Monday 11 December 2017 10:58 AM IST : By സ്വന്തം ലേഖകൻ

അമേരിക്കന്‍- യൂറോപ്യന്‍ ഡിഗ്രി പ്രോഗ്രാമുകള്‍ യുഎയില്‍ നിന്നുതന്നെ കരസ്ഥമാക്കാം!

madonna1

അമേരിക്കയിലെയും യൂറോപ്പിലെയും ബിരുദം സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ഥിസമൂഹത്തിന് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനസൗകര്യമാണ് ഏറ്റവും ചെലവ് കുറഞ്ഞ ഫീസ്‌ നിരക്കില്‍ ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജ് യുഎയില്‍ ലഭ്യമാക്കുന്നത്. പൂര്‍ണമായ അംഗീകാരത്തോടെ ലോകമാകെ അറിയപ്പെടുന്ന അമേരിക്കന്‍-യൂറോപ്യന്‍  ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറല്‍ ഡിഗ്രികള്‍ കൂടാതെ ബിസിനസ് രംഗത്തെ ഒട്ടനവധി സര്‍ട്ടിഫിക്കറ്റ്സ്, ഡിപ്ലോമ കോഴ്സുകള്‍ എന്നിവ ഒരു കുടക്കീഴില്‍ അണിനിരത്തി ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന യുഎയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജ്. കൂടാതെ യുഎയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന LACC, ICBEST എന്നിവ സഹോദര വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ഇവയെല്ലാം തന്നെ യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ബിസിനസ് എജ്യൂക്കേഷന്‍റെ (ECBE) അംഗീകാരമുള്ള യൂറോപ്യന്‍ കൗണ്‍സിലിലെ ഔദ്യോഗിക അംഗങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.


നാൽപതു വര്‍ഷത്തോളമായി ബിസിനസ് വിദ്യാഭ്യാസരംഗത്ത്  രാജ്യാന്തര പ്രശസ്തിനേടിയ പ്രൊഫസര്‍മാരായ ഡോ. പോള്‍സന്‍ മാത്യു ചുങ്കപ്പുര (പ്രസിഡന്റ് & സിഇഒ), ഡോ. കൗപ്പ് മുഹമ്മദ് (ഡീന്‍ & എംഡി) എന്നിവര്‍ ചേർന്നു സ്ഥാപിച്ച LACC ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അമേരിക്കന്‍-യൂറോപ്യന്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതില്‍ മറ്റുള്ള കോളജുകളെ അപേക്ഷിച്ചു വളരെയധികം മുന്നിലാണ്. കോളജ് വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച പഠനസാഹചര്യം ഒരുക്കുന്നതിലൂടെ ജീവിതത്തില്‍ തിളങ്ങുന്ന കരിയര്‍ രൂപപ്പെടുത്തിയെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. യുഎസിലെ മഡോണ യൂണിവേഴ്സിറ്റിയുടെയും യൂറോപ്പിലെ യൂറോ കോളജിന്റെയും യുഎയിലെ അംഗീകൃത സഹോദര സ്ഥാപനമാണ്‌ LACC.


യു.എസ്. ന്യൂസ് വേള്‍ഡ് റിപ്പോര്‍ട്ട് 2017 (P.D-70) -ലെ കണക്കുപ്രകാരം അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന മഡോണ യൂണിവേഴ്സിറ്റിയുടേയും, മാസിഡോണിയന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള യൂറോ കോളജിന്റെയും ഒട്ടനവധി സ്പെഷലൈസേഷനുകള്‍ ഉള്‍പ്പെടുന്ന BS (Hons), BBA, MBA Doctoral ഡിഗ്രികള്‍, കൂടാതെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ തുടങ്ങി മള്‍ട്ടി നാഷനല്‍ കമ്പനികളില്‍ ഉന്നതപദവികള്‍ ഏറ്റവും  എളുപ്പത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന ഒട്ടനവധി കോഴ്സുകളെയും ഒരൊറ്റ കുടക്കീഴില്‍ നിന്നുതന്നെ ലഭ്യമാക്കുന്നു എന്നതാണ് ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജിലേക്ക് വിവിധരാജ്യങ്ങളിലെ വിദ്യാർഥികളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകം.

