Thursday 08 February 2018 03:08 PM IST : By സ്വന്തം ലേഖകൻ

മാനുഷിയും വിരാട് കോഹ്‌ലിയും കണ്ടുമുട്ടിയപ്പോൾ!

manushi-virat

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ലോകസുന്ദരി മാനുഷി ചില്ലാറും ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ കണ്ടുമുട്ടിയപ്പോൾ പിറന്നത് മനോഹര നിമിഷങ്ങൾ. ഇന്ത്യൻ ക്യാപ്റ്റനെ നേരിൽ കണ്ട മാനുഷി ഒരു ചോദ്യം ചോദിച്ചു, "ലോകത്തിലെ  മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് താങ്കൾ. എല്ലാവർക്കും പ്രചോദനവുമാണ്. ചെറുപ്പക്കാരായ നിരവധി യുവാക്കൾ താങ്കളിൽനിന്നും പ്രചോദനം ഉൾക്കൊളളുന്നുണ്ട്. അങ്ങനെ ക്രിക്കറ്റിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കുട്ടികളോട് താങ്കൾക്ക് എന്താണ് പറയാനുളളത്?"

virat-manushi0

മാനുഷിയുടെ ചോദ്യത്തിനു കോഹ്‌ലിയുടെ മനോഹരമായ മറുപടി ഇങ്ങനെയായിരുന്നു; "നിങ്ങൾ ചെയ്യുന്നത് എന്തായാലും അതിൽ സത്യസന്ധതയുണ്ടായിരിക്കണം. മറിച്ചാണെങ്കിൽ നിങ്ങൾ അഭിനയിക്കുകയാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും. ഞാൻ ഒരിക്കലും മറ്റാരെപ്പോലെയും ആകാൻ ശ്രമിച്ചിട്ടില്ല. ഞാൻ എല്ലായ്പ്പോഴും ഞാൻ തന്നെയാണ്. എനിക്ക് മാറ്റം വേണമെന്ന് ചിന്തിക്കാൻ തുടങ്ങിയ നിമിഷം മാത്രമാണ് ഞാൻ മാറിയത്. നിങ്ങൾ മറ്റൊരാളെപ്പോലെ ആകാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനോ മറ്റുളളവർക്ക് പ്രചോദനം നൽകാനോ സാധിക്കില്ല."