Thursday 08 February 2018 12:35 PM IST : By സ്വന്തം ലേഖകൻ

ഒരൊറ്റ വെബ്‌സൈറ്റ് മതി, വിവാഹം ക്ഷണിക്കൽ ഇനി സിമ്പിളല്ലേ!

m4marry.jpg.image.784.410

വിവാഹത്തെക്കുറിച്ച് ഓരോരുത്തർക്കും ഓരോ സങ്കൽപങ്ങളാണുണ്ടാവുക. കണ്ടുശീലമായിട്ടുള്ള കല്ല്യാണരീതികളിൽ നിന്നും വ്യത്യസ്തമായി ആഘോഷിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എങ്ങനെയായാലും ജീവിതത്തിലെ ആ സുപ്രധാന ഏടിനെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയേണ്ടതുണ്ട്. കല്ല്യാണക്കത്തുമായി വീടുകൾ തോറും കയറിയിറങ്ങുന്നതിനിടയ്ക്ക് മറ്റൊരു കാര്യം കൂടി പരീക്ഷിച്ചാലോ? സർവം ഓണ്‍ലൈൻ ആയ ഈ കാലത്ത് വിവാഹത്തിനു വേണ്ടിയും ഒരു വെബ്‌സൈറ്റ് തുറന്നാലോ?

വിവാഹത്തിനും വെബ്‌സൈറ്റോ എന്നു സംശയിക്കേണ്ട, സംഗതി കാര്യം തന്നെയാണ്. അതു സൗജന്യമാണെങ്കിലോ, എന്നാൽപ്പിന്നെ ആലോചിച്ചു സമയം കളയണ്ടല്ലേ. മലയാള മനോരമയുടെ എംഫോർമാരി(m4marry.com ) വെബ്‌സൈറ്റ് വിവാഹിതരാകാൻ പോകുന്നവർക്കായി ഒരുക്കുന്ന വെബ്‌സൈറ്റ് ആണ് WeddingInvitz.com.  എങ്ങനെ വിവാഹം ക്ഷണിച്ചു തുടങ്ങണം, എത്രപേരെ ക്ഷണിക്കണം, ഡിസൈൻ ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കണം എന്നൊക്കെ ആലോചിച്ച് തലപുകയ്ക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് WeddingInvitz.com.

ക്ഷണം ലഭിച്ചവർക്ക് മറുപടി അയയ്ക്കാനുള്ള സൗകര്യവും വിവാഹ ദിനത്തിലേക്കുള്ള നാളുകൾ അറിയിക്കാൻ ടൈമറും ഉണ്ടെന്നതിനൊപ്പം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന മീഡിയ ഗാലറിയിൽ അതിഥികൾക്ക് ചിത്രങ്ങൾ അപ്‍‌ലോഡ് ചെയ്യുകയും ആവാം. തീർന്നില്ല എല്ലാം സോഷ്യൽ മീഡിയ കയ്യേറിയ ഈ കാലത്ത് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമത്തിലൂടെ വിവാഹം അറിയിക്കാനുമുള്ള സൗകര്യവുമുണ്ട്. എന്നാൽപ്പിന്നെ വൈകേണ്ട, ഇന്നുതന്നെ നിങ്ങളുടെ വെഡിങ് വെബ്‌സൈറ്റ് തയാറാക്കാം... ആഘോഷിക്കാൻ വിവാഹം വന്നെത്താൻ കാത്തിരിക്കേണ്ട, നാളുകൾക്കു മുമ്പേ തുടങ്ങാം WeddingInvitz.com ലൂടെ...