Thursday 08 February 2018 02:43 PM IST : By സ്വന്തം ലേഖകൻ

’പള്ളിവാള് ഭദ്ര വട്ടകം’ ഇംഗ്ലീഷിൽ ഒന്ന് പാടിയാലോ? വിദ്യ വോക്‌സ് പാടിയ കിടിലൻ ഗാനം കാണാം

vidhya-vox

ഓണം, ക്രിസ്തുമസ്, പുതുവർഷം; ആഘോഷം എന്തുമാകട്ടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാട്ടുണ്ട്. ’പള്ളിവാള് ഭദ്ര വട്ടകം’ എന്ന മനോഹര ഗാനം. ആയിരക്കണക്കിന് കാണികളെ ആഹ്ലാദത്താൽ ഇളക്കിമറിക്കാനുള്ള കരുത്തുണ്ട് ആ ഗാനത്തിന്. അതിനി പൂരപ്പറമ്പായാലും വിശാലമായ സ്റ്റേഡിയമായാലും ശരി കാണികൾക്ക് ലഭിക്കുന്ന ഒരു ഊർജം, അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ പാട്ടിന്റെ മനോഹരമായ ഇംഗ്ലീഷ് വേർഷനാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വിദ്യ വോക്‌സ് ഗംഭീരമായി ആലപിച്ചിരിക്കുന്ന ഗാനം കാണാം..