Thursday 11 April 2019 04:49 PM IST

ദിവസവും പത്തു മണിക്കൂർ ജിമ്മിൽ, ചപ്പാത്തിയും ഓട്സും പ്രധാന ഭക്ഷണം, ചിക്കനും മീനും സ്റ്റീം ചെയ്തു കഴിക്കും! ശരീര സൗന്ദര്യത്തിലെ മിസ് കേരളയെ പരിചയപ്പെടാം

V.G. Nakul

Sub- Editor

j1

ആണുങ്ങള്‍ക്കു വേണ്ടി മാത്രമാണ് ജിംനേഷ്യങ്ങളും ശരീര സൗന്ദര്യ മത്സരങ്ങളുമെന്നായിരുന്നു കുറേക്കാലം മുൻപ് വരെ മലയാളികളുടെ ധാരണ. ജിമ്മിൽ പോയി, മസിലു വീർപ്പിച്ച ചുള്ളൻ ചെറുക്കൻമാർ സിക്സ് പാക്ക് തരംഗത്തിന്റെ പ്രചാരകരായപ്പോൾ, ന്യൂ ജനറേഷൻ പെൺകുട്ടികളും വെറുതെയിരുന്നില്ല.

‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്നു പറയും പോലെ, അവരും ജിമ്മിലേക്കു പോയി. പുഷ് അപ്പും പുൾ അപ്പും ഡംബൽസും സ്ക്വാട്ടും ബെഞ്ച് പ്രസുമൊക്കെയായി കളം നിറഞ്ഞു. മുൻപ്, ശരീരസൗന്ദര്യത്തിലെ മിസ് കേരളയാകാൻ അത്രയൊന്നും തിരക്കുണ്ടായിരുന്നില്ലെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. വൻ തയാറെടുപ്പുകളോടെ, മത്സര വേദികളിലെത്തുന്നത് നൂറുകണക്കിന് പെൺകുട്ടികളാണ്. അവരിൽ, കേരളത്തിന്റെ പുതിയ ‘ലേഡി അർനോൾഡ്’ ആണ് കുട്ടിക്കാനത്തുകാരി ജിനി ഗോപാൽ. ശരീര സൗന്ദര്യ മത്സരത്തിൽ നിലവിലെ മിസ് എറണാകുളം, മിസ് കേരള പദവികൾ ജിനിക്കു സ്വന്തം... എന്നാൽ, ഈ നേട്ടങ്ങളുടെ നെറുകയിലേക്കുള്ള യാത്രയിൽ വേദനയുടെയും പ്രതിസന്ധികളുടെയും ഒരു കടൽ ദൂരമാണ് ഈ പെൺകുട്ടി താണ്ടിയത്. ‘വനിത ഓൺലൈനോ’ട് ജിനി ജീവിതം പറയുന്നു.

j3


ഇവൾ മാളയിലെ ഉണ്ണിയാർച്ച! ക്ഷേത്ര പൂജാരിയുടെ മകൾ ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണി, തടൂസിന്റെ സ്വപ്നവും അൽപം വിചിത്രം

പുന്നാരിച്ചാൽ മാത്രം മതിയോ?; കുഞ്ഞുങ്ങളെ ഞങ്ങൾ തല്ലും, മറ്റാരും തല്ലേണ്ട; ഹൃദയത്തിൽ നിന്നും ഒരമ്മയുടെ കുറിപ്പ്

മഹാലക്ഷ്മിക്ക് ഗുരുവായൂരിൽ ചോറൂണ്! കാവ്യയ്ക്കും മകൾക്കും തുലാഭാരവും

വൈകി വന്ന കൺമണി

j4

അച്ഛൻ ഗോപാലനും അമ്മ വാസന്തിക്കും ഞാൻ ഒറ്റമകളാണ്. അച്ഛന്റെ അമ്പതാമത്തെ വയസ്സിലാണ് ഞാൻ ജനിച്ചത്. ഇടത്തരം കുടുംബം. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരീക്ഷ എഴുതി മെഡിസിന് പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അക്കാലത്ത് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികൾ കാരണം ജീവിതത്തിന്റെ താളം തെറ്റി. അങ്ങനെയാണ് ഞാൻ എറണാകുളത്തുള്ള ഒരു വസ്ത്ര നിർമാണ ശാലയിൽ ജോലിക്കു കയറിയത്. അപ്പോഴും പഠനം ഉപേക്ഷിച്ചില്ല. അങ്ങനെ ജോലിക്കിടയിൽ ഫാഷൻ ഡിസൈനിങ് പൂർത്തിയാക്കി. ബി.സി.എയും ബി.എഫ്.റ്റിയും കഴിഞ്ഞ് ബാംഗ്ലൂരിലേക്കു പോയെങ്കിലും ഒരു വർഷം കഴിഞ്ഞ് മടങ്ങി വന്ന് കൊച്ചിയിൽ തന്നെ മറ്റൊരു സ്ഥാപനത്തിൽ ചേർന്നു. വീണ്ടും ഒരു വർഷം. അതു കഴിഞ്ഞപ്പോൾ, സ്വന്തമായി ‘ആറ്റിറ്റ്യൂഡ്’ എന്ന ഡിസൈനിങ് യൂണിറ്റ് തുടങ്ങി, 2012 ൽ.

