Monday 05 March 2018 04:09 PM IST : By സ്വന്തം ലേഖകൻ

സസ്പെൻസും ആക്ഷനും നിറച്ച് ‘മരണമാസ് 2’; കിടിലനാണ് ഈ ഹ്രസ്വ ചിത്രം

marana_mass

ഡിഡി ഫിലിം  ഫാക്ടറിയുടെ ബാനറിൽ ആലുവ സ്വദേശിയായ ദേവിദാസ്  കഥ, തിരക്കഥ, സംവിധാനം, ചിത്ര സംയോജനം എന്നിവ നിർവ്വഹിച്ച് വിഷ്ണു സുരേഷ് നായകനായെത്തുന്ന ഹ്രസ്വ ചിത്രം ‘മരണ മാസ്സ് 2’ ശ്രദ്ധേയമാകുന്നു. രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന അവിചാരിതമായ സന്ദർഭങ്ങളിലൂടെയാണ് ചിത്രം
കടന്നു പോകുന്നത്. ആക്ഷന് പ്രാധാന്യം നൽകി എന്നാൽ സസ്പെൻസ് നിറച്ച് ഒരുക്കിയിട്ടുള്ള ഈ ഹ്രസ്വ ചിത്രത്തിൽ വിഷ്ണുവിനൊപ്പം ശിശിര നായർ നായികയായി അഭിനയിച്ചിരിക്കുന്നു. യുവാക്കളുടെ ഇടയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം യൂ ട്യൂബിലും വ്യത്യസ്തമായ ഷോർട്ട് ഫിലിമുകൾക്കൊപ്പം സ്ഥാനം പിടിച്ചു കഴിഞ്ഞു.

തികച്ചും മാസ് കൊമേഴ്സ്യൽ സ്റ്റൈലിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട് ഫിലിമിലെ സംഘട്ടന രംഗങ്ങൾ ആണ് കയ്യടി നേടുന്നത്. എങ്കിലും ആനുകാലിക പ്രസക്തിയുളള ചിത്രമാണിതെന്നു തന്നെ പറയാം. 17 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ മനീഷ് മുരളി, വിഷ്ണു ഷാജി, അഭികൃഷ്ണ, നെബിൻ കാസിം, രാജശ്രീ ആർ, വിഷ്ണു വിഎസ്, കണ്ണൻ വി ബി, അഖിൽ നീലകണ്ഠൻ, മിഥുൻ ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിനീത് വി മോഹനാണ് ഛായാഗ്രഹണം. സുബിൻ മാത്യു ജോസും മീര ബി നായരുമാണ് ചിത്രത്തിന്റെ സഹ സംവിധായകർ. പൈങ്കിളി പ്രണയകഥയല്ല ഒരു മരണ മാസ് പ്രണയ ജോഡിയുടെ കണ്ടിരിക്കേണ്ട കഥ...