madonna2അന്തര്‍ദേശീയ എഴുത്തുകാരുടെ ഏറ്റവും പുതിയ എഡിഷനിലുള്ള ആയിരത്തിലധികം പുസ്തകങ്ങള്‍, ഇന്‍റര്‍നാഷനല്‍ മാഗസിനുകള്‍, ലോകപ്രശസ്തമായ ലേഖനങ്ങള്‍, ആഗോളതലത്തില്‍ പ്രസിദ്ധിനേടിയ പതിനയ്യായിരത്തിലധികം പുസ്തകങ്ങള്‍ എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക ലൈബ്രറി, സ്റ്റുഡന്‍റ് കൗണ്‍സില്‍ സെല്‍ കൂടാതെ ഏറ്റവും പുതിയ അറിവുകളും ആശയവിനിമയ സംവിധാനങ്ങളും ഉള്ള ഇന്റര്‍നെറ്റ്‌ - ടെലികോം ഫെസിലിറ്റിയോട് കൂടിയ ലേണിങ് റിസോഴ്സ് സെന്‍റര്‍ എന്നിവ കുട്ടികളുടെ പഠനനിലവാരം രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ തക്ക അത്യാധുനിക സംവിധാനങ്ങളാണ് ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജില്‍ ഒരുക്കിയിരിക്കുന്നത്.


നിരവധി സ്പെഷലൈസേഷനുകളില്‍ ഡോക്ടറേറ്റ് ഡിഗ്രികളുള്ള അതിവിദഗ്ധരായ അധ്യാപകരെല്ലാം തന്നെ അമേരിക്കന്‍-ബ്രിട്ടീഷ് കരിക്കുലത്തില്‍ വര്‍ഷങ്ങളുടെ അധ്യാപന പരിചയമുള്ളവരാണ്. അതുകൊണ്ടുതന്നെ ലണ്ടന്‍ അമേരിക്കന്‍ സിറ്റികോളജില്‍ ഗ്രാജുവേറ്റ്-പോസ്റ്റ്‌ ഗ്രാജുവേറ്റ് പഠിക്കുന്ന വിദ്യർഥികള്‍ക്ക് യുഎസിലെ മഡോണയൂണിവേഴ്സിറ്റിയുടെ ക്യാംപസിലേക്കും മറ്റു പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്കും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അവസരവുമുണ്ട്. LACC യില്‍ പിന്തുടരുന്ന സിലബസ് ആധുനിക ബിസിനസ് രംഗത്തിന് അനുയോജിച്ച രീതിയിലായത് ഈ കോളജില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ കമ്പനികളില്‍ ജോലി പെട്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.


കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായി യുഎയിലെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന തങ്ങള്‍ പഠനനിലവാരത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന അമേരിക്കന്‍-യൂറോപ്യന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ആറായിരത്തിലധികം ബിരുദധാരികളെ ഇതുവരെ സൃഷ്ടിച്ചു കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുന്നുവെന്നാണ് LACCയുടെ പ്രസിഡന്റും സിഇഓയുമായ പ്രഫ. ഡോ. പോള്‍സന്‍ മാത്യു ചുങ്കപ്പുര പറയുന്നത്. മാത്രവുമല്ല ഈ വിദ്യാര്‍ഥികള്‍ക്ക് ലോകത്തെവിടെയും പൂർണമായ അംഗീകാരമുള്ള വിദേശയൂണിവേഴ്സിറ്റികളിലെ ബി.എസ്, ബി.ബി.എ & എം.ബി.എ ഡിഗ്രികള്‍ ഏറ്റവും ചെലവ് കുറഞ്ഞ ഫീസ്‌ നിരക്കില്‍ സ്വന്തമാക്കാനും സാധിക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോള്‍ എമിററ്റ്സ് എയർ‌െെലന്‍സ്, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, സെമി- ഗവണ്മെന്റ് സ്ഥാപനങ്ങള്‍, പ്രശസ്ത ബാങ്കുകള്‍ കൂടാതെ മറ്റു വലിയ മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ ഉന്നതപദവികളില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നു.

