Thursday 08 February 2018 12:37 PM IST : By ഡോ.ടി. പി. സേതുമാധവൻ

ഉന്നത തൊഴിൽ സാധ്യത ഉറപ്പു നൽകും കോഴ്സുകൾ ഏതെല്ലാം, എവിടെ പഠിക്കണം? ഇതാ നിങ്ങള്‍ക്കായൊരു സ്മാര്‍ട്ട് ജോബ് കോഴ്സ് ഗൈഡ്

smartjob_main

പഠനത്തിന്റെ ഓരോ സ്റ്റേജ് കടക്കുമ്പോഴും അഭിമു ഖീകരിക്കുന്ന കുഴയ്ക്കുന്ന പ്രശ്നം ഒന്നു മാത്രമായിരിക്കും ‘ഇനിയെന്ത്’ എന്ന ചോദ്യം. ആലോചി ച്ചു തല പുകയ്ക്കുകയും പല കരിയറിനു പിന്നാലെ മനസ്സിൽ തീയുമായി ഒാടി നടക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എ ന്നാൽ പഠിക്കാൻ ഒരുങ്ങുമ്പോൾ മാത്രമല്ല, പഠനം പൂർത്തിയാ ക്കി പുറത്തിറങ്ങുമ്പോഴും ഉന്നത തൊഴിൽസാധ്യത ഉറപ്പു ന ൽകുന്ന മേഖല ഏതാണെന്നു മനസ്സിലാക്കി തിരഞ്ഞെടുക്കു ന്നതിലാണ് മികവ്.

വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനൊപ്പം വേഗത്തിൽ സഞ്ചരിക്കാൻ തിര‍ഞ്ഞെടുക്കാം അഭിരുചികൾക്കൊത്ത സ്മാർട് ആൻഡ് ഇന്നവേറ്റിവ് കരിയറും, അതിനൊത്ത കോഴ്സുകളും.

ഐ.ടി. ലോകം സ്വന്തമാക്കൂ

smartjob4

വിവരസാങ്കേതികവിദ്യ ആഗോളതലത്തിൽ പുത്തൻകുതിപ്പ് നടത്തുന്നു. ഐ.ടി. അധിഷ്ഠിത കോഴ്സുകളുടെ അനന്തസാധ്യത വെളിപ്പെടുത്തുന്ന ഈ മുന്നേറ്റം കണ്ടില്ലെന്നു നടിക്കരുത്. ഐ.ടി, ഐ.ടി. അധിഷ്ഠിത കോഴ്‌സുകള്‍, കംപ്യൂട്ടര്‍ സയന്‍സ്, എന്നിവയിൽ അഡ്‌വാ ന്‍സ്ഡ് കോഴ്‌സുകള്‍ക്കും സാധ്യത. യന്ത്രവൽക്കരണം, സ്‌കിൽ വികസനം, സോഷ്യൽ, മൊബൈൽ, അനലിറ്റിക്‌സ്, ക്ലൗഡ് സർ‌വീസസ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് സാധ്യത കൂടാനിടയുണ്ട്. അനലിറ്റിക്‌സ് ബിഗ് ഡാറ്റ, ഗൂഗിള്‍, ബിസിനസ്സ് അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റംസ് എ ന്നിവയുമായി ബന്ധപ്പെട്ട ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വന്‍ സാധ്യതകളാണ്. ആന്‍ഡ്രോയിഡ് വികസനം, മൊബൈൽ ആപ് വികസനം എന്നിവയിൽ അഞ്ചു ലക്ഷത്തിലധികം ഒഴിവുകളും.

കോഴിക്കോടുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്നോളജിയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, Software Technology, Advanced Diploma in Big Data Analytics, ഇ ൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡവലപ്മെന്റ്, ജാവ എന്റർപ്രൈസസ് എഡിഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nielit.in സ ന്ദർശിക്കുക.

Institutes

1. Indian Institute of Technology

2. National Institute of Technology

3. Vellore Institute of Technology, Chennai

4. Amrita University www.amrita.edu

5. State Engineering Colleges

6. Cochin University of Science & Technology.

www.cusat.ac.in

ഡിസൈനിങ് ഇഷ്ടപ്പെടുന്നവർക്ക് ഉയരങ്ങൾ തേടിപ്പോകാം

smartjob8

ഫാഷൻ സങ്കൽപങ്ങളും അഭിരുചികളും ഉള്ളവർക്ക് ഫാ ഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ ഏറെ തൊഴിൽ സാധ്യത ഉറപ്പ് നൽകുന്നു. നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി, ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, നിറ്റ് വെയര്‍ ഡിസൈന്‍ എന്നിവയിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍, നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ.ഐ.ടി. കള്‍ എന്നിവയിലെ ബി.ടെക്ക് പ്രോഗ്രാം, ഫുട്ട് വെയര്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.ടെക് ഫുട്‌വെയര്‍ ടെക്‌നോളജി, ഇന്ത്യന്‍ പാക്കേജിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.ബി.എ. പ്രോഗ്രാം എന്നിവ 100% ക്യാംപസ് പ്ലേസ്‌മെന്റ് ഉറപ്പു നൽകുന്നുണ്ട്.

