Tuesday 09 July 2019 03:26 PM IST

ശരീരത്തിന്റെ ഓരോ ഭാഗമായി തളർന്നു; വീൽചെയറിലായ ജീവിതം മിമിക്രി കാണിച്ചു തിരിച്ചുപിടിച്ച് അധ്യാപകൻ!

V R Jyothish

Chief Sub Editor

zen5 ഫോട്ടോ: അരുൺ സോൾ

മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങാനെത്തിയ ബി.കെ.സെന്നിനെ വീൽചെയറോടെ സഹപ്രവർത്തകർ വേദിയിലേക്ക് എടുത്തുയർത്തി. നിർഭാഗ്യവശാൽ വീൽചെയർ മറിഞ്ഞു. വിദ്യാഭ്യാസവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുടെ കൈത്താങ്ങിൽ സെൻ വീഴാതെ രക്ഷപ്പെട്ടു. ഒട്ടുമിക്ക പത്രങ്ങളിലും പ്രസിദ്ധീകരിച്ച ആ ഫ്രെയിമിൽ നിന്നാണ് സെൻ എന്ന അധ്യാപകനെ പുറംലോകം അറിയുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി നാട്ടുകാർക്കും വിദ്യാർഥികൾക്കും പ്രിയങ്കരനായി വെഞ്ഞാറമൂടിന് ഒപ്പമുണ്ട് ഈ അധ്യാപകൻ. കൊച്ചുസാർ എന്ന് അറിയപ്പെടുന്ന, മിമിക്രി കലാകാരൻ കൂടിയായ ബി.കെ. സെൻ.

വെഞ്ഞാറമൂടിൽ നാടകവും മിമിക്രിയും കഥാപ്രസംഗവും ബാലെയും ഒക്കെ ജീവിതമായി കണ്ട ഒരു സംഘം കലാകാരൻമാർ ഉണ്ടായിരുന്നു. അന്ന് കേരളത്തിൽ അറിയപ്പെടുന്ന മിമിക്രി ട്രൂപ്പുകളിൽ ഒന്നാണ് ‘വെഞ്ഞാറമൂട്സുഹൃദ് സംഘം.’ പരിപാടികളിലെ പുതുമ കൊണ്ട് സംഘം നന്നായി ശ്രദ്ധിക്കപ്പെട്ടു. ആ സംഘത്തിലെ രണ്ട് കലാകാരന്മാരായിരുന്നു വി.വി. സജിയും ബി.കെ.സെന്നും. സജി പിന്നീട് പട്ടാളത്തിൽ ചേർന്നു. അതിനു മുൻപ് സജി തന്റെ അനുജൻ സുരാജിനെ ‘സുഹൃദ് സം ഘ’ത്തിൽ ചേർത്ത് അയാളെ മിമിക്രി പരിശീലിപ്പിക്കാൻ ബി. കെ. സെന്നിനെ ഏർപ്പാടാക്കി. അങ്ങനെ സെന്നിന്റെ ശിക്ഷണത്തിൽ സുരാജ് ‘സുഹൃദ്സംഘ’ത്തിലെ പ്രധാനിയായി. ഇന്ന് മലയാളികളെല്ലാമറിയുന്ന സുരാജ് വെഞ്ഞാറമൂട് കലാരംഗത്തേക്കു കാലെടുത്തു വച്ചതങ്ങനെയായിരുന്നു.

ഐടിഐയിൽ പഠനം കഴിഞ്ഞാണ് സുരാജ് സെന്നിന്റെ  ട്രൂപ്പിലെത്തുന്നത്.  ഇരുപതിൽ താഴെ പ്രായം. ട്രൂപ്പിലെ മുതിർന്നവർ ഏറെയുണ്ടെങ്കിലും പലപ്പോഴും പെർഫോമൻസ് കൊണ്ട് സുരാജ് സീനിയറായിരുന്നുവെന്ന് സെന്നിന്റെ സാക്ഷ്യം.

‘‘സിനിമാക്കാരെ അനുകരിക്കാനായിരുന്നു സുരാജിന് ഇഷ്ടം. ഫിലോമിനയുടെയും ബിന്ദു പണിക്കരുടെയും ശബ്ദം സുരാജ് അനുകരിക്കുന്നത് കേട്ടാൽ ആരും കയ്യടിക്കും. ‘സാംബശിവന്റെ കഥാപ്രസംഗമായിരുന്നു മറ്റൊരു ഹൈലൈറ്റ്. മൂന്നുവർഷത്തോളം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നീടാണ് സുരാജ് തിരുവനന്തപുരത്തേക്കും ഞാൻ ജോലിയിലേക്കും തിരിഞ്ഞത്’’ ബി.െക. സെൻ സുരാജിനെക്കുറിച്ചു പറയുമ്പോൾ വാക്കുകളിൽ തൊടുന്നതു വാത്സല്യം.