madonna3
madonna5

യുഎസില്‍ 150,000 ഡോളറോളം ചെലവുവരുന്ന മഡോണ യൂണിവേഴ്സിറ്റിയുടെ  ഡിഗ്രികോഴ്സ് യുഎയിലെ ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജില്‍ നിന്ന് വെറും 18,000 ഡോളര്‍ ചെലവില്‍ നേടിയെടുക്കാനാകുമെന്നും പ്രഫ. ഡോ. പോള്‍സന്‍ മാത്യു ചുങ്കപ്പുര സൂചിപ്പിക്കുന്നു. മറ്റു യൂണിവേഴ്സിറ്റികള്‍ വെറും ബിരുദധാരികളെ സൃഷ്ടിക്കുമ്പോള്‍ ഞങ്ങള്‍ ആഗോളനേതൃത്വം   വഹിക്കാവുന്ന മാനേജിങ് പ്രതിഭകളെയാണ്‌ വാര്‍ത്തെടുക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
യുഎസില്‍ നിന്ന് ഓൺ‌െെലൻ അധ്യാപകരുടെ ക്ലാസ്സുകള്‍ ഓൺ‌െെലൻ ബ്ലാക്ക്ബോര്‍ഡ്‌ സിസ്റ്റം വഴി മനസ്സിലാക്കി ഓണ്‍സൈറ്റ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിശകലനം ചെയ്ത് പഠിച്ച് പരീക്ഷകള്‍ എഴുതുവാന്‍ സാധിക്കുന്നു. വിശദമായ വിലയിരുത്തലുകളിലൂടെയും നവീന രീതികളുടെ ഉടനെയുള്ള പ്രയോഗത്തിലൂടെയും പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ഥിരമായ പ്രഷര്‍ ബില്‍ഡിങ്ങിലൂടെ പരിഹാരങ്ങളിലേക്ക് എത്താനുള്ള സാഹചര്യം നല്‍കുന്നതിലൂടെയും വ്യക്തിപരമായി വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു. ഞങ്ങള്‍ വെറും മാനേജര്‍മാരെയല്ല, മറിച്ച് എല്ലാ വിഷയങ്ങളിലും അവഗാഹമുള്ള പ്രതിഭകളായ പ്രഫഷനല്‍സിനെയാണ്  രൂപപ്പെടുത്തിയെടുക്കുന്നത്, LACC എംഡിയും ഡീനുമായ പ്രഫ. ഡോ. കൗപ്പ് മുഹമ്മദ് പറയുന്നു.

madonna4സഹോദര സ്ഥാപനങ്ങളായ ഷാര്‍ജയിലെ ICBEST ന്‍റെ സഹായത്തോടെ വിദഗ്ധ മാനേജ്മെന്‍റ് ഡവലപമെന്‍റ് പ്രോഗ്രാമുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും അഞ്ഞൂറിലധികം പ്രഫഷനുകള്‍ക്ക് എല്ലാവര്‍ഷവും LACC നല്‍കിവരുന്നു. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും സംഘടിപ്പിക്കുന്ന ക്ലാസ്സുകള്‍ മൂലം അവര്‍ക്ക് പാർട് ടൈം ജോലി ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നു. കൂടാതെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ലോകത്തെവിടെയായാലും വെബ് ബെയ്സ്ഡ് ടെക്നോളജി വഴി വിദ്യാര്‍ഥികള്‍ക്ക്   ഓൺ‌െെലൻ പ്രോഗ്രാമുകളിലൂടെ എംബിഎ, പിച്ച്ഡി പോലുള്ള ഉന്നതപഠന ഡിഗ്രികള്‍ LACCയില്‍ നിന്ന് പഠിച്ച് എടുക്കുന്നതിന് സഹായകരമാകുന്നുവെന്നുള്ളത് യുഎയിലെ  വര്‍ക്കിങ് പ്രഫഷനല്‍സിനെയും ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജില്‍ വന്നു പഠിക്കുന്നതിന് പ്രേരകമായിത്തീരുന്നു.

ഇനി ഇവിടുത്തെ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം...


