Thursday 08 February 2018 02:16 PM IST : By സ്വന്തം ലേഖകൻ

‘മച്ച് നീഡഡ് ബ്രേക്ക് വിത് മൈ ലവ്’! വിരാട് കോഹ്‌ലിയും അനുഷ്കയും ന്യൂയോർക്കിൽ

virat

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി ഈ മാസം അവസാനം ശ്രീലങ്കയുമായി ഏറ്റുമുട്ടാൻ പോകുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു. തിരക്കുനിറഞ്ഞ പരിശീലനങ്ങൾക്കിടയിൽ ശ്രീലങ്കയ്ക്ക് വിമാനം കയറും മുമ്പ് വീണുകിട്ടിയ സമയത്തിൽ നിന്ന് അൽപ്പം കട്ടെടുത്ത് പ്രണയിനി അനുഷ്ക ശർമക്കൊപ്പം ന്യൂയോർക്കിലേക്ക് പറന്നിരിക്കുകയാണ് കോഹ്‌ലി. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാർഡ്സ് ചടങ്ങിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയ അനുഷ്കയ്ക്കൊപ്പമാണ് കോഹ്ലിയും എത്തിയിരിക്കുന്നത്.

‘മച്ച് നീഡഡ് ബ്രേക്ക് വിത് മൈ ലവ്’ എന്ന കുറിപ്പോടെ കോഹ്‌ലി തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഒന്നര മില്ല്യൺ ആരാധകരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അനുഷ്കയും കോഹ്‌ലി പകർത്തിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ നിന്നും ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്ക് വൻ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാണ് വിരാട് കോഹ്‌ലി അനുഷ്കയ്ക്കൊപ്പം പ്രണയദിനങ്ങൾ പങ്കുവയ്ക്കാൻ ന്യൂയോർക്കിലേക്ക് പറന്നത്.