Thursday 27 June 2019 05:41 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല, ഇതാ ടീച്ചർ എന്റെ രാജിക്കത്ത്’; ശ്രേയക്കുട്ടിയുടെ ധാർമ്മികതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

resign

നിഷ്ക്കളങ്കമായൊരു രാജിക്കത്ത് കണ്ട് മനസു നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയക്കാരുടെ പതിവ് രാജിനാടകമാണെന്ന് തെറ്റിദ്ധരിക്കുകയേ വേണ്ട. ഇവിടുത്തെ കഥാ നായിക ഒരു കുഞ്ഞു കൂട്ടുകാരിയാണ്. സർവ്വോപരി ക്ലാസ് ലീഡറും.

ശ്രേയ എന്ന ആ കുഞ്ഞ് മിടുക്കി തന്റെ ക്ലാസ് ടീച്ചർക്ക് നൽകിയ രാജിക്കത്താണ് ചിരിയും അതിനേക്കാളേറെ ചിന്തയും പങ്കുവയ്ക്കുന്നത്. താൻ പറയുന്നത് ആരും കേൾക്കാൻ കൂട്ടാക്കുന്നില്ലെന്നും അതിനാൽ ലീഡർ സ്ഥാനം രാജിവയ്ക്കുകയാണെന്നുമാണ് ശ്രേയക്കുട്ടിയുടെ രാജിക്കത്തിലെ ഉള്ളടക്കം. ക്ലാസ് ടീച്ചർ നിഷ നാരായണന് മുമ്പാകെയാണ് ശ്രേയയുടെ രാജി സമർപ്പണം.

ശ്രേയയുടെ രാജിക്കത്ത് ടീച്ചർ നിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അത് ഹൃദയം കൊണ്ടേറ്റെടുക്കാനും നിരവധി പേരെത്തി. ശ്രേയ മോളുടെ ധാർമ്മികത ഇന്നാട്ടിലെ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ്  പ്രധാന കമന്റ്. ഇത്രയും പൊളിറ്റിക്കലി കറക്ടായൊരു സ്റ്റേറ്റ് മെന്‍റ് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചവരും കുറവല്ല.

എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ലീഡർ ശ്രേയ ക്കുട്ടിയും അതു പങ്കുവച്ച ടീച്ചർ നിഷ നാരായണനും സോഷ്യൽ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങി മുന്നേറുകയാണ്.

അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ

49 കിലോയിൽ നിന്ന് നൂറിലെത്തി, രാജേഷ് തുനിഞ്ഞിറങ്ങിയപ്പോൾ കുടവയർ സിക്സ് പായ്ക്കായി! പ്രായത്തെ തോൽപ്പിച്ച മെയ്യഴക് നേടിയ 47കാരന്റെ കഥ

കുഞ്ഞുമോളെ ടീ ഷർട്ടിലൊതുക്കി മരണത്തിലേക്ക് നീന്തിക്കയറി അച്ഛൻ; ലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു നോവ് ചിത്രം കൂടി!

കോട്ടൺ സാരിയിൽ മിന്നും താരം, ഷോപ്പിങ് ഭ്രമം കൂടുമ്പോൾ ന്യൂയോർക്കിലേക്ക് പറക്കും! ജെപി മോർഗന്റെ മുൻ വൈസ് പ്രസിഡന്റ് ഇപ്പോൾ നാടിന്റെ ശബ്ദം

‘വിവേകശൂന്യമായ ഭയമാണ് അന്നെന്നെ നയിച്ചത്; ഷെറിന്റെ മൃതദേഹം ഒളിപ്പിക്കുമ്പോൾ വിഷപ്പാമ്പ് കടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു

ശ്രീയയുടെ രാജിക്കത്തിലെ വരികൾ ഇങ്ങനെ;

പ്രിയപ്പെട്ട നിഷ ടീച്ചർക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്,

ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല. അതുകാരണം ഞാൻ ലീഡ‍ർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു.

ശ്രേയ

കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിഷ നാരായണൻ കുറിച്ചതിങ്ങനെ;

അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍,ഉദ്ദേശിച്ചിട്ടില്ല.ക്ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍.ഇപ്പോഴത്തെകുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്,അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.