ജീവിതം മാറ്റിയ ദുരന്തം

ജീവിതം സുഗമമായി മുന്നോട്ടു പോകുന്നതിനിടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. അച്ഛന് മറവിരോഗത്തിന്റെ പിടിയിലമർന്നതോടെ തളർന്നു പോയത് ഞാനാണ്. ചികിത്സയ്ക്കായി അച്ഛനെ എറണാകുളത്തേക്കു കൊണ്ടു വന്നു. അഞ്ചു വർത്തോളം ചികിത്സിച്ചു. മൂന്നു വർഷം മുൻപ് അച്ഛൻ മരിക്കും വരെ അദ്ദേഹത്തെ ഒപ്പം നിന്നു പരിപാലിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു.

j2

അച്ഛന്റെ മരണം എനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. ഇമോഷനലി അച്ഛനുമായി വളരെയധികം അറ്റാച്ച്ഡായിരുന്നു. എന്നെ കുറച്ചു നേരം കാണാതിരുന്നാൽ ഉടൻ വിളിക്കും. ‘മോളേ...’ എന്ന ആ നീട്ടി വിളിയിൽ ഞാനനുഭവിച്ച സുരക്ഷിതത്വം അത്ര വലുതായിരുന്നു. ആ തണലാണ് പെട്ടെന്ന് ഇല്ലാതായത്. അതോടെ, ഒന്നിലും ശ്രദ്ധിക്കാനാകാതായി. ‘എന്തിനു ജീവിക്കുന്നു’ എന്ന തോന്നലായിരുന്നു. മാസങ്ങൾ പലതും കഴിഞ്ഞതോടെ എങ്ങനെയെങ്കിലും അതിൽ നിന്നു പുറത്തു വരണമെന്നു തോന്നി. എന്നെ മാത്രം ആശ്രയിച്ച് നിരവധി കുടുംബങ്ങളുണ്ട്. അവരെ പ്രതിസന്ധിയിലാക്കിക്കൂടാ... അങ്ങനെയാണ് ഡാൻസും ഗിറ്റാറും പഠിച്ചത്. ധാരാളം വായിച്ചു, യാത്രകൾ പോയി, യോഗ ചെയ്തു....അപ്പോഴേക്കും, ഭക്ഷണം കഴിക്കാതെ ശരീര ഭാരം വളരെയധികം കുറഞ്ഞതോടെ ജിമ്മിലും പോയിത്തുടങ്ങിയിരുന്നു. അതാണ് വഴിത്തിരിവായത്.

അപ്രതീക്ഷിതമായ വഴിത്തിരിവുകൾ

ജിമ്മിൽ വർക്കൗട്ട് തുടങ്ങി, 6 മാസം കഴിഞ്ഞപ്പോഴാണ് ‘മിസ് എറണാകുളം’ കോംപറ്റീഷനില്‍ മത്സരിക്കാമോയെന്ന് ട്രെയിനർ ചോദിച്ചത്. ഞാൻ സമ്മതിച്ചു. അങ്ങനെ ട്രെയിനിങ് തുടങ്ങി. ഒരു വർഷത്തെ പരിശീലനമായിരുന്നു. 2018 ഡിസംബർ 15 നായിരുന്നു മത്സരം. അതിൽ ഒന്നാമതെത്തിയതോടെ ‘മിസ് കേരള’യിൽ മത്സരിക്കാനുള്ള ആത്മവിശ്വാസം കൂടി. പക്ഷേ സമയം കുറവായിരുന്നു. കഷ്ടിച്ചു രണ്ടു മാസമാണ് പരിശീലനത്തിനു കിട്ടിയത്. എങ്കിലും ആകുന്നത്ര നല്ല തയാറെടുപ്പുകളോടെ മത്സരിച്ചു. 2019 ഫെബ്രുവരി 13 ന് നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോൾ സെപ്റ്റംബറിൽ നടക്കുന്ന ദേശീയ മത്സരത്തിനുള്ള ഒരുക്കത്തിലാണ്.

ആഹാരവും വ്യായാമവും

സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമായി രണ്ടു മണിക്കൂർ വർക്കൗട്ട് ചെയ്യും. മത്സരമുള്ളപ്പോൾ 8 മുതൽ 10 മണിക്കൂർ വരെയാണ് ദിവസേന ജിമ്മിൽ ചിലവഴിക്കുക. ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്. പഞ്ചസാര തീരെ ഉപയോഗിക്കില്ല. ചോറും എണ്ണയും ഒഴിവാക്കും. ഫാസ്റ്റ് ഫുഡ് കഴിക്കില്ല. ഓട്സ്, പഴങ്ങൾ, ചപ്പാത്തി, മുട്ടയുടെ വെള്ള എന്നിവയാണ് പ്രധാന ഭക്ഷണം. ചിക്കനും മീനും സ്റ്റീം ചെയ്ത് കഴിക്കും. രാവിലെ 8, 10, ഉച്ചയ്ക്ക് 2, വൈകിട്ട് 4, രാത്രി 8 എന്നിങ്ങനെയാണ് ഭക്ഷണ ക്രമം. 11 മണിക്ക് ഉറങ്ങും. 5.30 ന് എഴുന്നേൽക്കും. കൂടുതൽ പ്രതീക്ഷകളും അനുഭവങ്ങൾ നൽകിയ കരുത്തുമായി അവൾ വിജയയാത്ര തുടരുകയാണ്.