യുഎസ് വിദ്യാഭ്യാസം നേടാന്‍ ഏറ്റവും മികച്ച സ്ഥലം

ഞാന്‍ ഡോ. അഞ്ജലി പോള്‍സന്‍. ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജിലെ ഒരു പൂർവ വിദ്യാർഥിനിയും കഴിഞ്ഞ പത്തു വര്‍ഷമായി  ഈ സ്ഥാപനവുമായും ഇവിടുത്തെ അധ്യാപകരുമായും പുതിയ വിദ്യാര്‍ഥികളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയുമാണ്. അമേരിക്കന്‍-യൂറോപ്യന്‍ പാഠ്യപദ്ധതികളില്‍ മികച്ച അധ്യാപനമികവു പുലർത്തുന്ന കഴിവുറ്റ ഒട്ടനവധി പ്രഫസേഴ്സ് ഉള്ളതാണ് LACC യുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്.
അമേരിക്കയിലെ മിഷിഗനിലുള്ള മഡോണ യൂണിവേഴ്സിറ്റിയുടെ BS Honors  ബിരുദവും അതിനുശേഷം അവിടുന്ന് തന്നെ ഇന്‍റര്‍നാഷനല്‍ ബിസിനസ് സ്പെഷലൈസേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും ഹൈയസ്റ്റ് ഹോണഴ്സോടെ ഞാന്‍ LACCയില്‍ നിന്ന് കരസ്ഥമാക്കി. ഈ പഠനകാലയളവില്‍ എന്‍റെ അറിവും കഴിവും ഒരുപാട് വർധിപ്പിക്കാന്‍ എനിക്ക് സാധിച്ചു. വിവിധ വിഷയങ്ങളിലുള്ള അനേകം അന്തര്‍ദേശീയ എഡിഷനിലുള്ള പുസ്തകങ്ങള്‍ കോളജ് ലൈബ്രറിയിലുണ്ട് അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ഒരു നല്ല കംപ്യൂട്ടര്‍ ലാബും LACC യിലുണ്ട്. ഇതിനെല്ലാം പുറമേ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വിവിധ തരത്തിലുള്ള കഴിവുകള്‍ പ്രകടമാക്കാന്‍ കഴിയുന്ന വേദികളായ ഫ്രഷേഴ്സ്ഡേ പ്രോഗ്രാം, ഗ്രാജുവേഷന്‍ സെരിമണി, ഫുഡ് ഫിയസ്റ്റ, കലാകായിക മത്സരങ്ങള്‍, എതിനിക് ഡേ എന്നിവ എല്ലാവര്‍ഷവും അതിഗംഭീരമായി സംഘടിപ്പിച്ചുവരുന്നു. കൂടാതെ ഈദ് പരിപാടികള്‍, നോമ്പ് തുറ എന്നിവയും ദേശീയ അന്തര്‍ദേശീയ ഉത്സവങ്ങളായ ദീപാവലി, ക്രിസ്മസ് കൂടാതെ ഓണം തുടങ്ങിയവയും കോളജ് കുട്ടികള്‍ക്കായി എല്ലാവര്‍ഷവും ഒരുക്കാറുണ്ട്‌. ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജ്  വ്യക്തിമാഹാത്മ്യത്തെയും, അവകാശങ്ങളെയും വ്യക്തതയോടെ അറിയുവാനും അതേസമയം   വിഭിന്ന സംസ്കാരങ്ങളെ  ബഹുമാനിച്ച് ജീവിക്കുവാനും പഠിപ്പിക്കുന്നതോടൊപ്പം സത്യസന്ധതയും അറിവും സമഗ്രതയും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യസ സ്വാതന്ത്ര്യത്തെയും ധാര്‍മിക സ്വഭാവത്തെയും പിന്താങ്ങുകയും ചെയ്യുന്നു.

anjali
ഡോ. അഞ്ജലി പോള്‍സന്‍


അധ്യാപകരും വിദ്യർഥികളുമായി മികച്ച ബന്ധം

ഞാന്‍ ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാർഥിയാണ്. ഈ രണ്ടുവര്‍ഷത്തെ പഠനകാലയളവില്‍ ഇവിടുത്തെ എല്ലാ അധ്യാപകരുമായും നല്ല ബന്ധമാണ് ഞാന്‍ പുലര്‍ത്തിവരുന്നത്. കോളജ് പൂർവവിദ്യാര്‍ഥിസംഗമം, എതിനിക് ഡേ, പിക്നിക്സ്, സ്റ്റഡി ടൂറുകള്‍, ഫുഡ്‌ ഫിയസ്റ്റ, ഹല്ലോവീന്‍ ഡേ, ഫ്രഷസ് ഡേയോട് അനുബന്ധിച്ചുള്ള കലാപരിപാടികള്‍ തുടങ്ങി ഒരു കലാലയജീവിതത്തിലെ എല്ലാ അനുഭവങ്ങളും സമ്മാനിച്ചുകൊണ്ടാണ്‌ എന്‍റെ പഠനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഭാവിയില്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ എന്‍റെ വിദ്യാഭ്യാസകാലഘട്ടം LACC ക്യാംപസ് ആയതില്‍ അങ്ങേയറ്റം അഭിമാനം തോന്നും എന്ന കാര്യത്തില്‍ എനിക്ക് സംശയമേതുമില്ല. ഇവിടെ പഠിക്കാന്‍ പറ്റിയതില്‍ ഞാന്‍ എന്‍റെ രക്ഷിതാക്കളോടും പിന്നെ ഇവിടുത്തെ അധ്യാപകരോടും പ്രത്യേകിച്ച് ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ഡോ. പോൾസന്‍,  ഡീന്‍ ഡോ. കൗപ്പ് മുഹമ്മദ് എന്നിവരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു, നന്ദി.

rayana
റയാനാ എബ്രഹാംമള്‍ട്ടിനാഷനല്‍ കമ്പനികളില്‍ നേരിട്ട് അവസരങ്ങള്‍...

യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സ്ഥലമാണ് LACC എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കാരണം വിവിധ മള്‍ട്ടിനാഷനല്‍ കമ്പനികള്‍ അവരുടെ കമ്പനികളിലെ താല്‍ക്കാലിക  തസ്തികകളിലേക്കായി ഇവിടെ നിന്ന് നേരിട്ട് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് ക്യാംപസ് കാലഘട്ടത്തില്‍ തന്നെ മികച്ച ഒരു കരിയര്‍ തിരഞ്ഞെടുക്കുവാനും പഠനകാലയളവിന് ശേഷം നേരിട്ട് വലിയ പദവികളില്‍ നിയമനം ലഭിക്കുന്നതിനും സഹായകരമാകുന്നു. വിവിധരാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്ഥലമായത് കൊണ്ട് പലതരത്തിലുള്ള സംസ്കാരങ്ങള്‍ എന്തെന്ന് അറിയാനും ഒരുപാട് നല്ല സുഹൃർത്തുക്കളെ ഈ കാലഘട്ടത്തില്‍ കണ്ടെത്താനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സമൂഹത്തെ ലോകത്തെ മുഴുവന്‍ മാറ്റുവാനുള്ള ഇച്ഛാശക്തിയുള്ള യുവപ്രതിഭകളുടെ ഒരു സമൂഹമാക്കി മാറ്റാന്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. കോളജ് കാലഘട്ടത്തില്‍ നിന്ന് വിടവാങ്ങുന്ന ഈ സമയത്ത് വരുംകാലങ്ങളിലുള്ള മഡോണ യൂണിവേഴ്സിറ്റിയുടെ ഉന്നതിക്കും അവിടെ നിന്നും രൂപപ്പെട്ട് ഉയര്‍ച്ചകളിലേക്ക് കാലെടുത്ത് വയ്ക്കുന്ന പുതുതലമുറയിലെ പ്രതിഭകള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

amina
ആമിന ഷീനപരിമിതികളെ മറികടക്കാം

മഡോണ യൂണിവേഴ്സിറ്റി അവരുടെ വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ തലത്തിലുള്ള പഠനരീതിയാണ് പരിചയപ്പെടുത്തുന്നത്. വിദ്യാഭ്യാസം പുസ്തകങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ വിദ്യാര്‍ഥികളുടെ പരിമിതികളെല്ലാം മറികടന്നു നിത്യവും പുതിയ അറിവുകള്‍ സ്വായത്തമാക്കാനും കൂടി പ്രേരിപ്പിക്കുന്ന പഠനസംവിധാനമാണ് മഡോണ യൂണിവേഴ്സിറ്റി  പിന്തുടരുന്നത്. ബിസിനസ്, ഫിനാന്‍സ് വിഷയങ്ങള്‍ കൂടാതെ കല, സാഹിത്യം, സമകാലിക  സംഭവവികാസങ്ങള്‍ എന്നിവയിലേക്ക് കൂടി പഠനസാദ്ധ്യതകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. LACCയിലെ അധ്യാപകര്‍ അവരുടെ വിദ്യാർഥികളുമായി വളരെ നല്ല സൗഹാർദപരമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതുകൊണ്ട് കോളജ് ക്യാംപസിനകത്തും ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് എന്നെപ്പോലുള്ള കുട്ടികള്‍ക്ക് വളരെ നല്ല കംഫര്‍ട്ടബിൾ ഫീല്‍ ഉണ്ടാക്കുന്നു. പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാകാര്യത്തിനും ഏതുസമയത്തും സമീപിക്കാവുന്നവിധം തുറന്നതും സൗഹാർദപരവുമായ ബന്ധമാണ് ഓരോ കുട്ടിയും അധ്യാപകരുമായുള്ളത്. ആഴമേറിയ പഠനവും കലയും കായികവും സാഹിത്യവും വളരെ രസകരമായ കലാലയ അന്തരീക്ഷവും ഒരേ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജില്‍ ചേര്‍ന്ന് നിങ്ങളുടെ ഉപരിപഠനം പൂര്‍ത്തീകരിക്കുവാന്‍ ഞാനെന്‍റെ എല്ലാ സുഹൃത്തുക്കളേയും ശക്തമായി ശുപാര്‍ശ ചെയ്യുന്നു. നന്ദി.

megha
മേഘ രമേശ്‌