Tuesday 07 August 2018 11:52 AM IST

വിജയ് സേതുപതിക്ക് കേരളത്തിൽ പ്രിയപ്പെട്ട ചിലതുണ്ട്; അവ എന്താണെന്നോ ?

Roopa Thayabji

Sub Editor

vijay-sethupathy-white1

‘‘ജെസിക്ക് അടുക്കളയിൽ എല്ലാ സഹായവും ചെയ്യും, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ. അവൾ നല്ല കുക്കാണ്, വെജും നോൺവെജും നന്നായി ഉണ്ടാക്കും. ജെസിയുടെ അമ്മയുണ്ടാക്കുന്ന മീൻകറി സൂപ്പറാണ്. വത്തക്കുഴമ്പും ബീഫ് ഫ്രൈയും എത്ര കിട്ടിയാലും ഞാൻ വിടില്ല. ഡയറ്റൊന്നുമില്ല. വളരെ പ്രിയപ്പെട്ട ഒരു കേരളാ ഐറ്റമുണ്ട്, കഞ്ഞിയും തേങ്ങാ ചമ്മന്തിയും മത്തി ഫ്രൈയും. ആഴ്ചയിലൊരിക്കൽ ജെസി എനിക്കുവേണ്ടി അതുണ്ടാക്കും.

സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം വല്ലാതെ സ്പർശിച്ചിട്ടുണ്ട്, തിലകൻ സാറിന്റെയും മുരളി സാറിന്റെയും. മലയാളത്തിൽ അഭിനയിക്കണമെന്നു മോഹമുണ്ട്. വരട്ടെ, കാണാം.’’

വിജയ് സേതുപതിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.