Institutes

1. National Institute of Fashion Technology. www.nift.ac.in

2. Indian Institute of Technology.

3. National Institute of design, Pune, Bangalore

4. Indian Institute of Packaging, Mumbai.

എൻജിനിയറിങ് പുതുശാഖകൾ

smartjob6

ഒട്ടേറെ പുത്തൻശാഖകളുമായി പടർന്നു പന്തലിക്കുകയാണ് എൻജിനിയറിങ്. അഭിരുചികൾക്കൊത്ത സ്ട്രീമുകൾ തിരഞ്ഞെടുക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ബ യോമെഡിക്കൽ, മെക്കാട്രോണിക്‌സ്, മറൈന്‍ എൻജിനിയ റിങ്, നാനോ ടെക്‌നോളജി, സൗണ്ട് എൻജിനിയറിങ്, മീ ഡിയ എൻജിനിയറിങ്, ആര്‍ക്കിടെക്ചർ, സിവിൽ എൻജിനിയറിങ് കോഴ്‌സുകള്‍ക്ക് സാധ്യതയേറെയുണ്ട്.

പ്രതിവർഷം 8 ലക്ഷത്തോളം എൻജിനിയറിങ് ബിരുദ ധാരികളാണ് പഠിച്ചിറങ്ങുന്നത്. ഇവരിൽ ക്യാംപസ് റിക്രൂ ട്മെന്റിലൂടെ മികച്ച തൊഴിൽ ലഭിക്കുന്നവരുണ്ട്. GATE പ രീക്ഷ എഴുതി എംടെക്കിന് പഠിക്കാനും CAT എഴുതി ഐ. ഐ.എമ്മിൽ പഠിക്കാനും വിദ്യാർഥികൾ തയാറെടുത്ത് വരുന്നുണ്ട്. കൂടാതെ ബിസിനസ് സ്കൂളിൽ എംബിഎയ്ക്കും സിവിൽ സർവീസ് പരീക്ഷയ്ക്കും തയാറെടുക്കുന്നവരും ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷയെഴുതി വിദേശത്ത് എം. എ സ്സിന് ശ്രമിക്കുന്നവരുമുണ്ട്.

തൊഴിൽ ലഭ്യത ഉറപ്പു വരുത്താൻ മൂല്യ വർധിത കോ ഴ്സുകൾ ആവശ്യമാണ്. അഡ്വാൻസ്ഡ് ഐ.ടി., മാനുഫാക്ചറിങ്, ഡിസൈൻ തുടങ്ങിയ മേഖലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (NICMAR, Pune) യിലെ ബിരുദാനന്തര പ്രോഗ്രാമുകൾ മികച്ച തൊഴിൽ ഉറപ്പു വരുത്തും.

ആർക്കിടെക്ചറൽ കൺസർവേഷൻ ആൻഡ് അർബൻ ഡിസൈൻ, എൻവയൺമെന്റൽ പ്ലാനിങ്, റീജനൽ പ്ലാനിങ് ആൻഡ് അർബൻ പ്ലാനിങ്, ഹൗസിങ്, ട്രാൻസ്പോർട്ട് പ്ലാനിങ്, ലാന്‍ഡ്സ്കേപ്പ് ആർകിടെക്ചർ, ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ ഡിസൈൻ എന്നിവയിലും കൺസ്ട്രക്‌ഷൻ മാനേജ്മെന്റിലും ബിരുദാനന്തര ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ബി.ടെക് സിവിൽ, ആർകിടെക്ചർ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്

1. www.spa.ac.in

2. www.nicmar.ac.in

3. Indian Institute of Technology

4. National Institute of Technology

5. Vellore Institute of Technology, Chennai

6. Amrita University www.amrita.edu

7. State Engineering Colleges

8. Cochin University of Science & Technology

www.cusat.ac.in

ഭക്ഷ്യസംസ്‌കരണ ബി.ടെക്.

