Thursday 08 February 2018 02:49 PM IST : By സ്വന്തം ലേഖകൻ

ആനന്ദ് അംബാനി തടികുറച്ച് സുന്ദരനായത് സച്ചിന്റെ മകളെ പ്രൊപ്പോസ് ചെയ്യാനോ? സത്യം ഇതാണ്

sara_anand1

108 കിലോ ഭാരം കുറച്ച് സുന്ദരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ ഇതാ ഇന്ത്യയിലെ പാപ്പരാസികളെല്ലാം തിരയുന്നത് ഒരേ ഒരു കാര്യമാണ്, സച്ചിൻ തെണ്ടുൽക്കറിന്റെ മകൾ സാറയും ആനന്ദ് അംബാനിയും ഒരുമിച്ചുള്ള ചിത്രങ്ങൾ. വണ്ണക്കാരനായ ആനന്ദ് ചുള്ളൻ ചെക്കനായത് സുന്ദരിക്കുട്ടിയായ സാറയെ പ്രൊപ്പോസ് ചെയ്യാനാണെന്നാണ് വാർത്ത. അടുത്ത കുംടുംബ സുഹൃത്തുക്കളായ മുകേഷ് അംബാനിയുടെയും സച്ചിന്റെയും കുടുംബ ചിത്രങ്ങളിൽ നിന്ന് ഇവരുടെ ചില ചിത്രങ്ങൾ ഉപയോഗിച്ച് ഗോസിപ്പുകളും പരക്കുന്നുണ്ട്.

sara_anand2

എന്നാൽ ഇരുവരുടെയും വീട്ടുകാർ തമ്മിലുള്ള അടുപ്പം കൊണ്ടുതന്നെ കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഈ കുട്ടികൾ. ഇരു കുടുംബങ്ങളിലെയും പ്രധാന ചടങ്ങുകൾക്കെല്ലാം ഇവർ ഒരുമിച്ചുണ്ടാകാറുണ്ട്.

sara_anand3

സച്ചിനും കുടുംബവും അംബാനി കുടുംബവുമായി ക്രിക്കറ്റ് പരമ്പരകൾക്കു ശേഷമുള്ള ഇവരുടെ സൽക്കാരങ്ങൾക്കെല്ലാം തമാശകൾ പറയാനും സംസാരിക്കാനുമെല്ലാം സമയം കണ്ടെത്തിയിരുന്നു.

anand2

ഇനിയെങ്ങാനും പിന്നാമ്പുറ കഥകൾ ഭാവിയിൽ വിവാഹ വാർത്തയായാലും രണ്ടു കുടുംബങ്ങൾക്കും സന്തോഷമേ ഉണ്ടാകൂ എന്നാണ് സച്ചിനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 18 വയസ്സുകാരിയായ സാറ തെണ്ടുൽക്കർ ഇപ്പോൾ പഠിക്കുകയാണ്. അതിന് അനുവദിക്കൂ എന്നാണ് അവർ പ്രതികരിക്കുന്നത്.

sara_anand5