Tuesday 11 September 2018 04:26 PM IST

‘കിരീടം’ സിനിമയ്ക്കു വേണ്ടി വാണി വിശ്വനാഥ് ചെയ്തത് നാലു ഗ്ലാമർ ഡാൻസ്! കാരണം ഇതാണ്..

Roopa Thayabji

Sub Editor

vani-vanitha ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളത്തെ ഏറെ കരയിപ്പിച്ച ‘കിരീടം’ തിയറ്ററുകൾ കീഴടക്കിയത് സെന്റിമെൻസിന്റെ ബലത്തിലാണെന്നു മലയാളിക്കറിയാം. എന്നാൽ അതേ ചിത്രത്തിനു വേണ്ടി നാലു ഡാൻസ് സോങ്ങ് ചെയ്ത നടിയുണ്ട്, ആക്ഷൻ നായിക വാണി വിശ്വനാഥ്. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ആ കഥ വാണി പങ്കുവച്ചത്.

‘‘മലയാളത്തിൽ ‘കിരീടം’ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പിൽ പാർവതിയുടെ റോൾ അഭിനയിച്ചത് ഞാനാണ്. ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തിയപ്പോൾ ആദ്യം തന്നെ സോങ്ങ് ഷൂട്ട് ചെയ്യുകയാണ്. ‘കണ്ണീർപൂവിന്റെ കവിളിൽ തലോടി...’ ആണോ എന്നു ഞാൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, ‘സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡ്യൂയറ്റുണ്ട്. വേഗം ഡാൻസിന്റെ കോസ്റ്റ്യൂം ഇട്ടുവരൂ.’ ആ പടത്തിൽ തന്നെ നാല് ഡാൻസ് സോങ്ങ് ചെയ്തപ്പോൾ മറ്റു ഗ്ലാമർ റോളുകളുടെ കാര്യം പറയണോ. 50 ലധികം തെലുങ്ക് സിനിമകളിലായി 200 ഡാൻസ് സോങ്സ് ചെയ്തിട്ടുണ്ട്.’’ വാണി പറയുന്നു.

വാണി വിശ്വനാഥുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം