക്കും കുട്ടികൾക്കുംകിടിലൻ ഗെയിമുകളും രസിക്കാൻ കൈ നിറയെ അവസരവും. വരൂ...റോഡ് ഷോയിലേക്ക്...

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ +971 588841105 എന്ന നമ്പറില്‍ ബന്ധപ്പെടുക. (9am-5pm  Sunday- Thursday Only)

d

നിബന്ധനകൾ
. 18 നും 30 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് ഈ കോൺടെസ്റ്റിൽ പങ്കെടുക്കാം.
. ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിത ഗ്ലാം ഗേൾ ആകാം.
. നിങ്ങളുടെ മനോഹരമായ മൂന്ന് ചിത്രങ്ങൾ (ക്ളോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) പേര്, വയസ്, യുഎഇ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, എന്നിവയോടൊപ്പം vanithaglamgirl@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേക്ക് അയക്കുക.
. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്.
. ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.
. എംഎം പബ്ലിക്കേഷൻസ്, മലയാള മനോരമ, ജീവനക്കാർക്കോ ബന്ധുക്കൾക്കോ, സ്പോൺസർമാരുടെ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാന്‍ അനുമതിയില്ല.
. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.