Thursday 08 February 2018 03:06 PM IST : By സ്വന്തം ലേഖകൻ

പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണം! കേരളത്തിലെ റോഡിൽ ബൈക്ക് യാത്രികരെ ഉപദേശിച്ച് സച്ചിൻ; വിഡിയോ വൈറൽ

sachin

ഐഎസ്എലുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയ സച്ചിൻ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു വിഡിയോ വൈറലാകുന്നു. ബൈക്കിന്റെ പിന്നിൽ ഹെൽമെറ്റ്  വയ്ക്കാതെ യാത്ര ചെയ്ത പെൺകുട്ടിയെ കാർ നിർത്ത് ഉപദേശിക്കുന്ന  വിഡിയോ സച്ചിൻ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം ഇവരെ ചൂണ്ടിക്കാട്ടി വിഡിയോയിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടുന്ന സച്ചിൻ അടുത്ത തവണ ബ്ലോക്കിൽ കുടുങ്ങിയപ്പോൾ കാറിനുള്ളിൽ നിന്ന് പുറത്തേക്ക് തലയിട്ട് ഇവരോട് ഹെൽമെറ്റ് വയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് വിഡിയോ.