Thursday 16 August 2018 04:56 PM IST

‘മഞ്ജു കേരളത്തിന്റെ വനിതാ മുഖ്യമന്ത്രിയാകുമോ...’വീട്ടമ്മയുടെ ചോദ്യത്തിന് കുസൃതി കലർന്ന മഞ്ജു വാരിയരുടെ മറുപടി ഇതാ

Roopa Thayabji

Sub Editor

manju_ex

വർഷങ്ങളോളം കണ്ണൂരിൽ താമസിച്ച മഞ്ജു വാരിയരോട് ‘വനിത’യുടെ അഭിമുഖത്തിനിടെയാണ് ഒരു വീട്ടമ്മ കുസൃതിച്ചോദ്യം ചോദിച്ചത്, ‘കണ്ണൂരിൽ നിന്ന് ഒരുപാടു രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്. മഞ്ജു രാഷ്ട്രീയത്തിലിറങ്ങുമോ ?’ അൽപം കുസൃതി കലർത്തി മഞ്ജു പറഞ്ഞ മറുപടി ഇങ്ങനെ.

‘‘രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യം മാത്രമല്ല, അറിവുമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലിറങ്ങുമെന്ന വിദൂരസ്വപ്നം പോലുമില്ല. ഇടയ്ക്കെപ്പോഴോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു. അതിലൊ ന്നും യാതൊരു സത്യവുമില്ല. രാഷ്ട്രീയത്തെ കുറിച്ച് മനസ്സി ലാക്കാൻ ശ്രമിക്കുമ്പോഴെല്ലാം എനിക്കു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. എല്ലാ പാർട്ടിയിലുള്ളവരുമായും സൗഹൃദമുണ്ട്. അവരോടെല്ലാം സ്നേഹവും ബഹുമാനവുമാണ്. എല്ലാവര്‍ക്കും നല്ലതു വരണം എന്നാണ് ആഗ്രഹം.’’

‘േകരളത്തിന് ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല...’ എന്നൊരാള്‍ സദസ്സില്‍ നിന്ന് ഒാര്‍മിപ്പിക്കുന്നു. ‘അതിന് എന്നെയാണോ കണ്ടിരിക്കുന്നത്...’ എന്നു ചോദിച്ചു മഞ്ജു ചിരി കുടഞ്ഞിട്ടു.

മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.