Thursday 08 February 2018 02:50 PM IST : By സ്വന്തം ലേഖകൻ

എന്റെ സാന്നിധ്യം ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന അവൾക്ക് കരുത്താകും! ശിഖർ ധവാന്റെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

dhawan

ക്രിക്കറ്റ് താരങ്ങൾ ഭാര്യയുടെ പ്രസവത്തിനും മറ്റുമായി കളിയിൽ നിന്ന് അവധി എടുത്തു പോകുന്നത് പതിവാണ്. എന്നാൽ ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവധിയെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാൻ ശ്രദ്ധേയനാകുന്നു. ഭാര്യ അയേഷ മുഖർജിയുടെ അസുഖം മൂലം ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ധവാന്‍ വിട്ടുനിൽക്കുകയാണ്.

ശസ്ത്രക്രിയക്ക് വേണ്ടി തയ്യാറെടുക്കുന്ന ഭാര്യക്ക് കരുത്ത് പകരാനും ഒപ്പം നില്‍ക്കാനുമാണ് ധവാന്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. ഇക്കാര്യം ട്വിറ്ററില്‍ ധവാന്‍ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. 'ഭാര്യയുടെ കൂടെയുണ്ടായതില്‍ സന്തോഷം. എന്റെ സാമീപ്യം അവള്‍ക്ക് കരുത്ത് നല്‍കും. ശസ്ത്രക്രിയ വിജയിക്കുമെന്നാണ് പ്രതീക്ഷ' ധവാന്‍ ഭാര്യയോടൊപ്പമുള്ള ചിത്രത്തിന് താഴെ കുറിച്ചു.

നേരത്തെ അമ്മയുടെ അസുഖത്തെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ അവസാന ഏകദിനവും ടിട്വന്റിയും ഉപേക്ഷിച്ച് ധവാന്‍ നാട്ടിലെത്തിയിരുന്നു. 2012 ഒക്ടോബർ 30 നായിരുന്നു ശിഖർ ധവാൻ അയേഷയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.