smartjob1

വൻ തൊഴിൽസാധ്യതകളാണ് ഭക്ഷ്യസംസ്കരണമേഖല മുന്നോട്ടു വയ്ക്കുന്നത്. നേരിട്ട് കഴിക്കാവുന്നതും പാച കം ചെയ്യാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോൽപന്നങ്ങള്‍ വിപുലപ്പെടുന്ന ഇക്കാലത്ത് ഭക്ഷ്യസംസ്‌കരണ മേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തിലധികമാണ്. എൻജിനിയറിങ് കോഴ്‌സുകളി ൽ കോര്‍ എൻജിനിയറിങ് ബ്രാഞ്ചുകള്‍ ശക്തിപ്പെടും. മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സ യന്‍സ്, ഐ.ടി. എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. നിര്‍മാണ മേഖലയിലെ കൂടി വ രുന്ന തൊഴിലവസരങ്ങൾ എൻജിനിയറിങ് ഡിപ്ലോമ കോ ഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കും.

Institutes

1. National Institute of Food Technology &

Entrepreneurship Management, NIFTEM, Sonapet, Haryana

2. Indian Crop Research Institute, Tanjavur, TN

3. College of Food Technology, Thumburmuzhy, KVASU, Thrissur

4. College of Food Technology, KUFOS, Kochi

5. College of Food Technology, TKM College, Kollam

ഇൻറഗ്രേറ്റഡ് എൽ.എൽ.ബി

smartjob3

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ്സ്–പബ്ലിക് റിലേഷൻ പഠനങ്ങൾ സ്വപ്നം കാണുന്നവർക്ക് ഇന്റർ നാഷനൽ ബിസിനസ്സ്, ഐ.പി.ആര്‍., ദേശീയ നിയമ സ്‌കൂളുകളിലെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി, ഐ.ഐ.ടി ചെന്നൈയുടെ ഇന്റഗ്രേറ്റഡ് ഹ്യുമാനിറ്റീസ് & സോഷ്യൽ സയന്‍സ് എം.എ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയന്‍സിലെ ഡവലപ്‌മെന്റ് സയന്‍സ് എന്നിവ മികച്ച പ്രോഗ്രാമുകളാകും.

ശാസ്ത്ര പഠന രംഗത്ത് ഐസർ, ബി.എസ്.എം.എസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബി.എസ്. (ഓണേഴ്‌സ്), ബിറ്റ്‌സ് പിലനിയുടെ ബി.ടെക്ക്/എം.എസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയിലെ ബി.ടെക്ക്/എം.എസ്, നാഷനൽ ഡിഫ ന്‍സ് അക്കാദമിയുടെ പരീക്ഷ എന്നിവയ്ക്ക് കൂടുതൽ പ്ലസ് ടു വിദ്യാര്‍ഥികള്‍ തയ്യാറെടുക്കും.

1. Indian Institute of Management

2. Xavier Institute of Management

3. International School of Business, Hyderabad

4. Tata Institute of Social Sciences

അഗ്രി ബിസിനസ്, യോഗ

smartjob5

ആരോഗ്യമേഖലയിൽ ഭാരതത്തിന്റെ സംഭാവനകളായ ആയുർവേദത്തിനും യോഗയ്ക്കുമെല്ലാം വൻ തൊഴിൽസാധ്യതകൾ ഇന്നുണ്ട്. ഹോളിസ്റ്റിക് തെറപ്പിക്ക് സാ ധ്യതയേറുമ്പോൾ ബി.എ.എം.എസ്, യോഗ കോഴ്‌സുകള്‍ക്ക് സാധ്യതയേറും. ജൈവശാസ്ത്ര മേഖലയിൽ വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ബയോ ഇന്‍ഫര്‍മാ റ്റിക്‌സ്, അഗ്രി ഇക്കണോമിക്‌സ്, അഗ്രി ബിസിനസ്സ് എന്നിവയ്ക്ക് ചേരാൻ കൂടുതൽ വിദ്യാര്‍ഥികൾ താൽപര്യപ്പെടും. നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, ആനന്ദിലെ റൂറൽ മാനേജ്‌മെന്റ് പ്രോ ഗ്രാം, ഐ.ഐ.എം. അഹമ്മദാബാദിലെ അഗ്രി ബിസി നസ്സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ബിസിനസ്സ് അനലിറ്റിക്‌സ്, നാഷനൽ ഇ ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൂഡ് ടെക്‌നോളജി & എന്റര്‍പ്രണ ര്‍ഷിപ്പ് മാനേജ്‌മെന്റിലെ ബി.ടെക്ക് പ്രോഗ്രാം ഇവ മി കച്ച പ്രോഗ്രാമുകളാണ്.

