Thursday 08 February 2018 12:40 PM IST : By സ്വന്തം ലേഖകൻ

ജസ്റ്റിൻ ബീബറെ 26 കോടി മുടക്കി ഇന്ത്യയിൽ എത്തിച്ചത് ഈ ‘പയ്യൻ’! പാട്ടും പാടി ലാഭമുണ്ടാക്കിയ ബുദ്ധിരാക്ഷസൻ

justin-show

ലോകത്തിലെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹരമാണ് ജസ്റ്റിൻ ബീബർ. ബീബറിന്റെ ഇന്ത്യൻ മ്യൂസിക് ഷോയെക്കുറിച്ച് ഏറെക്കാലമായി വാർത്തകളും വിവരങ്ങളും പുറത്തു വരാൻ തുടങ്ങിയിട്ട്. ബീബറിന്റെ ഷോയ്്ക്ക് ഒരാഴ്ചമാത്രമാണ് ഇനിയുള്ളത് എന്നിരിക്കെ സംഗീത മാന്തിരകന്റെ ആദ്യ ഇന്ത്യൻ ഷോയിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്. ജസ്റ്റിൻ ബീബർ വളരെ കോസ്റ്റ്ലി ആണെന്നാണ് ഇപ്പോഴുള്ള വാർത്ത. അത്തരത്തിലുള്ള ആവശ്യങ്ങളാണ് അഞ്ച് ദിവസം നീളുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ബീബർ മുന്നോട്ട് വച്ചിരിക്കുന്നത്. 26 കോടി രൂപയാണ് പ്രതിഫലമായി മാത്രം ബീബർ ആവശ്യപ്പെട്ടിരിക്കുന്നത്. അത്രയും തുക മുടക്കി ബീബറിനെ ഇന്ത്യയിൽ പാടിക്കുന്നതോ സംഗീത പ്രേമിയും ബിസിനസുകാരനുമായ എ. ജെ എന്ന 27 കാരനാണ്.

ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഈ മാസം 10നാണു ജസ്റ്റിൻ ബീബറിന്റെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടി. ബീബർ വേദിയിലേക്കെത്തുന്നത് റോൾസ് റോയ്സ് വാഹനത്തിൽ അല്ലെങ്കിൽ ആഡംബരങ്ങൈല്ലാമൊരുക്കിയ സ്വകാര്യ വിമാനത്തിൽ. താരത്തിനൊപ്പമുള്ള 120 അംഗ സംഘത്തിനു സഞ്ചരിക്കാൻ സെഡാൻ കാറുകളും രണ്ടു വോൾവോ ബസും. 29 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശേഷപ്പെട്ട വിഭവങ്ങളും ബീബറിനു കഴിക്കാൻ വേണം. രണ്ടു പഞ്ചരത്ന ഹോട്ടലുകളിലെ ബീബറിനും സംഘത്തിനും നീക്കിവച്ചത്. ഇരു ഹോട്ടലുകളിലെയും മൂന്നു നിലകൾ വീതമാണു ബുക് ചെയ്തത്. കൊട്ടാര സദൃശ്യമായ സൗകര്യങ്ങളുള്ള ഹോട്ടൽ ബീബറിന്റെ ആവശ്യം പ്രകാരം വീണ്ടും സൗകര്യപ്രദമാക്കിയിട്ടുണ്ട്. അങ്ങനെയങ്ങനെ എണ്ണിയാൽ അക്കമെത്താത്ത ആഡംബരങ്ങളാണ് ബീബറിന്റെ ആവശ്യം.

ഇത്രയും പണം മുടക്കി ആഡംബരത്തിന്റെ കൊട്ടാരവും പരിചാരങ്ങളും നിരത്തി ആരാണ് ബീബറിനെ ഇന്ത്യയിലെത്തിക്കുന്ന ബിസിനസുകാരനെന്ന് ഏവരും അന്വേഷിച്ചു. അതെ അതിന് പിന്നിൽ 27 കാരനായ അർജുൻ ജെയ്ൻ എന്ന എ.ജെ തന്നെ. സംഗീതത്തിലെ പാഷനും ഇഡിഎം ഷോ ബിസിനസിന്റെ ഹരവുമറിഞ്ഞ, തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു ചെറുപ്പക്കാരൻ. തന്റെ ഇന്ത്യൻ പര്യടനത്തിനായുള്ള ആവശ്യകതകൾ ബീബർ നിരത്തിയപ്പോൾ എല്ലാവരും പറഞ്ഞു എത്ര വ്യത്യ്സതമാണ് ജസ്റ്റിൻ ബീബറിന്റെ ഇഷ്ടങ്ങളെന്ന്. എന്നാൽ കേട്ടോളൂ അതിലും വ്യത്യസ്തനാണ് അർജുൻ ജെയ്ൻ.