സെൻ ഒരു വിജയകഥ

ബി.െക സെൻ മിമിക്രി കലാകാരനോ അധ്യാപകനോ മാത്രമല്ല ഒരു വിജയകഥ കൂടിയാണ്. രോഗങ്ങളെ നിരന്തരം തോൽപിച്ചു മുന്നേറുന്ന കഥ. മിമിക്രിയിൽ സജീവമായ കാലത്താണ് സെൻ സർക്കാർ സ്കൂളിൽ അധ്യാപകനായത്. പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്ന അധ്യാപകനായി ഒതുങ്ങിയില്ല, പുസ്തകത്തിനു പുറത്തുള്ള ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. അവരെ മിമിക്രിയും പാട്ടും പഠിപ്പിച്ചു.

അതൊരു അതിജീവനം കൂടിയായിരുന്നു സെന്നിനെ സംബന്ധിച്ച്. മിമിക്രി കാണിച്ചും പഠിപ്പിച്ചും അദ്ദേഹം ജീവിതം തിരിച്ചുപിടിച്ചു. എന്നാൽ രോഗങ്ങൾ ഒന്നൊന്നായി െസന്നിനെ കീഴടക്കിക്കൊണ്ടിരുന്നു. ആ പരീക്ഷണങ്ങൾക്ക് അവസാനം ജീവിതം വീൽചെയറിൽ ആയി. എന്നാൽ വിധിയുടെ ക്രൂരതകൾക്ക് എതിരെ കലയുടെ കരുത്തുമായി സെൻ മത്സരിച്ചു.

‘എന്റെ അച്ഛൻ അധ്യാപകനായിരുന്നു. എനിക്കും അധ്യാപകൻ ആകാനായിരുന്നു താൽപര്യം. ആഗ്രഹിച്ച ജോലി കിട്ടുക  എന്ന ഭാഗ്യം എത്ര പേർക്ക് ഉണ്ടാകും. ആഗ്രഹിച്ച ജോലി കിട്ടുമ്പോൾ നമ്മൾ അത് നന്നായി ചെയ്യണം. ഞാൻ അതു മാത്രമേ ചെയ്യുന്നുള്ളു. ശാരീരികമായി അവശതയൊന്നുമില്ലാത്ത അധ്യാപകർക്ക് ഞാൻ ചെയ്യുന്നതിന്റെ നൂറിരട്ടി ചെയ്യാൻ കഴിയും. പക്ഷേ, അതിനുള്ള മനസ്സുണ്ടാകുക എന്നതാണു പ്രധാനം.’ സെൻ പറയുന്നു.

വെഞ്ഞാറമൂട് ഗുരുകുലത്തിൽ അധ്യാപക ദമ്പതികളായ ബ്രഹ്മാനന്ദന്റെയും കമലാഭായിയുടെയും രണ്ടാമത്തെ മകനാണ് െസൻ. ഭിന്നശേഷിക്കാരനായാണ് ജനനം. അഞ്ചു വയസ്സു മുതലാണ് ശരീരത്തിൽ അസ്വാഭാവികതകൾ പ്രത്യക്ഷപ്പെട്ടത്. തല വലുതാകുകയും ൈകകാലുകൾ ശോഷിക്കുകയും ചെയ്തായിരുന്നു രോഗത്തിന്റെ തുടക്കം. രണ്ടു വശങ്ങളിലേക്കു തുഴഞ്ഞുപോയ ഒരു തോണി പോലെയായിരുന്നു സെന്നിന്റെ പിന്നീടുള്ള ജീവിതം.

ഒരു വശത്ത് ആഗ്രഹിച്ച അധ്യാപക ജോലി കിട്ടിയ സ ന്തോഷം. മറുവശത്ത് ശരീരത്തിന്റെ ഓരോരോ അവയവങ്ങളായി തളർന്നുപോകുന്ന അപൂർവരോഗം. രോഗങ്ങൾക്കെതിരെ   പോരാടാനുറച്ചു സെൻ. ആറ്റിങ്ങൽ ഗവൺമെന്റ് കോളജിൽ നിന്ന് സാഹിത്യത്തിൽ ബിരുദവും ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സും പൂർത്തിയാക്കി.