1. State Ayurveda Colleges

2. Unani College, Markaz, Calicut

3. Sidha College, Trivandrum

4. Govt.Homeo Colleges

5. Agricultural University

6. Kerala Veterinary & Animal Sciences University

7. Kerala University for Fisheries &Oceanographic Studies

8. National Institute of Extension Management, Rajendranagar, Hyderabad.

സാമ്പത്തിക രംഗത്ത് വളരാം

smartjob2

വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോ ലായി സാമ്പത്തികവളർച്ചയെ കണക്കാക്കുന്ന പുതിയ കാലഘട്ടത്തിൽ ഡവലപ്‌മെന്റ് സയന്‍സ്, മാനേജ്‌മെ ന്റ്, സാമ്പത്തിക പഠനങ്ങള്‍ക്ക് വൻ സാധ്യതക ളാണു ള്ളത്. മാനവിക വിഷയങ്ങളിൽ ഹ്യുമാനിറ്റീസ്, സോ ഷ്യൽ സയന്‍സ്, ഡവലപ്‌മെന്റ് സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇംഗ്ലിഷ്, വിദേശ ഭാഷ എന്നിവ യിൽ ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യത ക ളുണ്ട്. മാനേജ്‌മെന്റ് കോഴ്‌സുകളിൽ കസ്റ്റമൈസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ഡ്യുവൽ മാനേജ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവ ബാങ്കിങ്, ഇന്‍ഷൂറന്‍സ്, സാമ്പ ത്തിക മേഖലകളിൽ മികച്ച തൊഴിലുകള്‍ ഉറപ്പുവരുത്തും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രോഗ്രാം, CIMA, CIMA Global, ACCA കമ്പനി സെക്രട്ടറി പ്രോഗ്രാമുകള്‍ എന്നിവ സാമ്പത്തിക മേഖലയിൽ മികവുറ്റ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളാകും.

1. Tata Institute of Social Science, Mumbai

2. Azim Premji University, Bangalore

3. IIT, Madras

4. Indian Statistical Institute, Kolkata

5. BITS Campus, Rajasthan, Goa, Hyderabad

6. English & Foreign Language University, Hyderabad

7. Hyderabad University

8. St.Stephens College, Delhi

9. Stella Maries College,Chennai

10. Madras Christian College, Chennai

11. Delhi University, Delhi

12. Christ College, Irinjalakkuda, Thrissur

ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്‌സ്, നവ മാധ്യമ കോഴ്‌സുകള്‍

smartjob7

ബോൾഡ് ആൻഡ് സ്മാർട് പ്രഫഷൻ ആഗ്രഹിക്കുന്നവർക്ക് വിദേശത്തും സ്വദേശത്തുമായി ഒരുപിടി മികച്ച അവസരങ്ങളൊരുക്കുന്നു ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്‌സ്, നവ മാധ്യമ കോഴ്‌സുകൾ. ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, ടൂറിസം മേഖലയിലെ നാഷനൽ കൗണ്‍സിൽ ഫോര്‍ ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവ കൂടുതൽ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും. ഡീമോണട്ടൈസേഷന്‍, ഡിജിറ്റൽ പേയ്‌മെന്റ്, ഇ – കൊമേഴ്‌സ് എന്നിവ വിപുലപ്പെടാന്‍ ഇടവരും. മാധ്യമ മേഖലയിൽ നവ മാധ്യമ കോഴ്‌സുകള്‍ കരുത്താര്‍ജ്ജിക്കും. ബിസിനസ്സ് കമ്യൂണിക്കേഷൻ, മീഡിയ കമ്മ്യൂണിക്കേഷന്‍, മീഡിയ മാനേജ്‌മെന്റ് എന്നിവയ്ക്ക് ചേരാന്‍ കൂടുതൽ വി ദ്യാര്‍ഥികള്‍ താൽപര്യപ്പെടും.

National Council for Hotel Management NCHM – 52 Centres in India

Selection of Bsc programme through Joint Entrance

Examination

nextedu.in എന്ന എജ്യൂക്കേഷൻ സ്റ്റാർട് അപിന്റെ സ്ഥാപകനും കേരള വെറ്ററിനറി സർവകലാശാലയിലെ എന്റർപ്രണർഷിപ് ഡയറക്ടറുമാണ് ഡോ.ടി. പി. സേതുമാധവൻ.