Thursday 08 February 2018 12:43 PM IST : By സ്വന്തം ലേഖകൻ

എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മെഷിൻ ഗൺ...ബീബർ ചുണ്ടനക്കി ആരാധകരെ വഞ്ചിച്ചോ? മൂംബൈയിലെ ഷോ വൻപരാജയം

justin_bieber

എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി...മെഷീൻ ഗൺ...ഒലക്കേടെ മൂട്...ഹോ എന്തൊരു ബഹളമായിരുന്നു അവസാനം ഏറെ കാത്തിരുന്ന ബീബർ ഷോ കണ്ട് ആരാധകർ നിരാശരായി എന്നാണ് റിപ്പോർട്ട്. മാസങ്ങളോളം ആരാധകർ കാത്തിരുന്ന ബീബർ ഷോ വൻ പരാജയമായിരുന്നെന്നും ആരാധകരെ ബീബർ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോൾ വാർത്തകൾ. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ് വന്ന ബീബര്‍ നാല് പാട്ടുകള്‍ മാത്രമാണ് യഥാര്‍ത്ഥമായി പാടിയത്. ബാക്കി ബീബര്‍ ചുണ്ടനക്കി ആരാധകരെ വഞ്ചിക്കുകയായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

നബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് തുടങ്ങിയ പാട്ടുകളാണ് ബീബര്‍ പാടിയത്. വൈറ്റ് ഫോക്സ് മീഡിയയായിരുന്നു സംഘാടകർ. 27 കോടി രൂപയാണ് ഇവർ ബീബറിന് പ്രതിഫലം നൽകുന്നതായി പുറത്തുവന്നത്. വി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിൽ നടന്ന ബീബറിന്റെ സംഗീതനിശയ്ക്കായി 76,000 രൂപ വരെ ടിക്കറ്റിന് മുടക്കി പരിപാടി കാണാന്‍ എത്തിയ ആരാധകരുണ്ട്.

ബീബർ ഷോ വൻ നിരാശ നൽകിയതായി താരങ്ങളും ട്വീറ്റ് ചെയ്തിരുന്നു.വെറുതെ സമയം മെനക്കെടുത്തിയെന്നു ബോളിവുഡ് താരം സൊനാലി ട്വീറ്റ് ചെയ്തു. ബീബറിന്റെ ഷോയിൽ നിന്ന് ബിപാഷ ഇറങ്ങി പോയതായും സോഷ്യൽ മീഡിയയിൽ വാർത്തയുണ്ട്. രണ്ട് മണിക്കൂറാണ് ബീബര്‍ പരിപാടി നടത്തിയത്.

ഇന്ത്യയിലെത്തിയ ജസ്റ്റിൻബീബറിന് കാവൽ സൽമാൻഖാന്റെ കരിമ്പൂച്ചകൾ; കാത്തിരുന്ന ബീബർ ഷോ ഇന്ന്

ജസ്റ്റിൻ ബീബറെ 26 കോടി മുടക്കി ഇന്ത്യയിൽ എത്തിച്ചത് ഈ ‘പയ്യൻ’! പാട്ടും പാടി ലാഭമുണ്ടാക്കിയ ബുദ്ധിരാക്ഷസൻ