‘അന്നൊന്നും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂൾകാലത്ത് കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മിമിക്രിയും പ്രസംഗവുമായിരുന്നു മുഖ്യ ഇനം. പിന്നെ, കവിതാലാപനവും. പഠനശേഷം മിമിക്രി ട്രൂപ്പുമായി നടക്കുമ്പോഴും അധ്യാപകനാകുക എന്ന മോഹം മനസ്സിലുണ്ടായിരുന്നു.

വീൽചെയർ എന്ന പുതിയ അവയവം

2004 ൽ കാലുകൾ തളർന്ന്  െസൻ വീൽചെയറിലായി. അപ്പോഴും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്േനഹസ്പർശം സെന്നിനെ തളർത്താതെ നിർത്തി. ‘പുതിയൊരു അവയവം പോലെ വീൽചെയർ കൂടെ വന്നു...’ എന്നേ സെൻ അതിനെക്കുറിച്ചു പറയൂ.

zrn1

ഏഴു വർഷം കൂടി കഴിഞ്ഞപ്പോൾ സെന്നിന്റെ ആരോഗ്യ നില തീർത്തും മോശമായി. ആദ്യം രണ്ടു കൈകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. പിന്നെ, കഴുത്തിനു താഴേക്ക് തളർന്നുപോയി. ഫലത്തിൽ വീൽചെയറിൽ നിന്നു സ്ട്രക്ചറിലേക്ക് വീഴുകയായിരുന്നു ആ ജീവിതം.

സെൻ എന്ന അധ്യാപകനും കലാകാരനും അതോടെ അ വസാനിച്ചുവെന്ന് എല്ലാവരും കരുതി. ഭാഗ്യപരീക്ഷണമായി  രിക്കും ശസ്ത്രക്രിയ എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും സെൻ അതിനു തയാറായി. ആ ധൈര്യത്തിനു ഫലം കിട്ടി. വീണ്ടും വീൽചെയറിലിരുന്ന് കാര്യങ്ങൾ ചെയ്യാമെന്ന അവസ്ഥയിലെത്തി. അധ്യാപനവും മിമിക്രിയുമായി വിശ്രമമില്ലാതെ ആ വീൽചെയർ നീങ്ങുന്നു.

വേറൊരു സ്കൂളിെല കുട്ടികൾക്കും ഇല്ല ചിരിക്കാനുള്ള ഈ ഭാഗ്യം. വെഞ്ഞാറമൂട് യുപി സ്കൂളിനുണ്ട് ഒരു ചിരി ക്ലബ്. സ്കൂളിലെ കലാപരിപാടികളിൽ നിന്ന് അഭിനയിക്കാനും മിമിക്രി അവതരിപ്പിക്കാനും കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചാണ് സെൻ ഈ ചിരി ക്ലബ് സംഘടിപ്പിച്ചത്. പത്തു വർഷത്തിലേറെയായി ക്ലബ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.

മിമിക്രി, മോണാആക്റ്റ്, സ്കിറ്റ്, ഹാസ്യനാടകം തുടങ്ങി യവയാണ് ചിരി ക്ലബ് നടത്തുന്ന പരിപാടികൾ. സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. സമീപ പ്രദേശങ്ങളിൽ ഉള്ള കലാകാരന്മാരെയും  ഈ വേദിയിലേക്ക് ക്ഷണിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ വിശിഷ്ട അതിഥി പരിപാടി അവതരിപ്പിക്കാനെത്തും. സെന്നിന്റെ പ്രിയശിഷ്യനും സുഹൃത്തുമായ സുരാജാണ് ആ വിശിഷ്ട വ്യക്തി.

‘ചിരി ക്ലബ് വിദ്യാർഥികൾക്കൊരു വേദി കൂടിയാണ്. പഠനത്തിന്റെ സമ്മർദത്തിനിടയിൽ വീണുകിട്ടുന്ന ഇത്തരം ചിരി സദസ്സുകൾ വലിയ താൽപര്യത്തോടെയാണ് അവർ ആസ്വദിക്കുന്നത്. ജീവിതത്തെ പൊസിറ്റിവ് ആയി കാണാൻ അത് ഉ പകരിക്കും. സന്തോഷത്തോടെ എന്തു ജോലി ചെയ്താലും അ തിനു നല്ല ഫലം ഉണ്ടാകും’ സെൻ പറയുന്നു.  