bieber2

ഡൽഹിയിൽ ജനിച്ച് വളർന്ന അർജുൻ ബോസ്റ്റണിൽ നിന്നാണ് ഫിനാൻസിൽ ബിരുദം നേടിയത്. റിയൽ എസ്റ്റേറ്റ് കമ്പനിയിലും ട്രേഡിങ് കമ്പനിയിലും ജോലി ചെയ്ത അർജുൻ പിന്നീട് ബിസിനസിലേക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തി. പല ബിസിനസുകളും പയറ്റി നോക്കി. എന്നാൽ തന്റെ പാഷനുമായി ചേർന്ന് നിൽക്കുന്ന ബിസിനസ് അർജുൻ കണ്ടെത്തുന്നത് 2012 ലാണ്. ന്യൂസ് പേപ്പറിലൂടെ ഇഡിഎം (ഇലക്ട്രിക് ഡാൻസ് മ്യൂസിക്) ഇന്ത്യയിൽ തരംഗമായി തുടങ്ങുകയാണ് എന്ന് അറിഞ്ഞ എ.ജെ പിന്നെ അതിന്റെ പിന്നാലെയായി. അതൊരു രാശിയുടെ തുടക്കമായിരുന്നു.

വൈറ്റ് ഫോക്സ് മീഡിയ എന്ന സ്ഥാപനം തുടങ്ങി. ലോകപ്രശസ്ത ഗായകരെയും ഡിജെകളെയും അണിനിരത്തി ഡൽഹിയിൽ ഇഡിഎമ്മുകൾ നടത്തി. പക്ഷെ പാഷൻ മാത്രമല്ല ബിസിനസ് വഴിയും ഒരേപോലെ വരണമല്ലോ. തന്റെ ഷോകളെല്ലാം പരാജയപ്പെട്ടും വളരെ പണം നഷ്ടപ്പെട്ടും അതിൽ നിന്നു പാഠം പഠിച്ചും അർജുൻ വളർന്നു. മ്യൂസിക് ഷോകളിലെ ഒന്നാമനായ നടത്തിപ്പുകാരനായും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെ ഒരു മികച്ച ബിസിനസുകാരനായും. ഈ രണ്ടും ഒരാൾക്ക് ക്ലബ് ചെയ്യാൻ കഴിഞ്ഞാലോ. മികച്ച ഇഡിഎമ്മുകൾക്ക് മികച്ച ആതിഥേയത്വവും നൽകി അർജുൻ.

ഇപ്പോൾ ജസ്റ്റിൻ ബീബർ ഷോയിലും വ്യത്യസ്തനാകുന്നു ഈ എ.ജെ. 4000 രൂപ മുതൽ 25000 രൂപ വരെയുള്ള 66000 പേർക്ക് ഇരിക്കാവുന്ന വെന്യു, മെർക്കൻഡൈസ് ചെയ്ത ബീബർ ഉൽപ്പന്നങ്ങൾ, ബീബറിന്റെ ഇഷ്ടപ്പെട്ട ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ഫൂഡ് സ്്റ്റോൾസ്, എന്നിവ ഷോയിലെത്തുന്നവർക്കു വാങ്ങാം. ഷോയിലേക്ക് വരുന്നവരെ ആകർഷിക്കാൻ പോന്ന എല്ലാ ആകർഷക വസ്തുക്കളും വിൽക്കാം. ടാക്സേഷനും ബീബറിന്റെ ആഡംബര തുകയുമെല്ലാം കഴിഞ്ഞാലും എ.ജെ നേടും ഇന്ത്യയിലേക്ക് ബീബറെ ആദ്യമെത്തിച്ച പ്രശസ്തിയും ഒപ്പം കൈനിറയെ പണവും.