Thursday 08 February 2018 12:25 PM IST : By സ്വന്തം ലേഖകൻ

ഇത് വേറെ ലെവലാണ്! ഐഐടി വിദ്യാർഥികളുടെ നൃത്തം വൈറൽ

dance

വാലന്റൈൻസ് ഡേ മുതൽ സോഷ്യൽ മീഡിയയിലെല്ലാം തരംഗമാകുന്നത് ഒരു ഡാൻസ് വിഡിയോ ആണ്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വീഴ്ത്താൻ നാല് യുവാക്കൾ പിന്നാലെ നടക്കുന്നതാണ് വിഡിയോ. അങ്ങനെ ശോകഗാനവും പാടി പിന്നാലെ നടക്കുന്നതൊന്നുമല്ല. ചടുലമായ നൃത്തച്ചുവടുകളുമായിട്ടാണ് ഈ കിടിലൻ പയ്യന്മാരുടെ നടത്തം. പ്രണയദിനത്തോട് അനുബന്ധിച്ച് ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ഈ വീഡിയോയ്ക്ക് ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് ഇന്റർനെറ്റിൽ കാഴ്ചക്കാരായെത്തിയത്. ഇപ്പോഴും സോഷ്യൽമീഡിയയിലൂടെ ഇത് ഷെയർ ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.

പ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീറണിന്റെ 'ഷെയ്പ്പ് ഓഫ് യു' എന്ന ഗാനത്തിനൊപ്പമാണ് ഐഐടി വിദ്യാര്‍ത്ഥികളുടെ തകര്‍പ്പന്‍ നൃത്തം. നേരത്തെ ഐഐടിയിലെ പെൺകുട്ടികളുടെ നൃത്തവും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. സണ്ണി ലിയോണിയുടെ പാട്ടിന് സ്റ്റേജ് പെർഫോമൻസ് ആയിരുന്നു അത്. ഐഐടി വിദ്യാര്‍ത്ഥികളുടെ നൃത്തത്തെ പ്രശംസിച്ച് കൊണ്ടാണ് എല്ലാവരുടെയും പ്രതികരണങ്ങള്‍. എഡ് ഷീറണിന്റെ ഒറിജിനല്‍ വീഡിയോക്കാള്‍ മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം. വീഡിയോയുടെവ്യത്യസ്തമായ ട്രീറ്റ്മെന്റിനെ പ്രശംസിക്കുന്നവരും നിരവധി.