സംസ്ഥാനസ്കൂൾ കലോ      ത്സവങ്ങളായാലും സർവകലാശാലാ യുവജനോത്സവങ്ങളായാലും സെന്നിന്റെ ശിഷ്യന്മാർ മത്സരിക്കാനുണ്ടാകും. സാക്ഷരതാ യജ്ഞം മുതൽ ഇങ്ങോട്ട് ഒട്ടുമിക്ക സർക്കാർ പരിപാടികളിലും സെന്നിന്റെ സജീവ സാന്നിധ്യമുണ്ട്. പരിസ്ഥിതി സംരക്ഷണം മുതൽ മലയാളത്തിളക്കം വരെ അത് നീളുന്നു. മികച്ച അധ്യാപനത്തിനും സാമൂഹിക പുരോഗതിക്കായുള്ള പ്രവർത്തനങ്ങൾക്കും ഒട്ടേറെ അംഗീകാരം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. മഴവെള്ള സംഭരണത്തിന്റെ മഹത്വം  വിളിച്ചോതുന്ന മലയാള മനോരമയുടെ ‘പലതുള്ളി അവാർഡ്’ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ. കഴിഞ്ഞ വർഷം മികച്ച അധ്യാപകനുള്ള അവാർഡ് കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടു നീങ്ങാനുള്ള പ്രചോദനമായെന്നു പറയുന്നു   ഈ അധ്യാപകൻ.

‘ സ്വപ്നത്തേക്കാൾ വലിയ ഇന്ധനമില്ല. മനസ്സിലെ ലക്ഷ്യം തീവ്രമാണെങ്കിൽ, ആഗ്രഹിക്കുന്നിടത്തൊക്കെ ഈ വീൽചെയറിനും എത്താൻ കഴിയും. കുട്ടികളോടും ഞാൻ അതു തന്നെയാണ് പറയാറുള്ളത്. ’

പുതുമകളുടെ പള്ളിക്കൂടം

ഒട്ടേറെ പുതുമകൾ വെഞ്ഞാറമൂട് ഗവൺമെന്റ് യുപി എസിൽ  കൊണ്ടുവരാൻ സെൻ ശ്രമിക്കുന്നുണ്ട്. ഗാന്ധിദർശൻ അതിലൊരു പദ്ധതിയാണ്. ഗാന്ധിദർശനങ്ങളുെട തുടർച്ചയായി സെൻ പ്രകൃതിയെ കുട്ടികളുമായി അടുപ്പിക്കുന്നു. ‘‘വിദ്യാലയങ്ങളെ ആശ്രമങ്ങളാക്കി മാറ്റണം. അങ്ങനെയാണെങ്കിൽ ഇന്ന് സ്കൂളുകളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും.’’

വീട്ടമ്മയായ േലഖയാണു ഭാര്യ. മകൻ ഇമേജ് സെൻ. പ ത്താംക്ലാസ്സ് കഴിഞ്ഞു. മകൾ മാക്സിമാ സെൻ എട്ടാം ക്ലാസിലും.  അച്ഛനെപ്പോലെ കലാവാസനയുള്ളവരാണു മക്കളും. രണ്ടുപേരും മിമിക്രി അവതരിപ്പാക്കാറുണ്ട്. ഇമേജ് സെൻ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് നേടി.

വീട്ടിൽ മക്കൾ രണ്ടാെണങ്കിലും സ്കൂളിലെത്തിയാൽ െസന്നിന് മക്കൾ നാനൂറാകും. തമാശ പറഞ്ഞും മിമിക്രി കാണിച്ചും പാട്ടുപാടിയും പഠിപ്പിക്കുന്ന ഈ കൊച്ചുസാറിനെ കുട്ടികൾക്ക് അത്രയ്ക്കും ഇഷ്ടമാണ്.

‘‘ഞാനിപ്പോൾ വീൽചെയറിലാണ്. അതുകൊണ്ട് ഞാനൊരിക്കലും  നിരാശപ്പെടുന്നില്ല  കാരണം പൂർണ ആരോഗ്യവന്മാരായ ആളുകളുമായി  ഞാൻ ഒരിക്കലും എന്നെ താരതമ്യപ്പെടുത്താറില്ല. മറിച്ച് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ വീണുപോയ ആൾക്കാരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എന്തൊരു ഭാഗ്യവാനാണെന്നു ആലോചിക്കും.

എനിക്ക് ഭാര്യയുടെയും കുടുംബത്തിന്റെയും എല്ലാ പിന്തുണയുമുണ്ട്. അത്തരം സപ്പോർട്ട് കിട്ടാത്ത എത്ര പേരുണ്ട് ഈ ഭൂമിയിൽ. അങ്ങനെ ചിന്തിക്കുമ്പോൾ സങ്കടം തോന്നില്ല.  ഈ മനോഭാവമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.’’ സെൻ പറയുന്നു. അതുതന്നെയാകും സെൻമാഷിനെ കാണുമ്പോൾ എ ല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടരാനുള്ള കാരണവും. 

zen22
Tags:
  • Spotlight
  • Inspirational Story