‘കനക നിലാവേ തുയിലുണരൂ...തരള വസന്തം വരവായീ...’ സ്മ്യൂളും ടിക്ടോക്കും അകമ്പടി തീർക്കുന്ന സോഷ്യൽ മീഡിയയുടെ ഓരത്തു നിന്നും മാറി പാട്ടിന്റെ തീരത്തു നിന്നും ആ ഗായിക ശ്രുതിമീട്ടുകയാണ്. പശ്ചാത്തലമൊരുക്കാൻ താളപ്പെരുക്കങ്ങളോ കൈത്താളങ്ങളോ ഏതുമില്ല. കാന്റീനിലെ അടുക്കളയിലിരുന്ന് കറിക്കരിയുകയാണ് ഇക്കഥയിലെ നായിക. പാട്ടിനു പുറമെ കേൾക്കാനാകുന്നത് കറിക്കരിയുന്ന ശബ്ദവും ഗ്രൈൻഡറിന്റെ ഞരക്കവും മാത്രം.
ഇനി കഥയിലേക്ക് വരാം, എരിയുന്ന അടുപ്പിനരികിൽ നിന്ന് രാജഹംസമായ് വന്ന് മലയാളക്കരയുടെ മനം കവർന്ന ചന്ദ്രലേഖയ്ക്കും ‘ഉനൈ കാണാത്’ പാടി കമൽഹാസന്റെ വരെ പ്രീതി പിടിച്ചു പറ്റിയ രാകേഷിനും ഒരു പിൻഗാമിയെ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. കോട്ടയം തെക്കുംതലയിലെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ അടുക്കളയിൽ നിന്ന് മധുര സ്വരം പൊഴിക്കുകയാണ് ഈ ഗായിക. വൈറൽ ഗായികയ്ക്കുള്ള വനിത ഓൺലൈനിന്റെ അന്വേഷണം ചെന്നു നിന്നതും ഇതേ കാന്റീനിൽ. വൈറൽ കഥയിലെ നായികയുടെ പേര് അമ്പിളി. കോട്ടയം ചെങ്ങളം സ്വദേശിയായ വീട്ടമ്മ.
പാട്ടുകാരിയാകാൻ സ്വപ്നം സ്വരുക്കൂട്ടിയിറങ്ങിയ അമ്പിളിക്ക് കാലം നൽകിയ നിയോഗം കാന്റീൻ ജീവനക്കാരിയുടേതായിരുന്നു. ഗാനമേള വേദികളിലെ പാട്ടുകാരിയുടെ മേല്‍വിലാസം അഴിച്ചുവച്ച് കുടുംബ ജീവിതത്തിന്റെ കെട്ടുപാടുകളിലേക്ക് ഇറങ്ങിയപ്പോൾ നാവിലെ സംഗീതം മനസിന്റെ കോണിലൊതുങ്ങി. ഉത്തരവാദിത്തവും ജീവിതപ്രാരാബ്ദങ്ങളും തേടിയുള്ള യാത്ര അങ്ങനെ പോയി.
‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കലാകാരൻമാരായ വിദ്യാർത്ഥികളാണ് അമ്പിളിയുടെ ഉള്ളിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന പാട്ടുകാരിയെ പൊടിതട്ടിയെടുത്തത്. കോളേജിലെ കൾച്ചറൽ പരിപാടിയിലെ സ്ഥിരം ഗായികയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരിടം നൽകുന്നതും അവർ തന്നെ. ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ടിലെ അരുൺ എന്ന വിദ്യാർത്ഥി മൊബൈലിൽ പകർത്തിയ ഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തു.
സംഗതി വൈറലായതോടെ അഭിനന്ദനപ്പരുമഴയ്ക്കു നടുവിലാണ് ഈ നാൽപ്പത്തിയൊന്നുകാരി വീട്ടമ. ‘തന്നെ സ്വീകരിച്ച...തന്റെ പാട്ടിനെ നെഞ്ചേറ്റിയ എല്ലാവരോടും സ്നേഹം മാത്രം. ഗായികയെന്ന സ്വപ്നം ഒരിക്കൽ കൂടി മനസിലിട്ടു തന്ന എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. പക്ഷേ അതിനേക്കാളും വലിയൊരു സ്വപ്നമുണ്ടെനിക്ക്. സ്വന്തമായൊരു വീട്, അത് സഫലമാക്കുന്നതിനു വേണ്ടിയാണ് തന്റെയീ കഷ്ടപ്പാട്.’– അമ്പിളി പറയുന്നു.
കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)
അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ
ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം
ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ
ഭർത്താവ് ചാക്കോ ജോസഫും മൂന്ന് മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമ്പിളിയുടേത്. ജ്യോതി, കിരൺ, അച്ചു എന്നിവരാണ് അമ്പിളിയുടെ മക്കൾ. ജ്യോതി പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കിരൺ അച്ചു എന്നിവർ വിദ്യാർത്ഥികളാണ്.