Thursday 08 February 2018 02:57 PM IST : By സ്വന്തം ലേഖകൻ

ഇരുപതാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന സച്ചിന്റെ മകൾ സാറ സുന്ദരിക്കുട്ടിയായി; വൈറലാകുന്ന ചിത്രങ്ങൾ കാണാം

sara1

അടുത്ത കാലത്ത് വരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് മുഴുവന്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ്. എവിടെയും ചിത്രങ്ങളിൽ അച്ഛനൊപ്പം തിളങ്ങാൻ ഈ മകൻ ഉണ്ടായിരുന്നു. സച്ചിന്റെ മൂത്ത മകള്‍ സാറ എവിടെയാണ്? സാറയെ അന്വേഷിച്ചവരെല്ലാം പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി. അച്ഛനൊപ്പം നിന്നിരുന്ന ആ സുന്ദരിക്കുട്ടി ഇന്ന് വളർന്ന് വലുതായിരിക്കുന്നു. കൗമാരവും പിന്നിട്ട് ഒക്ടോബറിൽ 20 വയസ്സാകുകയാണ് സാറയ്ക്ക്. അപൂര്‍വ്വമായി മാത്രമേ ഈ സുന്ദരിക്കുട്ടി ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് സാറ. സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

1997 ഒക്ടോബര്‍ 12 നാണ് സാറ ജനിച്ചത്.

sara04

ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സാറ പഠിച്ചത്.

sara02

ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോഹ്‌ലിയുമായി പ്രണയത്തിലാണ് എന്ന വാർത്ത ഈ സൂപ്പര്‍താരപുത്രിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

sara06

ഇപ്പോൾ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുമായി പ്രണയമാണ് എന്ന വാർത്തയും പുറത്തുവന്നിരിക്കുകയാണ്. സച്ചിനുമായി അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചിരിക്കുകയാണ്.

sara05

കൂടുതലും അമ്മ അഞ്ജലിക്കൊപ്പം മാത്രമേ സാറയെ ക്യാമറകള്‍ക്ക് മുന്നില്‍ കാണാറുള്ളൂ

sara03

അച്ഛന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമ്മ അഞ്ജലി, അനുജന്‍ അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം സാറ.

sara07