Wednesday 14 February 2018 05:39 PM IST

പ്രണയിക്കാൻ ലുക്ക് മാത്രം പോരാ, മനസ്സിനും ശരീരത്തിനും നല്ല ആരോഗ്യവും വേണം!

V R Jyothish

Chief Sub Editor

Hip young man lifting up his pretty girlfriend in the park

ആസ്വാദനത്തിന്റെ ഒരു തലം പ്രണയത്തിന് ഉള്ളതുകൊണ്ട് മാനസികവും ശാരീരികവുമായ ഉത്തേജനമാണ് പ്രണയത്തിന്റെ അടിസ്ഥാനം. പഞ്ചേന്ദ്രിയങ്ങളുടെയും ക്രിയാത്മകമായ ഇടപെടൽ ഉണ്ടാവണം പ്രണയം സുഖകരമാവണമെങ്കിൽ എന്നാലിപ്പോൾ അത്രമാത്രം ആസ്വാദ്യത പ്രണയത്തിന് ഉണ്ടാകുന്നില്ല. കാരണം ശാരീരികാരോഗ്യത്തിനു തടസം നിൽക്കുന്ന ധാരാളം ഘടകങ്ങളുണ്ട് പ്രണയിനികൾക്കിടയിൽ.

1. വ്യായാമം ഇല്ലായ്ക ശരീരത്തെ ദുർബലപ്പെടുത്തുന്നു.

2. വെയിലു കൊള്ളാൻ കമിതാക്കൾ ആഗ്രഹിക്കുന്നില്ല. അതിന്റെ ഫലമായി ശരീരത്തിൽ ൈവറ്റമിൻ–ഡി കുറയുകയും ക്ഷീണം, പേശികൾക്കും എല്ലുകൾക്കും വേദന, ശ്രദ്ധക്കുറവ് തുടങ്ങിയവ ഉണ്ടാകുന്നു. ഇത് പ്രണയത്തിന്റെ ഗുണം കുറയ്ക്കുന്നു.

3. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക യുവതലമുറയുെട ഒരു ശീലമാണ്. രാവിലെ ഭക്ഷണം കഴിക്കാതിരുന്നാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയും. അത് ക്ഷീണത്തിനു കാരണമാവും. േദഷ്യം കൂട്ടും. ഇത് പ്രണയബന്ധങ്ങളെ സാരമായി ബാധിക്കും. ഉറക്കകുറവാണ് മറ്റൊരു പ്രധാന പ്രശ്നം. രാത്രി ൈവകിയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി മല്ലിടുന്ന മനുഷ്യർക്ക് ശരീരത്തിനുവേണ്ട ഉറക്കം കിട്ടാനുള്ള സാധ്യത കുറവാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രണയത്തിൽ ഉറക്കം തൂക്കുന്നു.

4. മാനസികാരോഗ്യത്തിന് തകരാ‍ർ ഉണ്ടാക്കുന്ന കാര്യങ്ങളും കുറവല്ല. കേരളത്തിൽ ഒമ്പതുശതമാനം ആളുകൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിതത്തിന്റെ പ്രസാദാത്മകമായ അവസ്ഥകൾ ആസ്വദിക്കുവാൻ കഴിയുന്നവരല്ല ഈ അവസ്ഥയിലുള്ളവർ. ലഹരിയുടെ ഉപയോഗം, അതുമൂലം ഉണ്ടാകുന്ന സംശയരോഗം അഥവാ ഒഥല്ലോ സിൻഡ്രോം അങ്ങനെ പ്രണയം തകർന്നുപോകാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്.