Thursday 08 February 2018 12:36 PM IST : By സ്വന്തം ലേഖകൻ

നാൽപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന സച്ചിന്റെ അപൂർവ ചിത്രങ്ങളും വിഡിയോയും

sachin_main

ഓരോ ഇന്ത്യക്കാരെയും ക്രിക്കറ്റിന്റെ ആവേശത്തുടിപ്പ് പകർന്ന് ക്രീസിലെ ദൈവമായി തിളങ്ങിയ സച്ചിൻ തെണ്ടുൽക്കറിന് ഇന്ന് നാൽപ്പത്തിനാലാം ജന്മദിനമാണ്. 1973 ഏപ്രിൽ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ക്രിക്കറ്റിലെ ഈ ഇതിഹാസ താരം. രാജ്യാന്തര ക്രിക്കറ്റിൽ നൂറു സെഞ്ചുറികൾ തികച്ച ആദ്യത്തെ കളിക്കാരൻ. 2012 മാർച്ച് 16 ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്.

പാക്കിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2012 ഡിസംബർ 23-ന് സച്ചിൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രാജ്യം ഭാരത രത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചിട്ടുണ്ട്. ഭാരത രത്നം ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിന്റെ സംവിധാനത്തിൽ സച്ചിന്റെ ജീവിതത്തെ വരച്ചുകാട്ടുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന സിനിമ ഒരുങ്ങുന്നുണ്ട്. അടുത്ത മാസം ചിത്രം ആരാധകരിലേക്ക് എത്തും.

സച്ചിന്റെ ചില അപൂർവ ചിത്രങ്ങൾ കാണാം.

sachin4
sachin2
sachin3
sachin5
sachin6
sachin